Image

കാന്‍­ജ്­ ഓണാ­ഘാഷംസെപ്റ്റംബര്‍ 24 ശനിയാഴ്ച, ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ മെഗാ ഷോ ടു ലാലേട്ടന്‍ ബെ ശ്രീക്കുട്ടന്‍ !

Published on 25 July, 2016
കാന്‍­ജ്­ ഓണാ­ഘാഷംസെപ്റ്റംബര്‍ 24 ശനിയാഴ്ച, ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുവാന്‍ മെഗാ ഷോ ടു ലാലേട്ടന്‍ ബെ ശ്രീക്കുട്ടന്‍ !
ന്യൂജേഴ്‌­സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ്­ ന്യൂജേഴ്‌­സി (കാന്‍ജ്­ ) ഓണാഘാഷം 2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച നടത്തപ്പെടുന്നു.

ഈസ്‌റ് ബ്രോണ്‍സ്‌­വിക്കിലുള്ള പ്രശസ്തമായ ഈസ്‌റ് ബ്രോണ്‍സ്‌­വിക്ക് പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉച്ചക്ക് 12 മണിക്ക് തുടക്കം കുറിക്കുന്ന ആഘോഷങ്ങളില്‍ പഞ്ചവാദ്യ മേളങ്ങളുടേയും, താലപ്പൊലിയേന്തിയ യുവതികളുടെയും ബാലികമാരുടേയും അകമ്പടിയോടെ മാവേലി മന്നന്റെ എഴുന്നള്ളത്തും പുലികളി അടക്കം വിവിധ തനതു കേരള കലാരുപങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്,

കാന്‍ജ്­ മാസ്റ്റര്‍ പീസ്­ അത്തപ്പുക്കളം, തിരുവാതിര തുടങ്ങിയ നിരവധി പരിപാടികള്‍ ഇത്തവണയും ഉണ്ടായിരിക്കുന്നതാണ്,

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സിനിമ രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന വിവിധ കലാപരിപാടികളില്‍ അമേരിക്കയിലെ കഴിവുറ്റ കലാകാരന്മാര്‍ പങ്കെടുക്കുന്നു, ശേഷം സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന " ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ " എന്ന മെഗാ ഷോ അരങ്ങേറും.

മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി ദി ലെജന്‍ഡ് പദ്മശ്രീ ഭരത് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച് അനശ്വരമാക്കിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി രാജാവിന്റെ മകന്‍, താളവട്ടം, സര്‍വകലാശാല, ഇരുപതാം നൂറ്റാണ്ട്, ചിത്രം, കമലദളം, കിരീടം, ദേവാസുരം, സ്പടികം,നരസിംഹം തുടങ്ങി പുലിമുരുകന്‍ വരെ എത്തി നില്‍ക്കുന്ന ലാലേട്ടന്‍ മലയാളിയ്ക് സമ്മാനിച്ച ഗുഹാതുരത്വമുണര്‍ത്തുന്ന ക്ലാസ്സിക് സിനിമകളിലെ സംഗീതവും നൃത്തവും തമാശകളും കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന മുഴുനീള എന്റെര്‍റ്റൈന്‍മെന്റ് മലയാളത്തിന്റെ സ്വന്തം ഗായകന്‍ എം ജി ശ്രീകുമാറും മലയാളത്തിലെ മികച്ച അഭിനേത്രിയും പ്രമുഖ നര്‍ത്തകിയുമായ രമ്യ നമ്പീശനും, ചുരുങ്ങിയ കാലം കൊണ്ട് മലയാളിയെ ചിരിപ്പിച്ച്, ചിന്തിപ്പിച്ച് ഹാസ്യകലയ്ക് പുതിയ മുഖം നല്കി മലയാള മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിയ രമേഷ് പിഷാരടിയും, കര്‍ണാട്ടിക് ക്ലാസ്സിക്കുകളും ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും കൂടാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമടക്കം അനേകം ഹിറ്റ്­ ഗാനങ്ങള്‍ ആലപിച്ച പ്രമുഖ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും മറ്റ് പ്രമുഖ കലാകാരന്മാരും ചേര്‍ന്ന്­ അനശ്വരമാക്കുന്നു.
മോഹന്‍ലാല്‍ എന്ന മഹാ പ്രതിഭയുടെ അഭിനയ ജീവിതത്തിലെ അനശ്വര നിമിഷങ്ങളെ ന്യൂ ജേഴ്‌­സി മലയാളിയുടെ ഓണാഘോഷങ്ങളുടെ ഭാഗമാക്കുവാന്‍ സ്റ്റാര്‍ എന്റെര്‍റ്റൈന്‍മെന്റും ആല്‍ബെര്‍ട്ട ലിമിറ്റഡും ചേര്‍ന്ന് അവതരിപ്പിക്കുന്ന " ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ " എന്ന മെഗാ ഷോ കേരള അസോസിയേഷന്‍ ഓഫ്­ ന്യൂജേഴ്‌­സി (കാന്‍ജ്­ ) ഓണാഘോഷത്തിനു മാറ്റ് കൂട്ടും.

ഇതിനോടനുബന്ധിച്ച് ജൂലായ് 23 ശനിയാഴ്ച സെഡര്‍ ഹില്‍ പ്രെപ് സ്കൂളില്‍ വച്ച് കാന്‍ജ്­ പ്രസിഡന്റ്­ അലക്‌സ് മാത്യു ഓണം കണ്‍വീനര്‍ അജിത്­ ഹരിഹരന്‍,കോ കണ്‍വീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്­,ജെയിംസ് ജോര്‍ജ്, ബസന്ത്,നീനാ ഫിലിപ്പ് ട്രസ്ടീ ബോര്‍ഡ്­ ചെയര്‍മാന്‍ സജി പോള്‍ സെക്രട്ടറി സ്വപ്ന രാജേഷ്­ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണം പ്രോഗ്രാം ടിക്കറ്റ്­ കിക്ക്­ ഓഫ്­ ചടങ്ങില്‍ ദിലീപ്­ വര്‍ഗീസ്­, , അനിയന്‍ ജോര്‍ജ്, സുനില്‍ െ്രെട സ്റ്റാര്‍,രാജു പള്ളത്ത്, മധു രാജന്‍, ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്,ഫോമാ റീജിണല്‍ വൈസ് പ്രസിഡന്റ് സാബു സ്കറിയ,മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി തുടങ്ങിയ അനേകം പ്രമുഖര്‍ ചടങ്ങില്‍ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി ഔപചാരികമായി ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

കാന്‍ജ്­ ട്രസ്ടി ബോര്‍ഡ്­ മെമ്പര്‍ ജിബി തോമസ്­,സോമന്‍ ജോണ്‍ , ആനി ജോര്‍ജ്, മാലിനി നായര്‍, ജോസ് വിളയില്‍, സ്മിത മനോജ്­,ജയന്‍ എം ജോസഫ് ,കെ എസ് എന്‍ ജെ പ്രസിഡന്റ്­ ബോബി തോമസ്­,ഹരി കുമാര്‍ രാജന്‍, ജോണ്‍, ആനി ലിബു, ഷീല ശ്രീകുമാര്‍, അലക്‌സ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

കണ്‍വീനേഴ്‌സ് നോടൊപ്പം പ്രസിഡന്റ്­ , എക്സ്സ് ഒഫീഷ്യല്‍ റോയ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ്­, ജോയിന്റ് സെക്രട്ടറി ജയന്‍ എം ജോസഫ്­, ട്രഷറര്‍ജോണ്‍ വര്‍ഗീസ് , ജോയിന്റ് ട്രഷറര്‍ പ്രഭു കുമാര്‍, ദീപ്തി നായര്‍, രാജു കുന്നത്ത്, അബ്ദുള്ള സൈദ്­, ജെസ്സിക തോമസ്­, ജോസഫ്­ ഇടിക്കുള തുടങ്ങിയവര്‍ അടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഈവര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കുന്നത്.

പ്രോഗ്രാം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്നും ടിക്കറ്റ്­ ലഭിക്കുന്നതിന് കാന്‍ജ്­ ഭാരവാഹികളെ സമീപിക്കണമെന്നും അല്ലെങ്കില്‍ വെബ്‌സൈറ്റ് www.kanj.org സന്ദര്‍ശിക്കണമെന്ന് ട്രഷറര്‍ ജോണ്‍ വര്‍ഗീസ് നിര്‍ദേശിച്ചു.

ഏഷ്യാനെറ്റ്­,പ്രവാസി ചാനല്‍,കൈരളി ടിവി, അശ്വമേധം ന്യൂസ്­, സംഗമം ന്യൂസ്­,കേരളം ന്യൂസ് ലൈവ്, ജോണ്‍ മാര്‍ട്ടിന്‍ പ്രൊഡക്ഷന്‍സ് തുടങ്ങിയ മാധ്യമ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ്­ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക