Image

കനിവ് ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.

Published on 16 July, 2016
കനിവ്  ആംബുലന്‍സ് PT. തോമസ്.M. L.A ഉല്‍ഘാടനം ചെയ്തു.
കൊച്ചി: -നിര്‍ധനര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഓടുവാന്‍ സഹായിക്കുന്ന കനിവ് ആംബുലന്‍സ് പദ്ധതി ഉത്ഘാടനം ചെയ്തു. ഓ.ഐ.സി.സി. ന്യൂസ് ആണ് എര്‍ണാകുളത്തെ സ്റ്റഡി സെന്ററിന് കനിവ് ആംബുലന്‍സ് കൈമാറിയത്.എര്‍ണാകുളം ജില്ലാ പഞ്ചായത്തങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ തൃക്കാക്കര M. LA  PT. തോമസ് സ്റ്റഡി സെന്റെര്‍ പ്രതിനിധി മനോജ് TP യ്ക്ക് കനിവ് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി. 

പ്രവാസികളുടെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകയാണ് എന്നും ഇത് സാധാരണക്കാരന് ഗുണം ചെയ്യുമെന്നും PT . തോമസ് അഭിപ്രായപ്പെട്ടു. കൂടാതെ ഓസ്‌ടേലിയായില്‍ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടില്‍ എത്തിയാല്‍ അത് സൗജന്യമായി വീട്ടില്‍ എത്തിക്കുന്ന സംവിധാനത്തെ എം.എല്‍.എ. പ്രശംസിച്ചു. 

ഇങ്ങനെ ഒരു നല്ല കാര്യം പ്രവാസികള്‍ ചെയ്യുമ്പോള്‍ അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ സാധിക്കണമെന്നും സ്റ്റഡി സെന്റെര്‍ ഭാരവാഹികളെ ML.A.ഓര്‍മ്മിപ്പിച്ചു.ഓ. ഐ.സി.സി. ന്യൂസ് ചീഫ് എഡിറ്റര്‍ ജോസ് .എം. ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. D.CC ഭാരവാഹികളായ ജോണ്‍ നെടിയപാല, ശ്രീ. N .1.ബെന്നി, ഓ.ഐ.സി.സി. ദേശീയ നേതാക്കളായ ഹൈനസ് ബിനോയി, ജോജോ തൃശൂര്‍, ഓ.ഐ.സി.സി. ന്യൂസ് മാര്‍ക്കറ്റിംഗ് മാനേജര്‍ ബിനോയി പോള്‍, ഓ.ഐ.സി.സി. അയര്‍ലണ്ട് പ്രസിസണ്ട് ലിങ്ക്വിന്‍സ്റ്റാര്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജോമി തോമസ്, രാജേഷ് ബാബു,സൈജന്റ്, എന്‍.ജി.ഓ. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിന്‍സന്റ് കാച്ചാപ്പളളി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക