Image

നാഫാ 2016- അവാര്‍ഡ് ജേതാക്കാളായ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും എത്തി

ജോര്‍ജ് തുമ്പയില്‍ Published on 23 July, 2016
നാഫാ 2016-  അവാര്‍ഡ് ജേതാക്കാളായ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും എത്തി
ന്യുയോര്‍ക്ക്: കോണ്‍ഫിഡന്റ് ഗ്രൂപ്പ് നാഫാ (നോര്‍ത്ത് അമേരിക്കന്‍ ഫിലിം) അവാര്‍ഡ് 2016-ന്റെ അവാസനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 

നാളെ വൈകിട്ട് അഞ്ചിന് ന്യൂയോര്‍ക്കിലെ ഗ്രീന്‍വാലി ടില്ലസ് സെന്ററിലാണ് ഫിലിം അവാര്‍ഡ്‌നൈറ്റ് അരങ്ങേറുന്നത്. ഒസ്‌കര്‍ മാതൃകയില്‍അമേരിക്കയില്‍ ആദ്യമായി അവതരിപ്പിക്കുന്ന മലയാള ചലച്ചിത്ര അവാര്‍ഡ് നിശ ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു. ടിക്കറ്റ് വില്‍പ്പന പൂര്‍ത്തിയായി. അവശേഷിച്ചിരിക്കുന്ന ഏതാനും ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ വാങ്ങാന്‍ സുലേഖ ഡോട്ട് കോം അവസരമൊരുക്കുന്നുണ്ട്. 

അവാര്‍ഡ് ജേതാക്കാളായ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും എത്തി. അവാര്‍ഡ് നിശയുടെ കര്‍ട്ടണ്‍ റെയ്‌സര്‍ പരിപാടി ഇന്ന്  (23 ശനിയാഴ്ച) ചിക്കാഗോയിലെ കോപ്പര്‍ നിക്കസ് സെന്ററില്‍. നടന്‍ കുഞ്ചാക്കോ ബോബന്‍  ഈ പരിപാടിയുടെ പ്രത്യേക ക്ഷണിതാവ്. 

അമേരിക്കന്‍ മലയാളികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ഈ താരരാവ് അഭിമാനത്തോടെ ന്യൂയോര്‍ക്കിലെ അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത് ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സിനു വേണ്ടി ഡോ. ഫ്രീമു വര്‍ഗീസ്, ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റിനു വേണ്ടി സജി എബ്രഹാം മീഡിയ കണക്ടിനു വേണ്ടി ആനി ലിബു എന്നിവര്‍ ചേര്‍ന്നാണ്. 

ഭാവന, രമ്യ നമ്പീശന്‍, ആന്‍ അഗസ്റ്റിന്‍, ദിവ്യ മേനോന്‍, ആതിര എന്നിവര്‍ക്കു പുറമെ വിജയ് യേശുദാസ്, രമേഷ് പിഷാരടി, കലാഭവന്‍ പ്രജോദ്, മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ മാര്‍ട്ടിന്‍ പ്രക്കാട്ട്, ഫോട്ടോഗ്രഫിക്കു അവാര്‍ഡ് നേടിയ ജോമോന്‍ ടി. ജോണ്‍, തിരക്കഥക്ക് അവര്‍ഡ് ലഭിച്ച ഉണ്ണി, മികച്ച സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ തുടങ്ങി രണ്ടു ഡസനോളം കലാകാരന്മാരാണു അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ അമേരിക്കയിലെത്തിയിരിക്കുന്നത്. 

നാഫാ അവാര്‍ഡ് പുരസ്‌ക്കാരം നേടിയവര്‍: മികച്ച നടന്‍ ദുല്‍ക്കര്‍ സല്‍മാന്‍ (ചിത്രം: ചാര്‍ലി), മികച്ച നടി-പാര്‍വതി (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സംവിധായകന്‍മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി), മികച്ച പിന്നണി ഗായകന്‍ വിജയ് യേശുദാസ് (ചിത്രം: പ്രേമം, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക ദിവ്യ മേനോന്‍ (ചിത്രം: ചാര്‍ലി) മികച്ച സംഗീത സംവിധായകന്‍-ഗോപി സുന്ദര്‍ (ചിത്രം: ചാര്‍ലി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച സഹനടന്‍ജോജു ജോര്‍ജ്ജ് (ചിത്രം: ലുക്കാ ചുപ്പി), മികച്ച ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ (ചിത്രം : എന്ന് നിന്റെ മൊയ്തീന്‍), മികച്ച തിരക്കഥാകൃത്തുക്കള്‍ ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി) ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

താരനിശയ്‌ക്കൊപ്പം തന്നെ വ്യത്യസ്തമായ പരിപാടികളടങ്ങിയ കോമഡി സ്‌കിറ്റുകള്‍, ഗാനമേള, നൃത്തനൃത്യങ്ങള്‍ തുടങ്ങിയവയും അരങ്ങേറും.
കൂടുതല്‍ വിവരങ്ങള്‍ക്കു hedgeeventsny.com കാണുക.
വിശദാംശങ്ങള്‍ക്ക്: 
സജി എബ്രഹാം-ഹെഡ്ജ് ഇവന്റ്‌സ് (516) 6063268; ആനി ലിബു-മീഡിയ കണക്റ്റ് (347) 6401295; ജയന്‍ മുളങ്ങാട് (630) 6405007; ഡയസ് ദാമോദരന്‍ (832) 6439131.
നാഫാ 2016-  അവാര്‍ഡ് ജേതാക്കാളായ ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കുഞ്ചാക്കോ ബോബനും എത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക