Image

അജിത് അയ്യമ്പിള്ളി മികച്ച സംവിധായകന്‍, നാടകം നിഴലാട്ടം

വിനോദ് കൊണ്ടൂര്‍ ഡേവിഡ്. Published on 21 July, 2016
അജിത് അയ്യമ്പിള്ളി മികച്ച സംവിധായകന്‍, നാടകം നിഴലാട്ടം
ഫ്‌ലോറിഡ: ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ഫ്‌ലോറിഡയിലെ മയാമിയില്‍ വച്ചു നടത്തപ്പെട്ട അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍, കാണികളെ അവേശഭരിതരാക്കിയ നാടകോത്സവത്തില്‍,
'ആരും പറയാത്ത കഥ'എന്ന നാടകത്തിലെ അഭിനയത്തിന്, സണ്ണി നൈനാനു (കല്ലൂപ്പാറ) മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്, നിഴലാട്ടത്തിലെ അഭിനയത്തിന്, നാദം കര്‍ത്തനാളിനാണ്. മികച്ച സംവിധായകന്‍ പുരസ്‌ക്കാരം ലഭിച്ചത് ഡിട്രോയിറ്റില്‍ നിന്നുള്ള അജിത് അയ്യമ്പിള്ളിക്കാണ് (നാടകം:നിഴലാട്ടം). മികച്ച സഹനടന്‍ അവാര്‍ഡ്, പ്രിമസ് ജോണിനാണ് (നിഴലാട്ടം). മികച്ച നാടകം നിഴലാട്ടം.

ഇങ്ങനെ അഞ്ചില്‍ നാലു പുരസ്‌ക്കാരങ്ങളും നേടിക്കൊണ്ട്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ കിരീടം നില നിര്‍ത്തി. കഴിഞ്ഞ ഫോമാ കണ്‍വന്‍ഷനും അജിത് അയ്യമ്പിള്ളി തന്നെ സംവിധാനം ചെയ്ത നാടകം, അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു. തന്റെ തന്നെ ജീവിതത്തിലെ ഒട്ടനുവധി മുഹൂര്‍ത്തങ്ങള്‍, അദ്ദേഹത്തിന്റെ നാടകങ്ങളില്‍ പ്രമേയമായി വരാറുണ്ടെന്നു അജിത് പറഞ്ഞു. മിഷിഗണില്‍, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷനും കേരളാ ക്ലബിനുമായി നിരവധി നാടകങ്ങള്‍ അജിത് സംവിധാനം ചെയ്തിട്ടുണ്ട്. അച്ഛന്റെ കലാവാസന അദ്ദേഹത്തിന്റെ മകന്‍ അദ്വൈദിനും ലഭിച്ചിട്ടുണ്ട്. വീഡിയോ എഡിറ്റിംഗില്‍ തന്റെ കഴിവു തെളിയിച്ചിട്ടുണ്ട് അദ്വൈത്. പോള്‍ കുര്യാക്കോസ്, അനിമ അജിത്, സൈജന്‍ കണിയോടിക്കല്‍, റോജന്‍ തോമസ്, ജെയിന്‍ മാത്യൂസ് എന്നിവരാണ് 'നിഴലാട്ടത്തിലെ' മറ്റു അഭിനേതാക്കള്‍.

നോര്‍ത്തമേരിക്കയിലുടനീളം പടര്‍ന്നു കിടക്കുന്ന ഫോമായുടെ 65ഓളം അംഗ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത അഞ്ചാമത് അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ . 11 റീജിയനുകളില്‍ നിന്നായി നിരവധി പേര്‍ കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു.

വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

അജിത് അയ്യമ്പിള്ളി മികച്ച സംവിധായകന്‍, നാടകം നിഴലാട്ടം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക