Image

വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച് ആറ് പേര്‍ മരിച്ചു

Published on 25 July, 2016
വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച് ആറ് പേര്‍ മരിച്ചു
തേനി: വേളാങ്കണ്ണി തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം ബസിലിടിച്ച് ആറ് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തേനിയില്‍ നിന്ന് 27 കി.മീ മാറി ദേവതാനപ്പട്ടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. 

ഇടുക്കി ജില്ലയിലെ തങ്കമണി സ്വദേശികളായ  ബേബി മുള്ളാനിക്കല്‍, അജീഷ് വെട്ടുക്കാട്ടില്‍, മോന്‍സി പടലാംകുന്നേല്‍, ഒറ്റലാങ്കല്‍ ഷൈന്‍, ബിനു കരിപ്പറമ്പില്‍, വെണ്‍മണി സ്വദേശി ജസ്റ്റിന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക