Image

യുകെയില്‍ ശൈത്യം ശക്തമാകുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം

Published on 05 February, 2012
യുകെയില്‍ ശൈത്യം ശക്തമാകുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം
ലണ്‌ടന്‍: പ്രവചനങ്ങള്‍ക്കു അപ്പുറത്തേയ്‌ക്ക്‌ യുകെയിലെ ശൈത്യം നീങ്ങുന്നു. മെറ്റ്‌ ഓഫീസ്‌ പറഞ്ഞ കുറഞ്ഞ താപനില മൈനസ്‌ 11 ല്‍ നിന്ന്‌ 12 ആയപ്പോള്‍ അത്‌ ഹിമാലയത്തിനു തുല്യമായി. അതായത്‌ മഞ്ഞുമൂടിക്കിടക്കുന്ന ഹിമാലയസാനുക്കളിലെ തണുപ്പാണ്‌ ബ്രിട്ടന്‍ അഭിമുഖീകരിച്ചു കൊണ്‌ടിരിക്കുന്നത്‌. വളരെയേറെ സങ്കീര്‍ണമായ കാലാവസ്ഥയാണ്‌ ഇപ്പോഴത്തേത്‌. യുകെയില്‍ നാലിഞ്ചു കനത്തില്‍ മഞ്ഞുവീഴാമെന്നും താപനില രണ്‌ടില്‍ കൂടില്ലെന്നുമാണ്‌ കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചത്‌. ഈ ദിവസങ്ങളില്‍ കൂടിയ താപനില ഒന്നിന്‌ മുകളിലേയ്‌ക്ക്‌ പോകാനുള്ള സാധ്യതപോലുമില്ല.

െ്രെഡവര്‍മാര്‍ക്ക്‌ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. വാഹനങ്ങള്‍ പരിശോധിച്ചശേഷമേ പുറത്തിറക്കാവൂ എന്നാണ്‌ മുന്നറിയിപ്പ്‌. അതുപോലെ മൊബൈല്‍ ഫോണ്‍ ചാര്‍ജാക്കി വയ്‌ക്കാനും ചൂട്‌ ആഹാരങ്ങളും ഉപയോഗിക്കാന്‍ നിര്‍ദേശമുണ്‌ട്‌. ബെക്കിംഗ്‌ഷെയര്‍, ചെസ്‌ഹാം എന്നിവടങ്ങളില്‍ കഴിഞ്ഞദിവസം കുറഞ്ഞ താപനില മൈനസ്‌ 11 പിന്നിട്ടിരുന്നു. നോര്‍ത്തിലും സൗത്തിലും രണ്‌ടു ദിവസത്തേയ്‌ക്ക്‌ താപനില യഥാക്രമം രണ്‌ട്‌, മൂന്ന്‌ ഡിഗ്രി സെല്‍ഷ്യസില്‍ കൂടില്ല. ലണ്‌ടനിലും ഈസ്റ്റ്‌ ആംഗ്ലിയായിലും കൂടിയ താപനില ഇതുതന്നെയായിരിക്കും.

ഗ്രാമീണ മേഖലയില്‍ രാത്രി മൈനസ്‌ 12 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില താഴുമെന്ന്‌ മെറ്റ്‌ ഓഫീസ്‌ വക്താവ്‌ ഹെലന്‍ ചിവേഴ്‌സ്‌ പറഞ്ഞു. ഇത്‌ ഹിമാലയന്‍ മലനിരകളിലെ തണുപ്പിനു തുല്യമാണ്‌. ലണ്‌ടന്‍, ബര്‍മിംഗ്‌ഹാം, ന്യൂകാസില്‍ എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്‌ചയുണ്‌ടാവും. രണ്‌ടര മില്യന്‍ ടണ്‍ ഉപ്പാണ്‌ മഞ്ഞിനെ നേരിടാനായി സൂക്ഷിച്ചിരിക്കുന്നത്‌.

ശക്തമായ തണുപ്പിലേയ്‌ക്കാണ്‌ രാജ്യം നീങ്ങുന്നതെന്ന്‌ കാലാവസ്ഥാ നിരീക്ഷകന്‍ ഹെലന്‍ ഷിവേഴ്‌സ്‌ പറഞ്ഞു.

കിഴക്കന്‍ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ മഞ്ഞുവീഴ്‌ച ആരംഭിച്ച്‌ മിഡ്‌ലാന്‍സിലേയ്‌ക്ക്‌ വ്യാപിക്കും. തുടര്‍ന്ന്‌ തെക്കന്‍ പ്രദേശങ്ങളിലും ഇംഗ്ലണ്‌ടിലും വ്യാപകമായ മഞ്ഞുവീഴ്‌ചയുണ്‌ടാവും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്‌ടാക്കുന്ന സാഹചര്യമാണിതെന്നും മഞ്ഞുകാലത്ത്‌ മരണനിരക്ക്‌ കൂടാമെന്നും ആരോഗ്യ വകുപ്പ്‌ പറയുന്നു. അടുത്തയാഴ്‌ചയോടെ തണുപ്പ്‌ ഇനിയും കൂടുമെന്നണ്‌ മുന്നറിയിപ്പ്‌. കൗണ്‍സിലുകളെ സഹായിക്കാന്‍ സൈന്യം രംഗത്തെത്തും.

കിഴക്കന്‍ യൂറോപ്പിലാകമാനം അതി ശൈത്യം ഏറുകയാണ്‌. മരണസംഖ്യ 150 കവിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌.
യുകെയില്‍ ശൈത്യം ശക്തമാകുന്നു; അതീവ ജാഗ്രതാ നിര്‍ദ്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക