Image

ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിച്ച യുവതിക്ക് ആറ് മാസത്തിന് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി

Published on 25 July, 2016
ബലാത്സംഗത്തിലൂടെ ഗര്‍ഭം ധരിച്ച യുവതിക്ക് ആറ് മാസത്തിന് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി

ന്യൂഡല്‍ഹി ; ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. ഗര്‍ഭഛിദ്ര നിയമത്തിലെ വകുപ്പുകള്‍ ചോദ്യം ചെയ്ത് ബലാത്സംഗത്തിന് ഇരയായ മുംബൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

ഗര്‍ഭസ്ഥ ശിശുവിന് 24 ആഴ്ച പ്രായമായിരുന്നു. എന്നാല്‍ സുപ്രീം കോടതി നിയമിച്ച മെഡിക്കല്‍ ബോര്‍ഡ് ഭ്രൂണവളര്‍ച്ചയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കണ്ടെത്തി.

 ഗര്‍ഭഛിദ്രം നടത്തിയില്ലെങ്കില്‍ സ്ത്രീയുടെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇക്കാര്യം പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ എസ് കെഹാറും അരുണ്‍ മിശ്രയും അടങ്ങിയ ബെഞ്ച് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.

മുംബൈയിലെ കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ ഒമ്പതംഗ ഡോക്ടര്‍മാരുടെ സംഘമാണ് യുവതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

20 ആഴ്ചകള്‍ക്ക് ശേഷമുള്ള ഭ്രൂണം നശിപ്പിക്കാന്‍ അനുമതി നല്‍കിയത് ഇന്ത്യന്‍ നിയമചരിത്രത്തില്‍ നിര്‍ണായകമാകുന്ന വിധിയാണ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക