Image

ഭാര്‍ഗവഗര്‍വ്വശമനം -അടിച്ചമര്‍ത്തല്‍ വാഴ്ചയുടെ പതനത്തിന്റെ കഥ (രാമായണ ചിന്തകള്‍ -4)

അനില്‍ പെണ്ണുക്കര Published on 19 July, 2016
ഭാര്‍ഗവഗര്‍വ്വശമനം -അടിച്ചമര്‍ത്തല്‍ വാഴ്ചയുടെ പതനത്തിന്റെ കഥ (രാമായണ ചിന്തകള്‍ -4)
കാലത്തിന്റെ പ്രവാഹത്തില് ഒന്നും സ്ഥിരമല്ല. പ്രതാപവും പേരും ശൗര്യവും ഒക്കെ അതിന്റെ ഒഴുക്കില്‌പ്പെട്ട് ഒലിച്ചുപോകും. ആര്ക്കും എന്നും ഒരിടത്തും അധീശനായിരിക്കാനാവില്ല. ഈ സന്ദേശമാണ് ഭാര്‍ഗവഗര്‍വ്വശമനത്തിലൂടെ വെളിപ്പെടുന്നത്.

എതിരാളികളുടെമേല്‍ എന്നും കാലുയര്ത്തിവെയ്ക്കാമെന്ന് ചിന്തിക്കുന്നവര് ഭാര്‍ഗവഗര്‍വ്വശമനം വായിക്കണം. ഇരുപത്തിയൊന്നു പ്രാവശ്യം ക്ഷത്രിയകുലത്തെ കൊന്നുമുടിച്ച ഭൃഗുരാമന് ശ്രീരാമനെന്ന ബാലന്റെ മുന്നില് പതറിപ്പോകുന്നത് ഒരു പാഠമാണ്. ഒരു കുലത്തിനോ ജാതിയ്‌ക്കോ സ്വന്തക്കാര്‌ക്കോ വേണ്ടി  ഒരാള്‍ ചെയ്യുന്നത് എന്നും ആ കുലത്തിനു ബാധയാരിക്കും എന്നുകൂടി  അര്‍ത്ഥമുണ്ട് ക്ഷത്രിയകുലത്തിനെതിരെ ഉണ്ടായ  പരശുരാമന്റെ പ്രവര്‍ത്തികള്‍ക്ക് .കാര്‍ത്തവീരാര്‍ജുനനനില്‍  നിന്നാണല്ലോ ഭാര്ഗവരാമന്റെ തുടക്കം.

ഭാര്‍ഗ്ഗവരാമന്റെ  ശക്തിയ്ക്കുമുന്നിലും പ്രതാപത്തിന്റെ മുന്നിലും പിടിച്ചുനില്ക്കാനാവാതെ കുഴയുകയാണ് ക്ഷത്രിയരാകെ. ദശരഥന്‌പോലും ഭാര്ഗവരാമനെ ഭയക്കുന്നു. പക്ഷേ കാലം ഭൃഗുരാമനെ തോല്പിക്കുന്നു. ബാലനായ രാമന്റെ മുന്നില് പ്രതാപിയായ ഭൃഗുരാമന്‍ തോല്‍ക്കുമ്പോള്‍ ഒരു സത്യം വെളിപ്പടുന്നു. അടിച്ചമര്‍ത്തല്‍ എക്കാലവും നിലനില്ക്കുന്നതല്ലെന്നത്.

ആധുനികലോകത്തെ കരുത്തരുടെ മേല്‌ക്കോയമയും അധികാരവും അതിനു ബലിയാടാകുന്നവരേയും ഈ രംഗത്തിലെ കഥാപാത്രമായി ഒന്നു കരുതിനോക്കാം. ഇവിടെ മേല്‌ക്കോയ്മയെ നമുക്കു പരശുരാമനായിക്കാണാം. രാമനെ അടിച്ചമര്ത്തപ്പെട്ടവരുടെ പ്രതീകമായും കാണാം. ഭൃഗുരാമന് തോല്‍ക്കുമ്പോള്‍  അടിച്ചമര്ത്തപ്പെട്ടവന്റെ ശബ്ദം ഉയരുന്നു. അവിടെ അവന്റെ സ്വാതന്ത്ര്യത്തിന്റെ ലോകം തുറക്കുന്നു. പകയുടേയും ഭയത്തിന്റേയും ലോകം എന്നും നിലനില്ക്കുയില്ലെന്നു എന്നസത്യമാണ് ഇവിടെ രഘുരാമവിജത്തിലൂടെ പ്രകാശിതമാകുന്നത്.

ഒരുകാലത്ത് നമ്മുടെ രാജ്യത്ത് പലതരം ദുഃഷ്പ്രതാപങ്ങള് നിലനിന്നിരുന്നു. ഒരേസമൂഹത്തിലും വിശ്വാസത്തിലും കഴിഞ്ഞവരെ പല തട്ടായി  തിരിച്ചും അടിച്ചമര്ത്തിയും ചൂഷണം ചെയ്തും പുലര്ന്നിരുന്ന മേല്‌ക്കോയ്മകളുമായിരുന്നു.. അഭിനവഭൃഗുരാമന്മാര് ശക്തികൊണ്ട് ഗര്വ്വിഷ്ടന്മാരായി വിലസിയിരുന്നു. ആ ഗര്‍വ്വുകള്‍  പലതും കൊച്ചുകൊച്ചു രാമന്മാരുടെ മുന്നില്‌പ്പെട്ട് പരാജയപ്പെട്ടുപോയി. ശ്രീബുദ്ധനും വിവേകാനന്ദനും ശ്രീനാരായണഗുരവും അംബേദക്കറും മഹാത്മജിയുമൊക്കെ ആ പ്രതാപങ്ങളോടെ ഏറ്റുമുട്ടിയ വിജയിച്ച കൊച്ചുരാമന്മാരായിരുന്നു. ജാതിക്കെട്ടുകളും സാമ്രാജ്യത്തിന്റെകോട്ടകളും തകര്ക്കാനെത്തുന്ന രഘുരാമന്മാരുടെ വിജയകഥകാണ് രാമായണത്തില് നാം കാണുന്നത്.

ഹിന്ദുക്കളെ നിറത്തിന്റെപേരില് ചൂഷണം  െചയ്തും കഴിഞ്ഞ അഭിനവഭാര്ഗരാന്മാര്ക്കു തിരിച്ചടികള് കിട്ടുന്നത് നാം കണ്ടു. പുരോഹിതമേധാവിത്ത്വത്തിന്റെ വേദങ്ങളുടെമേലുള്ള കുത്തക നമ്മുടെ ദേശീയതെയ്ക്കുണ്ടാക്കിയ  ക്ഷയം കുറച്ചൊന്നുമല്ല. ഈ മേധാവിത്ത്വത്തിനെരെയുള്ള രാമായണത്തിന്റെ പ്രവചനം പ്രതാപികള് മനസ്സിലാക്കിയില്ല. അല്ലെങ്കില് മനസ്സിലായിട്ടും ഭാവിക്കാതിരുന്നതാവാം.

ഭാര്‍ഗവഗര്‍വ്വശമനം -അടിച്ചമര്‍ത്തല്‍ വാഴ്ചയുടെ പതനത്തിന്റെ കഥ (രാമായണ ചിന്തകള്‍ -4)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക