Image

ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍

ജോര്‍ജ്‌ തുമ്പയില്‍ Published on 09 July, 2016
ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍

ഫ്‌ളോറിഡ: ഫോമയുടെ കണ്‍വന്‍ഷന്‍ നടക്കുന്ന ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌ ചരിത്രത്തിന്റെ സുവര്‍ണ്ണമുദ്രകളാല്‍ അലങ്കൃതമാണ്‌. ഇവിടം തന്നെ ഫോമയുടെ കണ്‍വന്‍ഷനായി തെരഞ്ഞെടുക്കപ്പെട്ടതും തികച്ചും യാദൃശ്ചികം. 

ഹോളിവുഡിലെയും പോപ്പ്‌ രംഗത്തെയും അതികായന്മാരും അമേരിക്കന്‍ പ്രസിഡന്റും ഒഴിവുകാലം ചെലവഴിക്കാനെത്തുന്നതും ഇവിടെ തന്നെ. അതിലുപരി ആഡംബരത്തിന്റെ പേരിലാണ്‌ ഒരു കാലത്ത്‌ ഡോവില്‍ അറിയപ്പെട്ടത്‌. ബീറ്റില്‍സ്‌ ഇവിടെ അവതരിപ്പിക്കപ്പെട്ടതു മുതല്‍ക്കാണ്‌ ഈ ബീച്ച്‌ റിസോര്‍ട്ടിനെ അമേരിക്കക്കാര്‍ പ്രണയിക്കാന്‍ തുടങ്ങിയത്‌.

 അമേരിക്കയിലെങ്ങും സംഘഗാനയൊലി മുഴങ്ങിയ ബീറ്റില്‍സിന്റെ തുടക്കം ഇവിടുത്തെ നെപ്പോളിയന്‍ ബോള്‍ റൂമില്‍ നിന്നായിരുന്നു. ബീറ്റില്‍സ്‌ എന്ന പേരില്‍ 1960ല്‍ ലിവര്‍പൂളില്‍ രൂപീകരിക്കപ്പെട്ട പ്രശസ്‌ത പോപ്പ്‌ ഗായക സംഘം അന്നു തൊട്ടെ അമേരിക്കന്‍ മണ്ണിലെയും യുവജനങ്ങളുടെ ഹരമായിരുന്നു. 

1962 മുതല്‍ ജോണ്‍ ലെനന്‍, പോള്‍ മക്കാര്‍ട്ട്‌നി, ജോര്‍ജ്ജ്‌ ഹാരിസണ്‍, റിംഗോ സ്റ്റാര്‍ എന്നിവരായിരുന്നു ഈ സംഘത്തിലെ കലാകാരന്മാര്‍. സ്‌കിഫിള്‍, റോക്ക്‌ ആന്റ്‌ റോള്‍, പോപ്‌ ബല്ലാര്‍ഡ്‌സ്‌, സൈക്കാഡെലിക്‌ റോക്ക്‌ തുടങ്ങി പല സംഗീത രൂപങ്ങളും ഉപയോഗിച്ചിരുന്ന ബീറ്റില്‍സ്‌ പലപ്പോഴും പാശ്ചാത്യ ശാസ്‌ത്രീയ സംഗീതത്തിന്റെ അംശങ്ങള്‍ പാട്ടുകളില്‍ മൗലികതയോടെ ഉള്‍ക്കൊള്ളിച്ചിരുന്നു.

 ബീറ്റില്‍സുമായി ബന്ധപ്പെട്ടതെന്തും ജനപ്രിയമായി മാറിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. ബീറ്റില്‍മാനിയ എന്നു വിളിക്കപ്പെട്ട ഈ ജനപ്രിയത അറുപതുകളിലെ സാമൂഹ്യസാംസ്‌കാരിക വിപ്ലവത്തിലും സ്വാധീനം ചെലുത്തിയിരുന്നു. ആ ബീറ്റില്‍ മാനിയയുടെ പ്രൗഢി വിളിച്ചോതുന്ന ഹോട്ടല്‍ സമുച്ചയമാണ്‌ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌. 1
ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍ആഡംബരത്തിന്റെ ബീറ്റില്‍സ്‌ ഗാനം മുഴക്കിയ ഡോവില്‍ ബീച്ച്‌ റിസോര്‍ട്ട്‌, ഫോമ കണ്‍വന്‍ഷന്‍ നടക്കുന്നതും ചരിത്രവഴിത്താരകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക