Image

പ്രശസ്ത ശാസ്ത്രഞ്ജന്‍ ഡോ. അലക്‌സ് പുന്നൂസ് ഐഡഹോയില്‍ അന്തരിച്ചു

Published on 23 July, 2016
പ്രശസ്ത ശാസ്ത്രഞ്ജന്‍ ഡോ. അലക്‌സ് പുന്നൂസ് ഐഡഹോയില്‍ അന്തരിച്ചു
ബോയിസ്, ഐഡഹോ:പ്രശസ്ത ശാസ്ത്രഞ്ജനും ബോയിസ് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിലെ ഡിസ്റ്റിംഗ്വ്ഷ്ഡ്  ഫിസിക്‌സ് പ്രൊഫസറുമായ ഡോ. അലക്‌സ് പുന്നൂസ് മ്യാല്‍ക്കരപ്പുറത്ത് (48) ഐഡഹോയിലെ ബോയിസില്‍ അന്തരിച്ചു.

മാറിക സ്വദേശിയാണ്. മഹാത്മ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും അലിഗഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സും പി.എച്.ഡിയും നേടി.

2002-ല്‍ ബോയിസ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി. 2005-ല്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഗവേഷണത്തിനായി 400,000 ഡോളര്‍ അവാര്‍ഡ് നല്‍കി. ദേശീയ തലത്തില്‍ ഏറ്റവും മികച്ച ഫാക്കല്‍ട്ടിക്കു ലഭിക്കുന്ന അവാര്‍ഡാണിത്. ഭാവിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നു ഉറപ്പുള്ള യുവ ഗവേഷകരെയാണു അവാര്‍ഡിലുടെ അംഗീകരിക്കുന്നത്.

അദ്ധേഹത്തിന്റെ ലാബില്‍ 15 വിദ്യാര്‍ഥികള്‍ക്ക് അഞ്ചു വര്‍ഷം പ്രവര്‍ത്തിക്കുന്നതിനുള്ള ഫണ്ടിംഗും ഇതോടൊപ്പം ലഭിച്ചു.

നാനൊ ടെക്‌നോളജി കൂടുതല്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചാണു ലാബില്‍ പ്രധാനമായും ഗവേഷണം നടത്തിയിരുന്നത്. കാന്തിക മണ്ഡലം ഇലക്ട്രോണിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നു തുടങ്ങിയവ പരീക്ഷണ വിധേയമാക്കി.

ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, എഞ്ചിനിയറിംഗ് തുടങ്ങി വിവിധ അക്കാദമിക് മേഖലകളെ യോജിപ്പിച്ചുള്ള ഗവേഷണമാണിത്. ഈ ഗവേഷണം വഴി രൂപപ്പെടൂത്തിയ 'കാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന പുതിയ നാനോപാര്‍ടിക് ള്‍സ്' എന്ന പ്രോജക്ട് 2010-ല്‍ ഐഡഹോ ഇന്നവേഷന്‍ അവാര്‍ഡ്‌സില്‍ ഫൈനലിസ്റ്റായിരുന്നു.

ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങളുടെരചയിതാവാണ്. 

2012-ല്‍ എന്‍.എസ്.എഫ്  എപ്‌സ്‌കോര്‍ റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡ് ലഭിച്ചു. 2007-ല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ അവാര്‍ഡ് ഫോര്‍ റിസര്‍ച്ചും ലഭിച്ചിരുന്നു.
വിവിധ ഗ്രാഡുവേറ്റ് പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിലും അദ്ധേഹം പങ്കു വഹിച്ചു. അതോടൊപ്പം ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഗൈഡായും പ്രവര്‍ത്തിച്ചു.

രോഗബാധിതനായെങ്കിലും അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചു വന്ന അദ്ധേഹം ഗവേഷണ രംഗത്തു മുഴുകിയിരിക്കെയാണു അന്ത്യമെന്നു സഹോദര പുത്രനും ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റുമായ ടോമി മ്യാല്‍ക്കരപ്പുറത്ത് പറഞ്ഞു.

ഭാര്യ ടീന പുത്തന്‍ കുളത്തില്‍ (എറണാകുളം)
മക്കള്‍: കാതറിന്‍, പോള്‍, പീറ്റര്‍. 
കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ. 
പ്രശസ്ത ശാസ്ത്രഞ്ജന്‍ ഡോ. അലക്‌സ് പുന്നൂസ് ഐഡഹോയില്‍ അന്തരിച്ചു
Join WhatsApp News
Luckose M J Muricken Muttuchira. 2016-07-24 16:13:50
His death is a big loss for the entire world and  nano technology field in particular. Our heartfelt condolences and prayers. May his soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക