Image

കല്ലട ജലസേചന പദ്ധതിയിലെ അഴിമതി: പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്

Published on 26 July, 2016
 കല്ലട ജലസേചന പദ്ധതിയിലെ അഴിമതി: പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്
തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പ്രതികള്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവ്. മുന്‍ എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് അഞ്ചുവര്‍ഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. ജലസേചന വകുപ്പ് മുന്‍ സൂപ്രണ്ടിംഗ് എഞ്ചിനിയര്‍ ഗണേശന്‍, വിശ്വനാഥന്‍ ആചാരി, കെ. രാജഗോപാലന്‍, കരാറുകാരന്‍ കെ.എന്‍. മോഹനന്‍ എന്നിവര്‍ക്കാണ് ശിക്ഷ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് വിധി.<യൃ><യൃ>1992–93 കാലയളവില്‍ കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മിച്ച വലതുകര കനാല്‍ നിര്‍മാണത്തില്‍ അഴിമതി നടന്നെന്ന കേസിലാണ് കോടതി വിധി. കേസില്‍ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക