Image

പെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു

ജീമോന്‍ റാന്നി Published on 25 July, 2016
പെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു
പെയര്‍ലാന്‍ഡ് (ടെക്‌സാസ്) : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ഭക്തിയുടെ നിറവില്‍ ജൂലൈ 24 ഞായറാഴ്ച പെയര്‍ലാന്‍ഡ് സെന്റ് മേരീസ് ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ടു. ആഘോക്ഷമായ തിരുന്നാള്‍ കുര്‍ബാനയ്ക്ക് ഇടവക വികാരി വ.ഫാദര്‍ ആന്റണി സേവ്യര്‍ പുല്ലുകാട്ട് മുഖ്യ കാര്‍മികത്തം വഹിച്ചു.  ഫാദര്‍ ഷിജോ കാരിക്കൂട്ടത്തില്‍ സഹ കാര്‍മികന്‍ ആയിരുന്നു. തുടര്‍ന്നു നടന്ന, തിരുന്നാള്‍ പ്രദക്ഷണത്തിനും, നേര്‍ച്ച വിതരണങ്ങള്‍ക്കും വിശുദ്ധ അല്‍ഫോസാമ്മയുടെ നാമധേയത്തിലുള്ള ആഷ്‌ലിപോയിന്റ് വാര്‍ഡ് നേതൃത്വം കൊടുത്തു. ചെണ്ട മേളവും മുത്തുക്കുടകളും ആഘോഷമായ പ്രദക്ഷണത്തെ കൂടുതല്‍  ഭക്തിനിര്‍ഭരമാക്കി. പരിശുദ്ധ കന്യാമാതാവിന്റേയും, വിശുദ്ധ യൗസേപ്പിതാവിന്റെയും, വിശുദ്ധ അല്‍ഫോസാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ടുള്ള പ്രദക്ഷണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു അനുഗ്രഹങ്ങള്‍ പ്രാപിച്ചു.

തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഇടവക വികാരി റെവ.ഫാദര്‍ ആന്റണി സേവ്യര്‍ പുല്ലുകാട്ടിനോടൊപ്പം ട്രസ്ടിമാരായ ടെന്നിസണ്‍ മാത്യു, ജിമ്മി കുമ്പാട്ട്, ജേക്കബ് തോമസ്, സിബി ചാക്കോ, അല്‍ഫോസാ വാര്‍ഡ് പ്രതിനിധി രാജു ജോസഫ് എന്നിവര്‍ നേതൃത്വം കൊടുത്തു.

 റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

പെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചുപെയര്‍ലാന്റ് സെന്റ് മേരീസ് ദേവാലയത്തില്‍ അല്‍ഫോസാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക