Image

ഡോ. ഫിലിപ്പ് കടുതോടി സര്‍വകലാശാല ഡീന്‍

Published on 11 July, 2016
ഡോ. ഫിലിപ്പ് കടുതോടി സര്‍വകലാശാല ഡീന്‍

 പാപ്പുവാ ന്യൂ ഗിനി: പാപ്പുവാ ന്യൂ ഗിനിയിലെ ഗൊരോക്ക സര്‍വകലാശാലയില്‍ എഡ്യൂക്കേഷണല്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് മാനേജ്‌മെന്റ് വകുപ്പ് അധ്യക്ഷനായി സേവനം ചെയ്യുന്ന ഡോ. ഫിലിപ്പ് കടുതോടിയെ ഫാക്കല്‍റ്റി ഓഫ് എഡ്യൂക്കേഷന്റെ ഡീന്‍ ആയി സര്‍വകലാശാലയുടെ ഗവേണിംഗ് കൗണ്‍സില്‍ നിയമിച്ചു.

എറണാകുളം മഹാരാജാസ് കോളജ്, ബോംബെ സെന്റ് സേവ്യേഴ്‌സ് കോളജ്, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉന്നത ബിരുദങ്ങള്‍ നേടിയ ഡോ. ഫിലിപ്പ് കടുതോടി, കഴിഞ്ഞ നാലു പതിറ്റാണ്ടുകളായിട്ട് നൈജീരിയ, എറിത്രിയ, റിപ്പബ്ലിക്ക് ഓഫ് വനുവാട്ടൂ എന്നീ രാജ്യങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 

ന്യൂസിലന്‍ഡില്‍ സ്ഥിരതാമസമാക്കിയ ഫിലിപ്പ്, കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സ്വദേശിയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക