Image

പ്രവീണ്‍ കേസ് യു.എസ്. അറ്റോര്‍ണിക്കു വിടുന്ന കാര്യം പരിഗണിക്കുമെന്ന് ഇല്ലിനോയി അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗന്‍

Published on 25 July, 2016
പ്രവീണ്‍ കേസ് യു.എസ്. അറ്റോര്‍ണിക്കു വിടുന്ന കാര്യം പരിഗണിക്കുമെന്ന് ഇല്ലിനോയി അറ്റോര്‍ണി ജനറല്‍ ലിസ മാഡിഗന്‍
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസിന്റെ മരണം സാംബന്ധിച്ച അന്വേഷണം യു.എസ്. അറ്റോര്‍ണിക്കു കൈമാറുന്ന കാര്യം പരിഗണിക്കുമെന്ന് സ്റ്റേറ്റ് അറ്റോര്‍ണീ ജനറല്‍ ലിസ മാഡിഗന്‍, ഗ്ലാഡ്‌സന്‍ വര്‍ഗീസിനെ അറിയിച്ചു.

ലിസാ മാഡിഗണിന്റെ ബര്‍ത്ത് ഡേ ആഘോഷ വേളയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും ഫോമാ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ഗ്ലാഡ്‌സന്‍, സ്റ്റേറ്റ് അറ്റോര്‍ണിയുടെ ഓഫീസ് നടത്തിയ അന്വേഷണത്തിനെതിരെ വ്യപക പരാതി ഉണ്ടെന്നു ചൂണ്ടിക്കാട്ടി.

പോലീസ് അന്വേഷണം തുടക്കം മുതല്‍ പാളിച്ചകള്‍ ഉള്ളതായിരുന്നു. ഇതിനെതിരെ ആക്ഷന്‍ കൗണ്‍സിലും പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസും തുടരുന്ന പോരാട്ടങ്ങളും ഗ്ലാഡ്‌സന്‍ ചൂണ്ടിക്കാട്ടി,

ലിസാ മാഡിഗണിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേരി മാര്‍സോയും മീറ്റിങ്ങില്‍ പങ്കെടുത്തു. പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസ്, സെനറ്റര്‍ മൈക്ക് നോളണ്ട്, സ്റ്റേറ്റ് റപ്രസന്റ്റേറ്റീവ് ലിന്‍ഡാ ചാപ്പാ എന്നിവരുടെ ഇക്കാര്യത്തിലുള്ള പരാതി അറ്റോര്‍ണി ജനറിലിന്റെ ഓഫിസില്‍ ലഭിച്ചതായി അവര്‍ അറിയിച്ചു. സെനറ്റര്‍ നോളണ്ടിന്റെ പുതിയ പരാതിയും ഈ അവസരത്തില്‍ അവര്‍ക്ക് കൈമാറി.

കേസ് അന്വേഷണം നടത്തുന്ന ജാക്‌സന്‍ സ്റ്റേറ്റ് അറ്റോര്‍ണി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. അറ്റോര്‍ണി ജനറലിനോ ഗവര്‍ണര്‍ക്കോ പരിമിതമായ അധികാരം മാതമേ അവരുടേ മേല്‍ ഉള്ളൂ. ഈ സാഹചര്യത്തിലാണു യു.എസ്. അറ്റൊര്‍ണിക്കു കേസ് വിടാമെന്ന നിര്‍ദേശം അറ്റോര്‍ണി ജനറല്‍ മുന്നോട്ടൂ വച്ചത്.

കേസ് ഇപ്പോല്‍ പരിഗണിക്കുന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രവീണിന്റെ അമ്മ ലവ്‌ലിയെ ഇന്ന് ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുമുണ്ട്.

പ്രവീണ്‍ കേസില്‍ നിതി ലഭിക്കുന്നതിനുവേണ്ടി ജൂലൈ 29 ന് വെളളിയാഴ്ച 1 മണിക്ക് ഡെയ് ലി പ്ലാസായില്‍ പ്രതിഷേധ റാലി നടക്കുന്നു. കഴിയുന്നത്ര പേര്‍ അതില്‍ പങ്കെടുക്കണമെന്നുപ്രവീണ്‍ ആക്ഷന്‍ കമ്മിറ്റിക്കു വേണ്ടി ലവ്‌ലി വര്‍ഗീസ്, മറിയാമ്മ പിളള, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ജിബി തോമസ്, ബെന്നി വച്ചാച്ചിറതുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക