Image

കൂടുതല്‍ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തും

Published on 06 February, 2012
കൂടുതല്‍ സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തും
ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ കൂടുതല്‍ സേവനങ്ങള്‍ സേവനനികുതി പരിധിയില്‍ കൊണ്ടുവരുമെന്ന് സൂചന. എന്നാല്‍ ഏതൊക്കെ സേവനങ്ങള്‍ക്കാവും പുതുതായി നികുതി ഈടാക്കുകയെന്ന് വ്യക്തമല്ല. നിലവില്‍ 125ലേറെ സേവനങ്ങള്‍ക്ക് കേന്ദ്രം സേവനനികുതി ഈടാക്കുന്നുണ്ട്.

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 60 ശതമാനവും സേവന മേഖലയില്‍ നിന്നാണ്. എന്നാല്‍ കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തില്‍ 8.7 ശതമാനം മാത്രമാണ് നിലവില്‍ സേവന മേഖലയില്‍ നിന്നുള്ളത്.


നടപ്പുസാമ്പത്തിക വര്‍ഷം 82,000 കോടി രൂപയുടെ സേവന നികുതി വരുമാനമാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. 2011 ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസക്കാലയളവില്‍ 67,706 കോടി രൂപ പിരിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവിലേതിനെക്കാള്‍ 37 ശതമാനം കൂടുതലാണ് ഇത്. 1994-95ലാണ് സേവനികുതി ആദ്യമായി അവതരിപ്പിച്ചത്. മൂന്ന് സേവനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. അതാണ് ഇപ്പോള്‍ 125ലേറെ സേവനങ്ങളിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. ആദ്യവര്‍ഷം 410 കോടിയായിരുന്നു സേവനനികുതി വരുമാനം.


അതേസമയം, കൂടുതല്‍ സേവനങ്ങള്‍ക്ക് കേന്ദ്രം നികുതി ഏര്‍പ്പെടുത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന ചില മേഖലകള്‍ക്ക് കേന്ദ്രം നികുതി ചുമത്താന്‍ പാടില്ലെന്നും അത് സംസ്ഥാനങ്ങള്‍ക്ക് തന്നെ നല്‍കണമെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക