Image

ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

Published on 10 July, 2016
ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

 മെല്‍ബണ്‍: ശ്രീനാരായണ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മെല്‍ബണിലെ വിവിധ പ്രദേശങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യപടിയായി ക്രേയ്ഗീബേണിലെ പുതിയ ശാഖ ഈ മാസം 29-നു വിപുലമായ പ്രാര്‍ത്ഥനാ ചടങ്ങുകളോടു കൂടി ആരംഭിക്കുകയാണ്. നിലവിലെ ഡാണ്ടിനോങ്ങ് പ്രാര്‍ത്ഥനാലയത്തില്‍ എത്തിച്ചേരുവാന്‍ നോര്‍ത്ത്, വെസ്റ്റ് സബര്‍ബുകളിലെ വിശ്വാസികള്‍ക്കുള്ള ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തന പദ്ധതികളുടെ ആദ്യപടിയാണ് കേയ്ഗീബേണ്‍ ശാഖ. 

മെയ് മാസം 29 -നു വൈകിട്ട് നാലിനു ക്രേയ്ഗീബേണിലെ 440 ഗ്രാന്‍ഡ് ബൂള്‍വാര്‍ഡിലെ, ന്യൂ ബറി ചൈല്‍ഡ് ആന്‍ഡ് കമ്യൂണിറ്റി സെന്ററില്‍ ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനാ ചടങ്ങുകളോടു കൂടി ആരംഭിക്കുന്ന പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ബന്ധപ്പെടുക: സന്തോഷ് കുമാര്‍ 0450964057, അരുണ്‍ ശശിധരന്‍ 0425067500, സതീഷ് പള്ളിയില്‍ 0429690402, വിഷ്ണു കുമാര്‍ 0470 206 090. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക