Image

മോണ്‍. കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി

Published on 25 July, 2016
മോണ്‍. കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി
കോട്ടയം: പാപുവ ന്യൂഗിനിയുടെ അപ്പസ്‌തോലിക് നുണ്‍ഷ്യോയും റസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പൊലീത്തയുമായി  മോണ്‍. കുര്യന്‍ വയലുങ്കല്‍ അഭിഷിക്തനായി.  ക്രിസ്തുരാജ കത്തീഡ്രലില്‍ മെത്രാഭിഷേക ശുശ്രൂഷകളിൽ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. 

ഈജിപ്തിലെ മുന്‍ നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മൈക്കിള്‍ ലൂയിസ് ഫിറ്റ്‌സ്‌ജെറോള്‍ഡും സിബിസിഐ സെക്രട്ടറി ജനറല്‍ റവ. ഡോ. തെയഡോര്‍ മസ്‌ക്കെരാനോസും സഹകാര്‍മികരായിരുന്നു. 

വത്തിക്കാന്‍ പ്രതിനിധി, ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള അന്‍പതോളം മെത്രാന്മാരും പങ്കെടുത്തു.

 കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പ്രഭാഷണം നടത്തി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച് ബിഷപ് എം. സൂസപാക്യം എന്നിവര്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക