Image

ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു

Published on 26 July, 2016
ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു
ന്യൂഡല്‍ഹി: ഗുസ്തി താരം നര്‍സിങ് യാദവിനു പിന്നാലെ ഇന്ത്യന്‍ ഷോട്ട്പുട്ട് താരം ഇന്ദര്‍ജിത് സിങും ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു.

നിരോധിച്ച മരുന്നുകളില്‍ ഉള്‍പെട്ട സ്റ്റിറോയ്ഡ് താരം ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തി.

28കാരനായ ഇന്ദര്‍ജീത് സിങ്ങിന്റെ പരിശോധന ജൂണ്‍ 22 നാണ് നടന്നത്. തന്റെ 'ബി' സാമ്പിള്‍ പരിശോധിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഏഴു ദിവസത്തിനുള്ളില്‍ നടത്തണമെന്ന് നാഡ ഇന്ദര്‍ജീത് സിങ്ങിനോട് ആവശ്യപ്പെട്ടു.

 'ബി' സാമ്പിള്‍ പരിശോധനയിലും പരാജയപ്പെട്ടാല്‍ ഇന്ദര്‍ജിത് സിങ്ങിന് റിയോ ഒളിമ്പിക്‌സ് നഷ്ടമാകും. കൂടാതെ വാഡ നിയമപ്രകാരം നാലു വര്‍ഷത്തേക്ക് വിലക്കും അദ്ദേഹം നേരിടേണ്ടി വരും.

 തനിക്കെതിരായ ഗൂഢാലോചനയാണ് ഇതെന്ന് ഇന്ദര്‍ജിത് സിങ് പ്രതികരിച്ചു. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ അത്‌ലറ്റാണ് ഇന്ദര്‍ജിത് സിങ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക