Image

ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുട്ടികളെ പാക്‌ സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന്‌ ഇന്ത്യ

Published on 25 July, 2016
ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുട്ടികളെ  പാക്‌ സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന്‌ ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്‌താനിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കുട്ടികളെ പാക്‌ സ്‌കൂളുകളില്‍ പഠിപ്പിക്കരുതെന്ന്‌ ഇന്ത്യ. 

എല്ലാ രാജ്യങ്ങളും കൈക്കൊള്ളുന്ന നയതന്ത്രവുമായി ബന്ധപ്പെട്ട നയത്തിന്‍റ ഭാഗമാണെന്നും അസാധാരണമായി ഒന്നുമില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ്‌ വികാസ്‌ സ്വരൂപ്‌ വിശദീകരണം നല്‍കി. 

 അതേസമയം ഇന്ത്യയുടേത്‌ അസാധാരണ നടപടിയെന്നാണ്‌ പാക്‌ വിദേശകാര്യ മന്ത്രാലയ വക്താവ്‌ നഫീസ്‌ സകരിയ അഭിപ്രായെപ്പട്ടത്‌.സുരക്ഷാ കാരണങ്ങളാലാണ്‌ ഇന്ത്യയുടെ നടപടി.

ഹിസ്‌ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിന്‌ ശേഷമുള്ള കശ്‌മീര്‍ താഴ്വരയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട്‌ ഇന്ത്യപാക്‌ ബന്ധത്തിന്‌ ഉലച്ചിലുണ്ടായിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇന്ത്യയുടെ നടപടിയെന്നതും ശ്രദ്ധേയമാണ്‌. 

കശ്‌മീര്‍ വിഷയുമായി ബന്ധപ്പെട്ട്‌ ഇന്ത്യന്‍ ഹൈകമീഷനുമുന്നില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന്‌ നയതന്ത്രജ്ഞരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കണമെന്ന്‌ കഴിഞ്ഞയാഴ്‌ച ഇന്ത്യ പാകിസ്‌താനോട്‌ ആവശ്യപ്പെട്ടിരുന്നു.

2014ല്‍ പെഷവാര്‍ സ്‌കൂളില്‍ നടന്ന കൂട്ടക്കൊലയാണ്‌ ഇന്ത്യന്‍ നീക്കത്തിന്‌ കാരണമെന്നാണ്‌ ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്നു വിവരം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക