Image

ഷിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24-ന് ഞായറാഴ്ച

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 23 July, 2016
ഷിക്കാഗോയില്‍ കിടങ്ങൂര്‍ പ്രവാസി സംഗമം ജൂലൈ 24-ന് ഞായറാഴ്ച
ഷിക്കാഗോ: കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ പഞ്ചായത്തിലും, കിടങ്ങൂര്‍ ഫൊറോനയില്‍ നിന്നുമായി ഷിക്കാഗോയിലേക്ക് കുടിയേറിയിട്ടുള്ള പ്രവാസികളുടെ സംഗമം (പിക്‌നിക്ക്) 2016 ജൂലൈ 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ ഡെസ്‌പ്ലെയിന്‍സിലുള്ള ബിഗ്‌ബെന്‍ഡ് പാര്‍ക്കില്‍ (Golf Rd & East River Rd) വച്ച് നടത്തുന്നതാണ്.

സമീപ സ്റ്റേറ്റുകളില്‍ നിന്നും ഉള്‍പ്പടെ നൂറുകണക്കിന് ആളുകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വര്‍ഷങ്ങളായി നടത്തിവരുന്ന ഈ സംഗമത്തിന് ജസ്റ്റിന്‍ തെങ്ങനാട്ട്, നിണല്‍ മുണ്ടപ്ലാക്കില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരായുള്ള കമ്മിറ്റി വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നു.

സൗഹൃദങ്ങള്‍ പുതുക്കാന്‍ അവസരം കൊടുക്കുന്നതിനൊപ്പം, ജന്മനാടിന്റെ ഓര്‍മ്മകളിലേക്ക് പുതു തലമുറയ്‌ക്കൊപ്പം ഒരുമിച്ചൊരു യാത്ര സാധ്യമാക്കുക എന്നതാണ് ഈ സംഗമത്തിന്റെ ലക്ഷ്യമെന്നു സംഘാടര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ തെങ്ങനാട്ട് (847 287 5125), നിണല്‍ മുണ്ടപ്ലാക്കില്‍ (314 471 7427), ജോണിക്കുട്ടി പിള്ളവീട്ടില്‍ (847 924 3493).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക