Image

'ബൈബിള്‍ കലോത്സവം 2016' ജൂലൈ 23ന്

Published on 18 July, 2016
'ബൈബിള്‍ കലോത്സവം 2016' ജൂലൈ 23ന്

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണിലെ രണ്ടു സെന്ററുകളിലായി നടത്തുന്ന വിശ്വാസ പരിശീലന ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി ബൈബിള്‍ അധിഷ്ഠിതമായ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരം സംഘടിപ്പിക്കുന്നു. 

ജൂലൈ 23നു (ശനി) രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് മത്സരങ്ങള്‍. 

ഫാന്‍സി ഡ്രസ്, കളറിംഗ്, പിക്ചര്‍ മെമ്മറി, സോളോ ബൈബിള്‍ സ്റ്റോറി, പെന്‍സില്‍ ഡ്രോയിംഗ്, ബൈബിള്‍ റീഡിംഗ്, ഡാന്‍സ്, പ്രസംഗം, ബൈബിള്‍ സ്‌കിറ്റ്, ബൈബിള്‍ ക്വിസ്, പുരാതനപാട്ട്, ബൈബിള്‍ മോണോ ആക്ട് തുടങ്ങിയ ഇനങ്ങളില്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി മത്സരങ്ങള്‍. 

സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ട്രസ്റ്റിമാരായ സ്റ്റീഫന്‍ ഓക്കാടന്‍, സോളമന്‍ ജോര്‍ജ്, വിശ്വാസ പരിശീലന അധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടന ഭാരവാഹികള്‍ മാതാപിതാക്കള്‍ എന്നിവര്‍ ബൈബിള്‍ കലോത്സവം 2016നു നേതൃത്വം നല്‍കും. 

യേശുക്രിസ്തുവിന്റെ ജീവിത മാതൃക വളര്‍ന്നുവരുന്ന കുട്ടികള്‍ക്കു മനസിലാക്കി കൊടുക്കാന്‍ ഇതുപോലുള്ള ബൈബിള്‍ കലോത്സവം വഴി കഴിയുമെന്നു ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക