Image

ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ്

Published on 10 July, 2016
ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ്
മയാമി: ഫോമ മലയാളി മങ്ക മത്സരത്തില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ഐ.ടി പ്രൊഫഷണല്‍ ലക്ഷ്മി പീറ്റര്‍ കിരീടമണിഞ്ഞു. ഡിട്രോയിറ്റില്‍ നിന്നുള്ള നാദം കര്‍ത്തനാല്‍ ഫസ്റ്റ് റണ്ണര്‍അപ്പും, ഓര്‍ലാന്റോയില്‍ നിന്നുള്ള അപര്‍ണ്ണ സുബിത്ത് സെക്കന്‍ഡ് റണ്ണര്‍അപ്പുമായി.

കോട്ടയം വാകത്താനം സ്വദേശിയായ ലക്ഷ്മി പീറ്റര്‍ എഴുത്തുകാരനായ പീറ്റര്‍ ബേബിയുടേയും, സാലി പീറ്ററിന്റേയും പുത്രിയാണ്. 

നഴ്‌സായ നാദം കര്‍ത്തനാളിന്റെ ഭര്‍ത്താവ് ഷോണ്‍ കര്‍ത്തനാല്‍. രണ്ടു കുട്ടികളുണ്ട്. നാടക മത്സരത്തില്‍ മികച്ച നടിയായും തെരെഞ്ഞെടുക്കപ്പെട്ട നാദം ഇരട്ട കിരീടങ്ങളുമായാണു മയാമി വിട്ടത്.

എന്‍ജിനീയറായ അപര്‍ണ്ണ സുബിത്തിന്റെ ഭര്‍ത്താവ് സുബിത്ത് വാസു പ്രൊഫസറാണ്. തിരുവനന്തപുരം സ്വദേശി.

ഏഴു പേരാണ് മലയാളി മങ്ക മത്സരത്തിന് മാറ്റുരയ്ക്കാനെത്തിയത്. പ്രെറ്റി ദേവസ്യ ചെയറും, രേഖ ഫിലിപ്പ് കോര്‍ഡിനേറ്ററുമായ കമ്മിറ്റിയാണ് മത്സരം നിയന്ത്രിച്ചത്. 
ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ് ലക്ഷ്മി പീറ്റര്‍ ഫോമ മലയാളി മങ്ക; നാദം കര്‍ത്തനാല്‍ റണ്ണര്‍ അപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക