Image

ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു

Published on 10 July, 2016
ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശി മരിച്ചു

  അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലാ രാമപുരം മേതിരി അരയത്തിന്‍കരയില്‍ എ.ടി.ജോസിന്റെ (ഔസേപ്പച്ചന്‍) മകന്‍ സോണി(30)യാണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോണ്‍സ് പരിക്കുകളോടെ രക്ഷപെട്ടു. തെക്കന്‍ ഓസ്‌ട്രേലിയയിലെ പഴയ സ്റ്റുര്‍ട്ട് ദേശീയപാതയില്‍ ബര്‍മീരയിലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോണി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

എംഎസ്ഡബ്ലു ബിരുദധാരിയായ ദമ്പതികള്‍ നോര്‍ത്ത് ഹാം ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ അല്‍ഫോണ്‍സിനെ മെല്‍ബണിലേക്ക് യാത്രയാക്കാന്‍ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം. മൂന്ന് വര്‍ഷം മുന്‍പായിരുന്ന ഇവരുടെ വിവാഹം. മക്കളില്ല.

രണ്ട് മാസം മുന്‍പ് ഇരുവരും നാട്ടില്‍ വന്നിരുന്നു. ഭാര്യ അല്‍ഫോണ്‍സ് പാലാ പൈക ഗണപതിപ്ലാക്കല്‍ മാമച്ചന്റെ മകളാണ്. യുകെ മലയാളിയായ സോജന്‍ ജോസ്, രാമപുരം നെല്ലോലപ്പൊയ്കയില്‍ ബിനോയുടെ ഭാര്യ റാണി എന്നിവര്‍ സോണിയുടെ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട് നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക