Image

ഫ്‌ലോറിഡയിലെ നിശാ ക്ലബ്ബില്‍ വെടിവെപ്പ് ; രണ്ട് മരണം

Published on 25 July, 2016
ഫ്‌ലോറിഡയിലെ നിശാ ക്ലബ്ബില്‍ വെടിവെപ്പ് ; രണ്ട് മരണം
ന്യൂയോര്‍ക്ക്: യു.എസ് സംസ്ഥാനമായ ഫ്‌ലോറിഡയിലെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്?തു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ആയുധധാരികളായ ചില സംഘത്തെ സംഭവ സ്ഥലത്ത് കണ്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന്? സംഭവ സ്?ഥലത്ത് സുരക്ഷ ശക്?തമാക്കിയിട്ടുണ്ട്.

ക്ലബ്ബ് ബ്ലുവിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  അക്രമിയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ആഴ്ചകള്‍ക്കിടയില്‍ ഫ്‌ലോറിഡയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. അമേരിക്കയില്‍ അനധികൃതമായി തോക്ക് കൈവശം വെക്കുന്നത് മൂലം അക്രമസംഭവങ്ങള്‍ തുടര്‍ച്ചയാവുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ ഒര്‍ലാന്‍ഡോയിലെ നിശാ ക്ലബ്ബില്‍  അതിക്രമിച്ച് കടന്നയാള്‍ നടത്തിയ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക