Image

ഫോമയുടേ യൂത്ത് അച്ചീവര്‍ അവാര്‍ഡ് ലതിക മേരി തോമസിനു

Published on 09 July, 2016
ഫോമയുടേ യൂത്ത് അച്ചീവര്‍ അവാര്‍ഡ്  ലതിക മേരി തോമസിനു
മയാമി: ഫോമയുടേ യൂത്ത് അച്ചീവര്‍ അവാര്‍ഡ് നേടിയ ലതിക മേരി തോമസ് അറ്റോര്‍ണിയാണു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന അവര്‍ക്ക് ഡിബേറ്റില്‍ പങ്കെടുക്കാനുള്ളതിനാല്‍ അവാര്‍ഡ് ഏറ്റു വാങ്ങാന്‍ എത്താനായില്ല. പകരം ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍ അവര്‍ക്കു വേണ്ടിഅവാര്‍ഡ് സ്വീകരിച്ചു. 
ഫ്‌ളൊറിഡ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് എല്‍ഡര്‍ ആഫയെഴ്‌സ് ജനറല്‍ കോണ്‍സല്‍ ലതിക മേരി തോമസ്, 37, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി രണ്ടാം ഡിസ്ട്രിക്റ്റില്‍ നിന്നു കോണ്‍ഗ്രസിലേക്കു മത്സരിക്കുന്നു. ഡമൊക്രാറ്റിക് പാര്‍ട്ടിയിലെ ഗ്വെന്‍ ഗ്രഹാം ആണു നിലവിലുള്ള കോണ്‍ഗ്രസംഗം.
കടുത്ത കണസര്‍വേറ്റിവ് ആയ അവര്‍ ഒബാമ കെയറിനെയും ഇല്ലീഗല്‍ ഇമ്മിഗ്രന്റ്‌സിനു ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെയും എതിര്‍ക്കുന്നു. ഗേ മാരിയേജും ഒബാമ കെയറും അംഗീകരിച്ച സുപ്രീം കോടതി വിധിയെയും ചോദ്യം ചെയ്യുന്നു.
തന്റെ മാതാപിതാക്കള്‍ ലീഗലായി കുടിയേറിയവരാണെന്നും എല്ലാ നിയമവും അനുസരിക്കുന്നവരാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമം ലംഘിച്ച് കുടിയേറിയവര്‍ക്കും അതേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാനാവില്ല. നികുതി കുറക്കുക, യു.എസ്. വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുക, കോമണ്‍ കോര്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് നിര്‍ത്തലാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അവര്‍ മുന്നോട്ടു വയ്ക്കുന്നു.
ടാമ്പക്കടുത്ത് പാം ഹാര്‍ബറില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ഡോ. ടോം തോമസിന്റെയും പാലാ സ്വദേശി ഡോ. ആനിയുടെയും രണ്ടാമത്തെ പുത്രിയാണു ലതിക തോമസ്. പാല സെന്റ് തോമസ് കോളജിലെ പ്രൊഫസറായിരുന്ന മാണിയുടെ പുത്രിയാണു ഡോ. ആനി.
മുത്ത പുത്രി ഡോ. കവിത മയാമിയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഇളയ പുത്രന്‍ പ്രേം ന്യു യൊര്‍ക്കില്‍ ഇന്‍ വസ്റ്റ്മന്റ് ബാങ്കറായിരുന്നു. ഇപ്പോള്‍ ഫ്‌ളോറിഡയില്‍ സ്വന്തം ബിസിനസ് നടത്തുന്നു.
പുത്രി ഇലക്ഷനു നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നു ആല്‍ സൈമേഴ്‌സ് ഗവേഷകനായ ഡോ. ടോം പറഞ്ഞു. രണ്ടാം ഡിസ്ട്രിക്ടില്‍ പൊതുവെ കണ്‍സര്‍വേറ്റിവിനാണു മുന്‍ തൂക്കം.
മിഡില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ലതിക ഫ്‌ളോറിഡ അസംബ്ലിയിലും ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ യു.എസ് കോണ്‍ഗ്രസിലുംസഹായി ആയി പ്രവര്‍ത്തിച്ചു. പിന്നീടു വിവിധ സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചു.
ഗവര്‍ണര്‍ റിക്ക് പെറിയുടെ ടീമില്‍ സജീവമായ ലതികക്കു ഗവര്‍ണറുടെ ശക്തമായ പിന്തുണയുമുണ്ട്.
അത് ലറ്റായ ലതിക ഗള്‍ഫ് വിന്‍ഡ് ട്രാക്ക് ആന്‍ഡ് ട്രയത്തലന്‍ ക്ലബ് അംഗമാണു. ദീര്‍ഘ ദൂര ഓട്ടത്തില്‍ പങ്കെടുമ്പോഴാണു ജോണ്‍ കോങ്കസ് വിവാഹാഭ്യര്‍ഥന നടത്തിയത്. പുത്രന്‍ ലൂക്ക്. സെന്റ് തോമസ് മൂര്‍ കാത്തലിക്ക് ചര്‍ച്ചില്‍ അംഗങ്ങളാണു
ഫോമയുടേ യൂത്ത് അച്ചീവര്‍ അവാര്‍ഡ്  ലതിക മേരി തോമസിനു ഫോമയുടേ യൂത്ത് അച്ചീവര്‍ അവാര്‍ഡ്  ലതിക മേരി തോമസിനു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക