Image

ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാളാഘോഷങ്ങള്‍

Published on 15 July, 2016
ബ്രിസ്‌ബേനില്‍ സംയുക്ത തിരുനാളാഘോഷങ്ങള്‍

  ബ്രിസ്‌ബേന്‍: ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ ചര്‍ച്ച് പരിശുദ്ധ ദൈവമാതാവിന്റേയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ മേരി മക്കിലപ്പിന്റേയും സംയുക്ത തിരുനാള്‍ ആഘോഷിക്കുന്നു.

നോര്‍ത്ത് ഗേറ്റ്, സെന്റ് ജോണ്‍സ് ദേവാലയത്തിലാണ് ആഘോഷങ്ങള്‍. തിരുനാളിനൊരുക്കമായി ഇടവകാംഗങ്ങളുടെ ഒന്‍പതു ദിവസത്തെ നൊവേന ജൂലൈ 28ന് ആരംഭിക്കും. 

ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും. ആറിന് (ശനി) വൈകുന്നേരം നാലിന് ചെംസൈഡ് വെസ്റ്റ് ക്രേഗ്‌ലലി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ ദിവ്യബലിയും തുടര്‍ന്നു സീറോ മലബാര്‍ കള്‍ചറല്‍ ഫെസ്റ്റ് 'ദര്‍ശനം 2016' സംഘടിപ്പിക്കും. ചടങ്ങില്‍ ക്യൂന്‍സ്‌ലന്‍ഡ് വികസന മൈനിംഗ് മന്ത്രി ആന്റണി ലൈനാം മുഖ്യാതിഥിയായിരിക്കും. 

ഏഴിന് (ഞായര്‍) ഉച്ചകഴിഞ്ഞു മൂന്നിന് ആഘോഷമായ ദിവ്യബലിയും തിരുനാള്‍ പ്രദക്ഷിണവും നടക്കും. ബ്രിസ്‌ബേന്‍ അതിരൂപതാധ്യക്ഷന്‍ കോള്‍റിഡ്ജ് തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്നു കരിമരുന്നു പ്രയോഗവും സ്‌നേഹവിരുന്നും നടക്കും. 

ഷൈജു തോമസ് കരോള്‍സണ്‍ തോമസ്, സിബി ജോസഫ്, പീറ്റര്‍ തോമസ്, രാരിച്ചന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലു കമ്മിറ്റി തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു.

നൊവേനയിലും തിരുനാള്‍ തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. വര്‍ഗീസ് വാവോലി സ്വാഗതം ചെയ്തു. 

റിപ്പോര്‍ട്ട്: ജോളി കരുമത്തി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക