Image

പ്രത്യേക നിരക്കുമായി ബെസ്റ്റ് എയര്‍ ഡീല്‍സ്

Published on 22 July, 2016
പ്രത്യേക നിരക്കുമായി ബെസ്റ്റ് എയര്‍ ഡീല്‍സ്

   ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയില്‍നിന്നു വിദേശത്തേക്കു പറക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്കു പ്രത്യേക ടിക്കറ്റ് നിരക്കുമായി ബ്രിസ്‌ബേന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെസ്റ്റ് എയര്‍ ഡീല്‍സ് രംഗത്തുവന്നു.

യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ ടിക്കറ്റിംഗിലൂടെ ഇടനിലക്കാരില്ലാതെ ടിക്കറ്റ് ലഭ്യമാക്കിക്കൊണ്ടാണ് ഈ പ്രത്യേക നിരക്ക് ലഭ്യമാക്കുന്നതെന്നു ബെസ്റ്റ് എയര്‍ ഡീല്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഷീന്‍ പോള്‍ പറഞ്ഞു. 

വിമാനയാത്രികരുടെ ഇഷ്ട വെബ്‌സൈറ്റുകളായ സ്‌കൈസ്‌കാനര്‍, വെബ്ജറ്റ് എന്നീ സൈറ്റുകളില്‍ ലഭ്യമായതിനേക്കാള്‍ താഴ്ന്ന നിരക്കുമായാണു ബെസ്റ്റ് എയര്‍ ഡീല്‍സ് മത്സരത്തിനു തയാറെടുക്കുന്നത്.

കസ്റ്റമര്‍ സര്‍വീസ്, ഓണ്‍ലൈന്‍ പ്രൈസ് എന്നീ രണ്ടു തരം ഓഫറുകളാണ് കമ്പനി പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ടിക്കറ്റ് ആവശ്യമുള്ളവര്‍ക്ക്:www.bestairdeals.com എന്ന വെബ്‌സൈറ്റില്‍നിന്നു നേരിട്ടോ 0401 688 355 എന്ന നമ്പരിലോ ടിക്കറ്റ് ലഭ്യമാണ്. 

റിപ്പോര്‍ട്ട്: ടോം ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക