Image

11-മത് സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് അവിസ്മരണീയമായി

ജീമോന്‍ റാന്നി Published on 22 July, 2016
11-മത് സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് അവിസ്മരണീയമായി
ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യയുടെ നോര്‍ത്ത് അമേരിക്ക സതേണ്‍ റീജിയണില്‍പ്പെട്ട അറ്റ്‌ലാന്റാ, ഹൂസ്റ്റണ്‍, ഡാളസ് ഇടവകകള്‍ ചേര്‍ന്ന് നടത്തിവരുന്ന സതേണ്‍ റീജയനല്‍ കോണ്‍ഫറന്‍സിന്റെ 11-മത് സമ്മേളനം വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും അവിസ്മരണീയമായി.

ഡാളസിനടുത്ത് ഡെന്റണിലുള്ള ക്യാമ്പ് കോപസ് സൈറ്റില്‍ വച്ച് ജൂണ്‍ 24 മുതല്‍ 26 വരെയായിരുന്നു വാര്‍ഷിക കോണ്‍ഫറന്‍സ്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഡയോസിഷന്‍ ബിഷപ് റൈറ്റ്.റവ.ഡോ.തോമസ് ഏബ്രഹാം, അഭിലാഷ് ജോസഫ്, സിസി മാത്യു എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.

ദൈവവചനത്തിന്റെ നിശ്വാസീയത എന്ന വിഷയമായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം. സമാപനദിവസമായ 26ന് ഞായറാഴ്ച രാവിലെ നടന്ന തിരുവത്താഴ ശുശ്രൂഷയ്ക്കും കണ്‍ഫര്‍മേഷന്‍ സര്‍വ്വീസിനും അഭിവന്ദ്യ ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം, കോണ്‍ഫറന്‍സ് പ്രസിഡന്റ് റവ.കെ.ബി.കുരുവിള, റവ.ജേക്ക് യോഹന്നാന്‍, റവ.പി.എ.ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

ഡാളസ് ചര്‍ച്ചിലെ മലയാളം ഗായകസംഘവും, ഹൂസ്റ്റണ്‍ ചര്‍ച്ചിലെ ഇംഗ്ലീഷ് ക്വയറും കോണ്‍ഫറന്‍സിലെ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

11-മത് സതേണ്‍ റീജിയണല്‍ കോണ്‍ഫറന്‍സ് അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക