Image

അമ്മയുടെ സംഗീത നൃത്ത കലാപരിപാടി ജൂലൈ 24ന്

Published on 10 July, 2016
അമ്മയുടെ സംഗീത നൃത്ത കലാപരിപാടി ജൂലൈ 24ന്

   സിഡ്‌നി: പ്രശസ്ത പിന്നണി ഗായകന്‍ ഡെമിന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാപരിപാടി ജൂലൈ 24നു (ഞായര്‍) നടത്തുന്നു. 

വൈകുന്നേരം ഏഴിന് ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്റെ (അമ്മ) നേതൃത്വത്തില്‍ 70 ഹോംബുഷ് റോഡ്, സ്ട്രാത്ഫീല്‍ഡ്, സിഡ്‌നിയിലാണ് പരിപാടി.

അമ്മ അംഗങ്ങളും ബന്ധപ്പെട്ട കുടുംബങ്ങളും കൂട്ടുകാരും പങ്കെടുക്കുന്ന സംഗീതവിരുന്നില്‍ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ പ്രഗത്ഭരും പങ്കെടുക്കുന്നു. 

പ്രവേശനവും അത്താഴ വിരുന്നും സൗജന്യമായിരിക്കുന്ന കലാസന്ധ്യയിലേക്കു എല്ലാ കലാപ്രേമികളെയും അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ ജസ്റ്റിന്‍ ആബേല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ സ്മിത പിള്ള എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ദിവ്യ ഗോഡ്‌ഫ്രേ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക