Image

മലയാളി ആര്‍ട്‌സ്‌ ക്ലബ്‌ കോവന്‍ട്രിയുടെ മെഗാ സ്റ്റേജ്‌ ഷോ ഏപ്രില്‍ 28ന്‌

Published on 05 February, 2012
മലയാളി ആര്‍ട്‌സ്‌ ക്ലബ്‌ കോവന്‍ട്രിയുടെ മെഗാ സ്റ്റേജ്‌ ഷോ ഏപ്രില്‍ 28ന്‌
കോവന്‍ട്രി: മലയാളി ആര്‍ട്‌സ്‌ ക്ലബ്‌ കൊവന്‍ട്രി (എം.എ.സി.സി) യുടെ മെഗാ സ്റ്റേജ്‌ ഷോ ഏപ്രില്‍ 28 ന്‌ കവന്‍ട്രിയില്‍ നടക്കും. കവന്‍ട്രിയിലെ കാര്‍ഡിനല്‍ വൈസ്‌മാന്‍  ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ തുടങ്ങുന്ന ഷോ രാത്രി എട്ടിന്‌ മുന്‍പ്‌ സമാപിക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കവന്‍ട്രിയിലെ കലാകാരന്മാരുടെ സംഘടനയായ മാക്കിന്റെ കവന്‍ട്രിയില്‍ ഉള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും ഒപ്പം യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഉണ്‌ടായിരിക്കും.

മാക്കിലെ കലാകാരന്മാര്‍ നിര്‍മിച്ച യുകെയിലെ സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി കൊണ്‌ടുള്ള നാടകത്തിന്‌ പുറമേ കോമഡി സ്‌കിറ്റ്‌, കഥകളി, ഡാന്‍സ്‌, മൈം, തിരുവാതിര, ഒപ്പന, ഗാനമേള എന്നിങ്ങനെ കേരളത്തിന്റെ തനതായ കലാരൂപങ്ങള്‍ അരങ്ങേറും.

യുകെയിലെ മഴുവന്‍ കലാകാരന്മാരെയും കലാ സ്‌നേഹികളെയും പരിപാടിയിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ള കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും മാക്കുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: malayaleeartsclubcoventry@gmail.com ബിജു യോഹന്നാന്‍: 07888802502, ബിനോയ്‌ തോമസ്‌: 0751528658.
മലയാളി ആര്‍ട്‌സ്‌ ക്ലബ്‌ കോവന്‍ട്രിയുടെ മെഗാ സ്റ്റേജ്‌ ഷോ ഏപ്രില്‍ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക