Image

വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് കണ്‍ വന്‍ഷനില്‍ പറഞ്ഞത് (ഏബ്രഹാം തോമസ് )

Published on 22 July, 2016
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സ് കണ്‍ വന്‍ഷനില്‍ പറഞ്ഞത് (ഏബ്രഹാം തോമസ് )
ക്ലീവ് ലാന്‍ഡ് ന്മ കണ്‍വന്‍ഷനുകളില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ടിക്കറ്റ് ലഭിച്ച നേതാവ് പ്രസംഗിക്കുക പതിവാണ്. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന വ്യക്തി നാമനിര്‍ദേശം സ്വീകരിച്ച് നടത്തുന്ന പ്രസംഗം പോലെ തന്നെ വളരെ വിശദമായി ഇതും വിശകലനം ചെയ്യപ്പെടും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിന് മറ്റൊരു ചുമതല കൂടി ഉണ്ടായിരുന്നു. ഡോണാള്‍ഡ് ട്രംപിന് പിന്തുണപ്രഖ്യാപിക്കാതെ പ്രസംഗം അവസാനിപ്പിച്ച് ടെഡ് ക്രൂസിന് പിന്നാലെ പ്രസംഗിച്ചു പാര്‍ട്ടിക്കുളളില്‍ അനൈക്യം ഇല്ലെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുക.

പെന്‍സ് പ്രസംഗം ആരംഭിച്ചത് യാഥാസ്ഥിതികരെ കയ്യിലെടുക്കാന്‍ ശ്രമിച്ചുകൊണ്ടാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഭരണ ഘടനയ്ക്കുളളില്‍ നിന്ന് വലത് ഭാഗത്തിനു സ്വീകാര്യമായ ഒരു അജണ്ട നടപ്പിലാക്കും. ഡോണള്‍ഡ് ട്രംപാണ് ജെനുവിന്‍ ആര്‍ട്ടിക്കിള്‍. വെറും വാചകക്കസര്‍ത്ത് നടത്തുന്നവര്‍ക്ക് മാത്രമുളള ഒരു കളിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ വിശ്വസിക്കുന്ന കളിക്കാരന്‍. അയാള്‍ അയാളുടെ സ്വന്തം മനുഷ്യനാണ്. ഒരു വിശിഷ്ടനായ അമേരിക്കകാരന്‍. ഒരു വലിയ വ്യക്തിത്വമായി അറിയപ്പെടുന്നു. വര്‍ണാഭമായ സ്‌റ്റൈല്‍. വളരെയധികം പ്രഭാപൂരിതമായ വ്യക്തിത്വം. എന്നെ തിരഞ്ഞെടുക്കുവാനുളള കാരണം ട്രംപ് ഒരു ബാലന്‍സിങ് ആഗ്രഹിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.

ഞാന്‍ ഒരു ക്രിസ്ത്യാനിയാണ് യാഥാസ്ഥിതികനാണ്. റിപ്പബ്ലിക്കനാണ്. ഇതേ പ്രാധാന്യത്തില്‍– പെന്‍സ് ട്രംപിന്റെ പ്രചരണവും തന്നെക്കുറിച്ച് വിവരണവും നടത്തി.

അമേരിക്കയുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കണമെന്ന ട്രംപിന്റെ ആവശ്യം വീണ്ടും ഉയര്‍ത്തി അങ്ങനെ ചെയ്താല്‍ രാജ്യം വീണ്ടും വിജയിക്കും എന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മുസ്ലീങ്ങള്‍ രാജ്യത്തേയ്ക്ക് കടക്കുന്നത് താല്ക്കാലികമായി തടയണമെന്ന് ട്രംപിന്റെ നിര്‍ദേശത്തോട് പ്രതികരിച്ചില്ല. മുന്‍പ് ട്രംപിന്റെ ഈ നിര്‍ദേശത്തെ പെന്‍സ് വിമര്‍ശിച്ചിരുന്നു.

ടെഡ് ക്രൂസിന്റെ പ്രസംഗം ഏവരും ആകാംക്ഷയോടെ കാത്തിരുന്നതാണ്. ഡെലിഗേറ്റുകളെ സ്വന്തമാക്കുന്നതില്‍ ട്രംപിന് തൊട്ടു പിന്നാലെയെത്തിയ ക്രൂസ് 2020 പ്രസിഡന്റ് പദ ടിക്കറ്റിന് ശ്രമിക്കുവാനുളള സാധ്യത തളളിക്കളയുന്നില്ല. ഈ മോഹം ഉളളിലിരിക്കുമ്പോള്‍ ക്രൂസ് ട്രംപിനെ എന്‍ഡോഴ്‌സ് ചെയ്യാതിരിക്കുക രാഷ്ട്രീയമായി ആത്മഹത്യാപരമായിരിക്കും എന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഭവിഷ്യത്തുകള്‍ക്ക് പ്രധാന്യം നല്‍കുന്നില്ല എന്ന ധാരണയാണ് ക്രൂസിന്റെ പ്രസംഗം സൃഷ്ടിച്ചത്. ട്രംപിന്റെ പേര് പറയാത്തത് സദസ്യരില്‍ ഒരു നല്ല വിഭാഗത്തെ ചൊടിപ്പിച്ചു 'നവംബറില്‍ വീട്ടിലിരിക്കാതെ നിങ്ങളുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യുക. ഭരണ ഘടനയോട് വിശ്വാസ്യത പുലര്‍ത്തുന്ന വ്യക്തിക്ക് വോട്ടു ചെയ്യുക എന്ന് പറഞ്ഞു ക്രൂസ് പ്രസംഗം അവസാനിപ്പിച്ചു.

ക്രൂസിന്റെ പ്രസംഗം തീരാറായപ്പോഴാണ് ട്രംപ് സമ്മേളനസ്ഥലത്തേയ്ക്ക് കടന്നു വന്നത്. നേതാക്കളും പ്രസിദ്ധരും പ്രസംഗിക്കുമ്പോള്‍ എണീറ്റു നിന്ന് കരഘോഷം മുഴക്കുക സാധാരണ പതിവാണ്. ക്രൂസിന്റെ പ്രസംഗത്തിന് വലിയ കൈയ്യടി ലഭിച്ചില്ല. ചിയറുകള്‍ക്കൊപ്പം ബൂ വിളികളും മുഴങ്ങിക്കേട്ടു.

റിക്ക് സ്‌കോട്ട് എയ് ലീന്‍ കൊളിന്‍സ് മാര്‍ക്കോ റൂബിയോ, സ്‌കോട്ട് വാക്കര്‍, മുന്‍ സ്പീക്കര്‍ ന്യുയറ്റ് ഗിംഗ് റിച്ച് എന്നിവര്‍ ട്രംപിന് പിന്തുണ അറിയിച്ചു പ്രസംഗിച്ചു. ഗിംഗ് റിച്ച് ക്രൂസിന്റെ പ്രസംഗത്തിന് ഒരു വ്യാഖ്യാനം നല്‍കി. ഭരണഘടനയോട് വിശ്വാസ്യത പുലര്‍ത്തുന്ന വ്യക്തി റിപ്പബ്ലിക്കന്‍ നോമിനി മാത്രമാണ്. അതുകൊണ്ട് അയാള്‍ക്ക് വോട്ടു നല്‍കണം എന്ന് മുന്‍ സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

ട്രംപിന്റെ വ്യവസായങ്ങള്‍ക്കുവേണ്ടി പ്രസംഗം എഴുതുന്ന മെരിഡിയന് മെല്‍വര്‍ മെലനിയ ട്രംപിന്റെ പ്രസംഗത്തിലെ പിഴവുകള്‍ ഏറ്റെടുത്ത് പ്രസ്താവന ഇറക്കി. താന്‍ ട്രംപിന് രാജിക്കത്ത് നല്‍കിയെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല എന്നും മെല്‍വര്‍ പറഞ്ഞു. ഇത് എന്റെ പിഴവാണ്. ഇതുമൂലം മെലനിയ്ക്കും ട്രംപുമാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഉത്തരവാദി ഞാനാണ്, മെല്‍വര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക