Image

കലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കം

Published on 21 July, 2016
കലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കം
ഫോമാ നാടക മത്സരത്തില്‍ നാദം കര്‍ത്തനാലിനു സമ്മാനം ലഭിക്കുന്നത് തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ്. ഫിലഡല്‍ഫിയയില്‍ വച്ചു സഹ നടിക്കുള്ള സമ്മാനം കിട്ടിയപ്പോള്‍ മയാമിയില്‍ അത് ബെസ്റ്റ് ആക്ട്രസിനുള്ളതായി.

അതിനു പുറമെ മലയാളി മങ്ക മത്സരത്തില്‍ രണ്ടാം സമ്മാനവും നേടിയാണ് നാദം ഡിട്രോയിറ്റില്‍ (മിഷിഗണ്‍) മടങ്ങിയെത്തിയത്.

മികച്ച നടിയായ നാടകം 'നിഴലാട്ടം തന്നെയാണു മികച്ച നടകവും. സംവിധായകന്‍ അജിത്ത് അയ്യമ്പിള്ളി മികച്ച സംവിധായകനുമായി. കഴിഞ്ഞ വര്‍ഷവും അജിത്തും ടീമും തന്നെയായിരുന്നു നാടക അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.

മുതലാളിയുടെ മകനെ സ്‌നേഹിക്കുന്ന മരപ്പണിക്കാരന്റെ മകളുടെ വേഷമാണു് നാദം അവതരിപ്പിച്ചത്. മുതലാളിയുടെ ഭീഷണി ഭയന്ന് ഇരുവരും അമേരിക്കയിലെത്തുന്നു. സുഹ്രുത്തുക്കള്‍ രക്ഷകരാകുന്നു. ഒരു നാള്‍ അപ്പന്‍ ക്ഷമാപണവുമായി എത്തി.. അവള്‍ നല്ല കുട്ടിയണെന്നു പറയുന്നു... 

ചെറുപ്പം മുതല്‍ കലാരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നാദം അമേരിക്കയിലെ തിരക്കുകള്‍ക്കിടയിലും അഭിനയത്തിനും കലക്കും സമയം കണ്ടെത്തുകയാണ്. നഴ്‌സായ നാദത്തിനു തുണയായി ഐ.ടി. രംഗത്തു പ്രവര്‍ത്തിക്കുന്ന് ഭര്‍ത്താവ് ഷോണ്‍ കര്‍ത്തനാല്‍. സാഗീതോപാസകനായ ഷോണ്‍ ഡിട്രൊയിറ്റ് നോട്ട്‌സ് എന്ന മ്യൂസിക്ക് ട്രൂപ്പില്‍ അംഗമാണു.

ഇവിടെ ജനിച്ചു വളര്‍ന്നതാണെങ്കിലും മലയാള സിനിമയും ഗാനങ്ങളും ഷോണിനു മനപ്പാഠം. അതു കണ്ടു നാദവും അദ്ഭുതപ്പെട്ടിട്ടുണ്ട്. സിനിമയോ പാട്ടോ ഏതു വര്‍ഷം ഇറങ്ങി എന്നു തുടങ്ങിയുള്ള വിശദാംശങ്ങള്‍ കേരളത്തിലുള്ളവര്‍ കൂടി ഓര്‍ക്കുന്നുണ്ടാവില്ല. സാമൂഹിക സാംസ്‌കാരിക രംഗത്തു അറിയപ്പെടുന്ന തോമസ് കര്‍ത്തനാലിന്റെ പുത്രനാണു ഷോണ്‍.

നാദം എന്ന പേരിനുമുണ്ട് ഒരു കഥ. ആലുവ സ്വദേശിയായ പിതാവ് ജോണ്‍ വര്‍ഗ്ഗീസ് പഞ്ഞിക്കാരനും മാതാവ്പാലാ വാഴയില്‍ കുടുംബാഗം ജസ്സിക്കും സംഗീതത്തിലൂള്ള താല്പര്യം ഒരു കാരണം. പിതാവിന്റെ സഹോദരീ ഭര്‍ത്താവിന്റെ പേര്‍ മദന്‍ എന്നായിരുന്നു. അത് തിരിച്ചിടുമ്പോഴും നാദം എന്നു കിട്ടും.

രണ്ടു സമ്മാനങ്ങള്‍ ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നു നാദം പറഞ്ഞു. അതിലുപരിയായി എന്നിലെ എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തി. എന്നിലെ സ്ത്രീ, ഭാര്യ, അമ്മ, സഹോദരി, കലാകാരി തുടങ്ങിയ ഘടകങ്ങളെല്ലാം ഒരു ഭാവനാ ലോകത്തു നിന്നു കൊണ്ട്  മാറ്റുരക്കാന്‍ കഴിഞ്ഞതിലുള്ളസന്തോഷം.

ഇത്തരം സമ്മാനങ്ങള്‍ തീര്‍ച്ചയായും ഭാവിയില്‍ പരീക്ഷണങ്ങളേയും വെല്ലുവിളികളേയും നേരിടാനുള്ള ശുഭാപ്തി വിശ്വാസം നേടിത്തരും.

ഏഴു വര്‍ഷമായി നാദം അമേരിക്കയിലെത്തിയിട്ട്. ട്രോയ് ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ആര്‍.എന്‍. രണ്ടു കുട്ടികള്‍.സോയി, നാലു വയസ്, സരിയ , ആറുമാസം പ്രായം.

ഹൈസ്‌ക്കൂളിലും കോളേജിലും, നഴ്‌സിംഗ് സ്‌ക്കൂളിലും ഇടവകപ്പള്ളിയിലുമൊക്കെ അപൂര്‍വ്വമായി കിട്ടിയിരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആങ്കറിംഗും ഫോക്ക് ഡാന്‍സും ചെയ്യാനുള്ള അവസരങ്ങള്‍ എപ്പോഴും ഒരു ഹരമായി കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍.  ജീസസ് യൂത്ത് വേദികളിലും ഇടവകപ്പള്ളിയിലും സജീവ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നാടകം അന്നും ഇന്നും ഒരു ശക്തിയും ദൗര്‍ബല്യവുമാണെന്നതാണ് പരമാര്‍ത്ഥം.

ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്‍, സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്നിവയുമായി ബന്ധപ്പെട്ടാണ്പ്രവര്‍ത്തനം.

ഇവിടെ കലാരംഗത്തു കഴിവുകള്‍ മുരടിക്കുന്നതാണല്ലോ കാണുന്നത് എന്ന ചോദ്യത്തിനു സമയം കണ്ടെത്തുക എന്നുള്ളതാണ് പ്രധാന വെല്ലുവിളി എന്നു നാദം ചൂണ്ടിക്കാട്ടി. റിഹേഴ്‌സലിനും മറ്റും ഒരു പാടു ദൂരെ വണ്ടി ഓടിച്ചു പോകണം. അതിനാല്‍ റിഹേഴ്‌സലുകളുടെ എണ്ണം പലപ്പോഴും കുറക്കേണ്ടി വരുന്നു. എങ്കിലും പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് കലാപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നു.

എനിക്ക് ഇന്ന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും, എനിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആള്‍ക്കാരുണ്ട്. അതില്‍ എടുത്തു പറയാനുള്ളത് എന്റെ സ്‌നേഹനിധികളായ മാതാപിതാക്കളാണ്. അതുപോലെ എന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും എന്നെ കലവറയില്ലാതെ സഹായിക്കുന്നുണ്ട്.

മികച്ച സഹനടനുള്ള സമ്മാനം നേടിയ പ്രിമസ് ജോണിന്റെ സഹായ സഹകരണങ്ങളും നാദം ചുൂണ്ടിക്കാട്ടുന്നു. കലാരംഗത്തോട് ഇത്രയധികം അര്‍പ്പണ ബോധമുള്ളവര്‍ ചുരുക്കമാണ്.

മൂത്ത കുട്ടി സോയ കര്‍ത്തനാല്‍ തീര്‍ച്ചയായും ഒരു കലാകാരിയായി വളരും എന്ന് എനിക്കു വിശ്വാസമുണ്ട്. കലാപരമായ കഴിവുകള്‍ കുട്ടികളില്‍ പ്രോത്സാഹിപ്പിക്കാന്‍ ഏതൊരു മാതാപിതാക്കളെപ്പോലെ ഞങ്ങളും തല്പരരാണു.

നാദത്തിന്റെ പിതാവ്റി യല്‍ എസ്റ്റേറ്റ് രംഗത്തും മാതാവ് എല്‍.ഐ.സിയിലും പ്രവര്‍ത്തിക്കുന്നു. ഒരു സഹോദരി ബ്രൂണെയ്യിലും മറ്റൊരാള്‍ ജര്‍മ്മനിയിലും ജോലി ചെയ്യുന്നു.
കലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കംകലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കംകലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കംകലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കംകലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കംകലാരംഗത്തു മികവ് തേടുന്ന നാദത്തിനു ഇരട്ട നേട്ടങ്ങളുടെ തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക