Image

വരിക്കച്ചക്ക അഥവാ വരിയ്ക്കച്ചക്ക? (ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍ Published on 06 February, 2012
വരിക്കച്ചക്ക അഥവാ വരിയ്ക്കച്ചക്ക? (ജോര്‍ജ് നടവയല്‍)
വരിക്കച്ചക്കക്കവിതകളോ?; വരിയ്ക്കച്ചക്കക്കവിതകളോ?
ക്ക, യ്ക്ക എന്നീകൂട്ടരക്ഷരങ്ങള്‍ പ്രയോഗിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് 'അമേരിക്ക' വേണോ ' അമേരിയ്ക്ക' വേണോ എന്ന രീതിയില്‍ ഒരു ചര്‍ച്ച ബഹുമാന്യരായ പ്രൊഫ. ഡോ. ജോയി കുഞ്ഞാപ്പൂ, ത്രേസ്യമ്മാ നടാവള്ളില്‍, ഡോ. എന്‍ പി. ഷീല, ഡോ. നന്ദകുമാര്‍ ചാണയില്‍ എന്നിവര്‍ തുടങ്ങി വച്ചതില്‍ പങ്കു ചേര്‍ന്ന് പറയട്ടേ:
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലെ മുഖ്യ ഭിഷഗ്വരനായഡോ. പി. കെ വാര്യരെ അനുമോദിയ്ക്കുന്ന ഒരു യോഗത്തില്‍ യ്ക്ക, ക്ക അക്ഷരങ്ങളുടെ പ്രയോഗത്തെ കുറിച്ച് ഭാരത സര്‍ക്കാരിന്റെ റീജിയണല്‍ കോളജ് ഓഫ് എഡ്യൂക്കേഷനിലെ (മൈസൂര്‍) മലയാള വിഭാഗം അദ്ധ്യക്ഷനായിരുന്ന പ്രശസ്ത നിരൂപകന്‍ പ്രൊഫ. കെ. പിശങ്കരന്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഈ ലേഖകന് അവസരം കിട്ടി. 'കോട്ടക്കല്‍ ' ആണോ 'കോട്ടയ്ക്കല്‍ ' ആണോ ശരി? '' അദ്ദേഹം പ്രസംഗമദ്ധ്യേ ആരാഞ്ഞു. തുടര്‍ന്ന് അദ്ദേഹം പറഞ്ഞത് 'കോട്ടയ്ക്കല്‍ ' ആണ് ശരി എന്നാണ്. ഇ കാരം മുന്നില്‍ വരുന്ന അവസരത്തില്‍ പോലും യ്ക്ക എന്ന് പ്രയോഗിക്കുന്നതാണ് ഭദ്രം എന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഇകാരം അക്ഷരത്തിന് തൊട്ടു മുമ്പ്വരുമ്പോള്‍ ക്ക എന്ന് പ്രയോഗിക്കുന്നതാണ് ശരി എന്നായിരുന്നു സ്‌കൂളില്‍ പഠിച്ചത്. എന്റെ എം എഡ് വിദ്യാഭ്യാസ ഘട്ടത്തില്‍ റീജിയണല്‍ കോളജ് ഓഫ് എഡ്യൂക്കേഷനില്‍ അദ്ധ്യാപകനായിരുന്ന പ്രൊഫ.. കെ പി ശങ്കരന്റെ പ്രസംഗം പില്‍ക്കാലത്ത് കോട്ടയ്ക്കലില്‍ വച്ച് കേട്ടതിനു ശേഷം തോന്നിയത് ''അമേരിക്ക'' എന്നതും ''അമേരിയ്ക്ക'' എന്നതും ആവാമെന്നാണ്.
' പാക്കിസ്ഥാന്‍' അല്ല ' പാകിസ്താന്‍' എന്നെഴുതുന്നതാണ് ശരി എന്ന് സമര്‍ത്ഥിച്ചിട്ടുള്ളത് മാതൃഭൂമി ദിനപ്പത്രമാണ്.
അമേിയ്ക്കന്‍ മലയാളികളുടേതായി ഒട്ടനവധി കവിതകള്‍
ഇ-മലയാളിയിലും മറ്റ് ആനുകാലികങ്ങളിലും വരുന്നുണ്ടല്ലോ. ഓരോ ഖണ്ഡിക പല വരികളായി തിരിച്ച് താഴെത്താഴെ എഴുതി വയ്ക്കുന്ന രീതിയിലേക്ക് വേഷം മാറ്റി; കവിതയാണ് എന്ന് സ്ഥാപിയ്ക്കാനുള്ള വിചിത്ര സൂത്രമായി തോന്നിക്കാറുണ്ട് ചില കവിതയെഴുത്തു ശ്രമക്കാരുടെ രീതികള്‍ വിലയിരുത്തുമ്പോള്‍.
കവിതയുടെ ഗോപ്യസൗന്ദര്യം, കൈയ്യൊതുക്കം, കാവ്യ ഭംഗി, ആശയ ഗഭീരത, ആധുനികത്വം, ഭാവുകത്വം , വൈകാരിക തീവ്രത, ആത്മാവിഷ്‌കാര ഭഷാ സൗകുമാര്യം എന്നീ കാര്യങ്ങളില്‍ ശുഷ്‌കപത്രമായി പോകുന്നൂ എന്ന് തോന്നിപ്പിക്കുന്നൂ പല കവന ശ്രമങ്ങളും.
പ്രശസ്ത പണ്ഡിതന്‍, ചിര:യശസ്വിയായ ഡോ എം കൃഷ്ണന്‍ നായര്‍ മലയാളം പത്രത്തില്‍ പ്രതിവാര വിലയിരുത്തല്‍ പംക്തി എഴുതിയിരുന്നു. ഇത്തരം ഒരു പരിശീലനാവസരം പ്രതിവാരമായി അമേരിക്കന്‍ മലയാള പത്രങ്ങള്‍ കൂട്ടായി കേരളത്തിലെ ഏതെങ്കിലും നല്ല നിരൂപകനെക്കൊണ്ട് ഒരുക്കിയിരുന്നെങ്കില്‍ അത് വലിയ സാഹിത്യ സേവനം ആകുമായിരുന്നു.
ലാനയും ഇ-മലയാളിയും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് അമേരിക്കയും ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കണമെന്ന് അപേക്ഷ.

`ഇക്ക' വന്നവഴിയും `അടയ്‌ക്ക' പോയ പോക്കും ബരുത്തി ബെച്ച പുലിവാല്‍

'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ  (Dr Joy Kunjappu)

'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം (Thresiamma Nadavallil)

'ക്ക' ക്ക് ഒരിറ്റു കണ്ണീര്‍ വേണോ? എന്‍.പി ഷീല
വരിക്കച്ചക്ക അഥവാ വരിയ്ക്കച്ചക്ക? (ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക