Image

ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018

Published on 11 July, 2016
ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018
മയാമി: അവാര്‍ഡ് വിതരണവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വ്യംഗ്യമായ വിമര്‍ശനങ്ങളും ശ്രദ്ധേയമാക്കിയ സമാപന സമ്മേളനങ്ങളോടെ ഫോമ കണ്‍വന്‍ഷന്‍ പടിയിറങ്ങി. ഇനി 2018-ല്‍ ബന്നി വാചാച്ചിറയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ കാണാം.

2020-ലെ സ്ഥാനാര്‍ത്ഥികളുടെ ഫ്‌ലയറും സമാപനസമ്മേളനത്തില്‍ കണ്ടു. ബേബി മണക്കുന്നേലിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍, ചാമത്തിലിന്റെ നേതൃത്വത്തില്‍ ഡാളസ്, ജോണ്‍ സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക,് രാജ് കുറുപ്പിന്റെ നേതൃത്വത്തില്‍ വാഷിംഗ്ടണ്‍ ഡി.സി, അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ന്യൂജേഴ്‌സി തുടങ്ങി പല നിര്‍ദേശങ്ങളും ഇടനാഴികളിലെ ചര്‍ച്ചകളിലും ഉയര്‍ന്നു കേട്ടു.

കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോയി കുറ്റിയാനി സമാപന സമ്മേളനത്തില്‍ ആമുഖ പ്രസംഗം നടത്തി. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരെയും നേതൃത്വം കൊടുത്ത ഭാരവാഹികളെയും ജോയി കുറ്റിയാനി നന്ദിപൂര്‍വം അനുസ്മരിച്ചു. സെക്രട്ടറി ഷാജി എഡ്വേര്‍ഡാണ് എം സിയായി പ്രവര്‍ത്തിച്ചത്.
കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്(ജോസ്) ഭക്ഷണം സംബന്ധിച്ച പരാതികളില്‍ ഖേദം പ്രകടിപ്പിച്ചു. ആറുമാസം മുമ്പ് ഭക്ഷണത്തിനു മുഴുവന്‍ തുകയും കൊടുത്തതാണു്. പക്ഷെ ഉദ്ദേശിച്ച പോലുള്ള ഭക്ഷണം കിട്ടിയില്ല. സര്‍വീസാകട്ടെ അതിലേറെ പരിതാപകരം. സ്റ്റാര്‍ ഹോട്ടലാണെങ്കിലും സ്റ്റാഫുമായി സ്റ്റാഫുമായി ആശയവിനിമയം നടത്തുന്നതിലും ഏറെ വിഷമിച്ചു. 

ഈ അവസ്ഥയ്ക്ക് ആരെയെങ്കിലും കുറ്റപ്പെടുത്താനാവില്ല. താനും ഇതിന്റെഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നില്ല- മാത്യു വര്‍ഗിസ് പറഞ്ഞു. 

ചിക്കന്‍, റബ്ബര്‍ ഷീറ്റ് പോലെആയിരുന്നെന്നും യാതൊരു രുചിയുമില്ലാത്ത പാസ്റ്റാ ആണ്ആദ്യ ദിനങ്ങളില്‍ നല്‍കിയതെന്നായിരുന്നു മുഖ്യ പരാതി. ബാങ്ക്വറ്റ്നൈറ്റില്‍ പോലും മണിക്കൂറുകള്‍ കഴിഞ്ഞാണ് പലര്‍ക്കും ഭക്ഷണം കിട്ടിയത്. സമാപന സമ്മേളനത്തില്‍ സുരാജ് വെഞ്ഞാറമൂട് പ്രസംഗിച്ചപ്പോഴൊക്കെ ഭക്ഷണത്തെ പറ്റി എടുത്തു പറയുകയും ചിക്കാഗോയില്‍ നല്ല ഭക്ഷണം ലഭിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

പേരുള്ള പഴയ ഹോട്ടലാണെങ്കിലും ഉദ്ദേശിച്ച സര്‍വീസ് ലഭിച്ചില്ല എന്ന് പ്രസിഡന്റ് അനന്ദന്‍ നിരവേലും പറഞ്ഞു. വലിയ തുക മുടക്കിയാണ് ഈ വേദി ബുക്ക് ചെയ്തത്. ബീച്ചിനു പുറത്തായിരുന്നെങ്കില്‍ ചെലവ് പകുതി മതിയാകുമായിരുന്നു.

ഇതൊഴിവാക്കിയാല്‍കാര്യങ്ങള്‍ കണ്‍വന്‍ഷനില്‍ സുഗമമായി പോയതില്‍ സന്തോഷമുണ്ട്.രണ്ടു വര്‍ഷത്തെപ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ട്.

പുതിയ ഭാരവാഹികള്‍ ഭയക്കേണ്ടതില്ല. ഉദ്ദേശ ശുദ്ധിയുണ്ടെങ്കില്‍ അമേരിക്കന്‍ മലയാളി കൈവിടില്ല എന്നാണ് തങ്ങളുടെ അനുഭവം പഠിപ്പിക്കുന്നത്. അടുത്ത ഭരണസമിതിക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും അറിയിച്ചു.

ഫോമയുടെ ചിരകാലസുഹൃത്തായ താന്‍ കണ്‍വന്‍ഷനേപ്പറ്റി അവലോകനം എഴുതുന്ന അ പതിവ് ഇപ്രാവശ്യവും തെറ്റിച്ചിട്ടില്ലെന്ന് അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ പറഞ്ഞു.അതില്‍ അഭിനന്ദനം മാത്രമല്ല വിമര്‍ശനവും ഉണ്ടാകും.
കണ്‍വന്‍ഷന്‍ ഹാളില്‍ ഭാരതവാക്യം ചൊല്ലാന്‍ അവസരം കിട്ടിയതില്‍ സന്തോഷം. തന്നേയും പേരക്കുട്ടികളെയുംക്ഷണിച്ചതില്‍പ്രത്യേകിച്ചും നന്ദി.മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസാണ് നിര്‍ബന്ധപൂര്‍വം ക്ഷണിച്ചത്.

മയാമി ബീച്ച് നഗരമധ്യത്തില്‍ ബീച്ചിനോട് അടുത്തു തന്നെ വേദി കണ്ടെത്തിയതു ഗുണകരമായി. ആദരണീയനായ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ പേര് സമ്മേളന വേദിക്ക് നല്‍കിയത് തികച്ചും ഉചിതമായി. പ്രവാസിയാകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ പ്രവാസികളെ അംഗീകരിക്കുന്നതില്‍ അദ്ദേഹം മുന്നിലുണ്ടായിരുന്നു.
മയാമി ബിച്ച് മേയറും മറ്റും സമ്മേളനത്തിനെത്തിയത് ഏറെനന്നായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അധികം ഉയര്‍ന്നു കേട്ടില്ല.ഫോമയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെപ്പറ്റി അറിഞ്ഞതില്‍ ഏറെ സന്തോഷം.
ഉറങ്ങുന്നവരെയും ഭക്ഷണം കഴിക്കുന്നവരെയും ശല്യപ്പെടുത്തരുത് എന്നു പറഞ്ഞ് പ്രസംഗിക്കാതിരുന്ന കണ്‍വന്‍ഷന്‍ സ്‌പോണ്‍സര്‍ തികച്ചും അഭിനന്ദനമര്‍ഹിക്കുന്നു.(കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി. ഡോ. റോയ് സി.ജെ)
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നോ എന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. 19 വോട്ടുള്ളിടത്ത് 20 വോട്ട് പെട്ടിയില്‍ വീണത് കൗതുകകരമായി.

തനിക്കു കുട്ടികള്‍ ജനിച്ചപ്പോഴൊക്കെഅവാര്‍ഡ് ലഭിക്കുമെന്ന് പറഞ്ഞ നടന്‍ സുരാജ്, ഓസ്‌കര്‍ കിട്ടാനുള്ള ശ്രമത്തിന്ഫോമയുടെ സകരണം വേണ്ടെന്ന് പറഞ്ഞത് എല്ലാവരെയും ചിരിപ്പിച്ചു. ഞാനും ചിരിച്ചു. ചിരിപ്പിക്കാനുള്ള ഈ കഴിവ് വരദാനമാണ്.

ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന് അനുകൂലമായ അവസ്ഥ ഇപ്പോഴുണ്ട്. പ്രവാസികളെ മാനിക്കുന്ന ഗവണ്‍മെന്റാണിപ്പോഴുള്ളത്. ഇന്ത്യ-യു എസ് ബന്ധം ഏറ്റവും മോശമായത് 1998 കാലത്താണ്. (ബോംബ് സ്‌ഫോടനത്തിനു ശേഷം)ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നത് ഇവിടുത്തെ ഇന്ത്യാക്കാരെ എങ്ങനെ ബാധിക്കുമെന്നതില്‍ തങ്ങള്‍ ആശങ്കാകുലരായിരുന്നു.

കേരള ഗവണ്‍മെന്റും നല്ല തുടക്കമാണ്കാഴ്ചവച്ചിരിക്കുന്നത്. കേന്ദ്രത്തിലേയും കേരളത്തിലേയും ഗവണ്‍മെന്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. താന്‍ അമേരിക്ക വിട്ടിട്ട് 16 വര്‍ഷമായെങ്കിലും ഇപ്പോഴും ഇവിടുത്തെ സൗഹൃദങ്ങള്‍ സൂക്ഷിക്കാനായതില്‍ സന്തോഷമുണ്ട്ശ്രീനിവാസന്‍പറഞ്ഞു.
ഇലക്ഷനില്‍ ഡൊണള്‍ഡ് ട്രംജയിക്കാതിരിക്കട്ടെഎന്നാണ് തന്റെ ആഗ്രഹമെന്ന് മുന്‍ മന്ത്രിയും സി.പി ഐ നേതാവുമായ ബിനോയ് വിശ്വം പറഞ്ഞു. ഇതിനെതിരെ ശബ്ദംഉയര്‍ന്നപ്പോള്‍ താന്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നേയുള്ളുവെന്നും എല്ലാവരും അതു സ്വീകരിക്കണമെന്നുപറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്യൂബയും അമേരിക്കയും തമ്മില്‍ ബന്ധം പുനസ്ഥാപിച്ചത്താന്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് വ്യക്തമായ ഉദ്ധേശത്തോടെയാണ്. ഫൊക്കന-ഫോമ ബന്ധവും ഇതുപോലെയാണ്. രണ്ടും ഒന്നാകണമെന്നല്ല. ഒന്നാകുക അസാധ്യമാണെങ്കില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം. അന്ധമായ മത്സരം നന്നല്ല. ഒരു പക്ഷെ കാലക്രമത്തില്‍ മഞ്ഞുരുകല്‍ സംഭവിക്കാം.

കുടുംബ സമേതം വരണമെന്ന ആഗ്രഹം ഫോമ സഫലീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞു. ആനന്ദന്‍ നിരവേല്‍ എപ്പോഴും ആനന്ദമുള്ളയാളാണ്. അത്കാണുമ്പോള്‍ സന്തോഷം.

കേരളീയഭക്ഷണം കിട്ടുമെന്നു കരുതിയതാണ്.പക്ഷെ കിട്ടിയത് റബര്‍ഷീറ്റ് പോലുള്ള ചിക്കന്‍ .എല്ലാവര്‍ക്കും പരാതി.
അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍ പലതരം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിങ്ങള്‍ അതൊക്കെ വായിക്കണം. ഞാനും അവ വാങ്ങി വായിക്കാന്‍ഉദ്ധേശിക്കുന്നുണ്ട്- ചിരികള്‍ക്കിടയില്‍ സുരാജ് പറഞ്ഞു.

ബിനോയ് വിശ്വത്തെ അനുകൂലിച്ച സുരാജ് തനിക്കും രാഷ്ട്രീയമുണ്ടെന്നും ഇടതു ചിന്താഗതിക്കാരനാണെന്നും പറഞ്ഞു. മിക്ക കലാകാലന്മാരും ഈ ചിന്താഗതിക്കാരാണ്.

സെക്രട്ടറി ഷാജി എഡ്വേഡ് നന്ദി പ്രസംഗത്തില്‍ ഫോമക്കു സജീവമായനേതൃത്വം നല്‍കിയ അനന്ദനിരവേലിന്‍നന്ദി പറഞ്ഞു.ട്രഷറര്‍ ജോയിആന്റണി, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യു വര്‍ഗീസ്, ജോ.സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍ . ആര്‍.സി.സി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോസ് ് ഏബ്രഹാം, ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ്, മറ്റു ഭാരവാഹികള്‍ തുടങ്ങിയവരെല്ലാം നന്ദിപൂര്‍വം അനുസ്മരിച്ചു.എല്ലാവരും തനിക്ക് സഹോദരതുല്യരാണ്. പുതിയ ഭാരവാഹികള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുകയും ചെയ്തു.
വിജയ് യേശുദാസിന്റെ ഗാനമേളയോടെയാണു കണ്‍ വന്‍ഷനു സമാപനം കുറിച്ചത്‌ 
ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018ഫോമ കണ്‍വന്‍ഷന്‍ മയാമിയില്‍ നിന്ന് പടിയിറങ്ങി; ഇനി ചിക്കാഗോയില്‍-2018
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക