Image

കാലത്തിനപ്പുറം അബ്ദുല്‍ കലാം (കവിത: മനോജ് തോമസ്, അഞ്ചേരി)

Published on 25 July, 2016
കാലത്തിനപ്പുറം അബ്ദുല്‍ കലാം (കവിത: മനോജ് തോമസ്, അഞ്ചേരി)
രാമേശ്വരത്തെ നിലാവെളിച്ചത്തില്‍
നീല കടല്‍ കണ്ടുവളര്‍ന്ന ബാലന്‍
കാലം വളര്‍ത്തിയ കനക താരം
കര്‍മ മണ്ഡലേ വിളങ്ങി ഭൂവില്‍
മമ ഭാരത നാടിന്‍ അഭിമാനമായി
ഭൂവില്‍ മനുജര്‍ക്ക് മാര്‍ഗദീപമയ്
ഭാരത മണ്ണില്‍ പിറന്ന താരം കലാം.

ഭാവിയെ മാറ്റാനാകില്ല മക്കളേ
എന്നാല്‍ നിങ്ങള്‍ക്ക് മാറ്റം ശീലങ്ങളെ
മാറ്റിയ ശീലങ്ങള്‍ നിങ്ങടെ ഭാവിയെ
മാറ്റി മറിച്ചു നേര്‍വഴി അക്കും നിച്ചയം
എന്ന് ഉരചെയ്യ്‌തൊരു താരം കലാം.

ഭൗതികാര്‍ത്ഥത്തില്‍ എനിക്കില്ലവകാശി
എന്‍ കഥ എന്നോടൊപ്പം കഴിഞ്ഞിടും
എനിക്കായ് നേടിയതില്ല, നിര്‍മ്മിച്ചതില്ല
പിന്തുടര്ച്ചകായ് കുടുംബവും ഇല്ല
എന്ന് ഉരചെയ്യ്‌തൊരു താരം കലാം .

ഭാരതാബ തന്‍ ആത്മാവു തൊട്ടറിഞ്ഞ
മമ നാടിന്‍ അഭിമാനാമം പ്രദമ പൌരന്‍
ഒരു കയ്യില്‍ നവ ഗഗന ശാസ്ത്രവും
മറു കയ്യില്‍ നിസ്വാര്‍ഥ ജനസേവനം
ഇട്ട് അമ്മാനമാടിയ കര്‍മയോഗി
ഇല്ല മരിക്കില്ല നിന്നുടെ ഓര്‍മ്മകള്‍
ഭാരതമെന്ന നാട് ഉള്ള കാലത്തോളം.
കാലമുള്ള കാലത്തോളം താരം കലാം!.

Join WhatsApp News
വിദ്യാധരൻ 2016-07-25 08:01:50
മാലിന്യം തൊട്ടു തീണ്ടാത്ത നേതാക്കൾ 
പാരിലിന്നു വിരളമാ കാണുവാൻ! 
എങ്കിലും വന്നു പിറക്കുന്നു ചിലർ യാദൃശ്ചാ 
ഭൂമിയിൽ നിയതി തൻ ലീലയാൽ.
ഭാരതം ഭാഗ്യവതിയായി കലാമിന് 
ജന്മം എകുവാൻ കഴിഞ്ഞതിൽ .
ശാസ്ത്രത്തിലവൻ വിശേഷ വിജ്ഞാനി 
കൂടാതെ നല്ലൊരു ദീർഘ വീഷകൻ 
ഭാരത ജനതയെ കുറിച്ചെന്നുമുള്ളത്തിൽ 
സ്നേഹവും നൊമ്പരോം   വച്ച്പുലർത്തിയോൻ 
ഇല്ല മരിക്കില്ലവൻ ഒരിക്കലും സ്നേഹിതാ 
നിങ്ങളെപോലുള്ള കവികളുണ്ടങ്കിൽ നൂനം .
Manoj Thomas 2016-07-25 19:52:46
Thank you Mr. Vidyadharan  for your  positive comment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക