Image

മാവ് വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ മൂന്നിന്; പി.സി. ജോര്‍ജും ജയരാജ് വാര്യരും മുഖ്യാതിഥികള്‍

Published on 14 July, 2016
മാവ് വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ മൂന്നിന്; പി.സി. ജോര്‍ജും ജയരാജ് വാര്യരും മുഖ്യാതിഥികള്‍

 മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ (mav) സംഘടിപ്പിക്കുന്ന നാല്പതാമത് വാര്‍ഷികവും ഓണാഘോഷവും സെപ്റ്റംബര്‍ മൂന്നിനു (ശനി) മെല്‍ബണില്‍ നടക്കും.

സ്പ്രിംഗ് വെയില്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ ആറു വരെയാണ് പരിപാടി. പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജും ഹാസ്യ സാമ്രാട്ട് ജയരാജ് വാരിയരും പരിപാടിയില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

രാവിലെ പത്തിനു വടം വലി മത്സരം, അത്തപൂക്കളം ഇടല്‍, പന്ത്രണ്ടു മുതല്‍ വിഭവ സമൃദ്ധമായ ഓണ സദ്യ, രണ്ടു മുതല്‍ വാര്‍ഷികാഘോഷങ്ങളും ഓണാഘോഷ പരിപാടികളും നടക്കും. 

വിവരങ്ങള്‍ക്ക്: മാവ് വെബ്‌സൈറ്റ് ആയ  www.mavaustralia.com.au ഫേസ് ബുക്ക് പേജ് www.facebook.com/malayaleevictoria എന്നിവിടങ്ങളില്‍ ലഭ്യമാണ്.

തോമസ് വാതപ്പള്ളി 0412 126 009, സജി മുണ്ടയ്ക്കന്‍ 0435 901 661, സുനിത സൂസന്‍ 0422 710 415.

ംംം.ാമഹമ്യമഹമാവെീം.രീാ എന്ന വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ആയി വാങ്ങാവുന്നതാണ്. പ്രമുഖ മണി ട്രാന്‍സ്ഫര്‍ സ്ഥാപനമായ മണി ഗ്രാം ആണ് ഈ വര്‍ഷത്തെ ടൈറ്റില്‍ സ്‌പോണ്‍സര്‍.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക