Image

നുണ പറയുന്നവര്‍ (കവിത : ആന്റണി തെക്കേക്)

ആന്റണി തെക്കേക് Published on 26 July, 2016
നുണ പറയുന്നവര്‍ (കവിത : ആന്റണി തെക്കേക്)
പത്തുമാസം ഭാരം ചുമന്നതും 
നോന്തുപെറ്റതും 
വേറുതെയല്ലന്നമ്മ പറഞ്ഞതും
പെണ്‍മക്കളെ കേട്ടിച്ചുവിട്ട് 
കുച്ചുമക്കള്‍ക്ക് പോന്നുമേടിച്ചും 
പാപ്പരായെന്നച്ചന്‍ പറഞ്ഞതും 
പാവമാപ്പെന്റെ 
ശവസംസ്‌കാരത്തിന്  
ലെക്ഷങ്ങള്‍ മുടക്കിയെന്ന് 
അന്ന്യ്‌നാട്ടില്‍പോയ 
മക്കള്‍ പഞ്ഞതും 
ഈ തലതെറിച്ച പിള്ളേരെ 
പാഠം പഠിപ്പിക്കാന്‍ 
പാടുപെട്ടതുകൊണ്ട് 
എന്തു നേടിയെന്നു 
എലിമെന്ററിസ്‌കൂളിലെ
പിള്ളസാര്‍ ചോദിച്ചതും 
ആരുമറിയാതെ 
അരമതില്‍ ചാടിയതും 
തല്ലുമേടിച്ചതും 
അവളെ പ്രേമിക്കനാനെന്നു 
കാമുകന്‍ പറഞ്ഞതും 
പ്രേമത്തിന്റെ ഏതോ 
ദിശാസന്ധിയില്‍
സെല്‍ഫോണ്‍ മേടിച്ചതും 
ഫോണ്‍ബീല്ലടച്ചും 
ആകെ മുടിഞ്ഞെന്നു 
കാമുകി പറഞ്ഞുനടന്നതും 
ഒക്കെ വെറും 
നുനയന്നെന്നു 
കവി പറയാതിരുന്നതും

നുണ പറയുന്നവര്‍ (കവിത : ആന്റണി തെക്കേക്)
Join WhatsApp News
vincent v emmanuel 2016-07-26 13:37:04
what a beautiful poem stating the real tendency of malayalees. Vidyadarans poem was excellent too. really enjoyed both of the poems. nice.
സാമ്പാർ 2016-07-26 13:44:49
പച്ചക്കറികൾ രണ്ടെണ്ണം പുഴുങ്ങി
അൽ‌പ്പം പുളിയും ചേർത്ത്
സാമ്പാർ പൊടി വെള്ളത്തിൽ കലക്കി
ചേർത്തു തിളപ്പിച്ച്
തുവരപ്പരിപ്പു പുഴുങ്ങിയതും കലക്കി
തിളപ്പിച്ച് കായവുംചേർത്ത്
കടുകുവറത്തു താളിച്ചാലത്
സാമ്പാറെന്നു കവിപറഞ്ഞിടാം.
വിദ്യാധരൻ 2016-07-26 08:28:42
ഇല്ല പറയുന്നില്ല അഭിപ്രായമൊന്നുമേ 
എല്ലാം നുണയെന്ന് പറയും പറഞ്ഞാലുടൻ 
കല്ലു വച്ച  നുണകളാൽ ജനം -
എല്ലാം കെട്ടിപെടുക്കുന്നു  ജീവിതം 
തല്ലുകൊടുക്കണ്ട സമയത്ത് 
തല്ലിയില്ലെങ്കിൽ ഇതുപോലെ 
തല്ലുകൊള്ളുന്ന നുണ പറയും മലയാളി 
ഇല്ലാത്ത കാര്യം പറഞ്ഞു 
പൊല്ലാപ്പുണ്ടാക്കാൻ മിടുക്കനാണവൻ 
പത്തുമാസത്തിന്റെ കണക്കെങ്ങനെ വന്നെന്ന് 
എത്തും പിടിയും കിട്ടുന്നില്ല എത്ര ചിന്തിച്ചിട്ടും 
പത്തുമാസം അമ്മയെന്ന ചുമന്നിരുന്നെങ്കിൽ 
ചത്തപിള്ളയായി ഞാൻ ജനിക്കുമായിരുന്നു 
ഒത്തിരിപേരുണ്ട് ജൂണിൽ ജനിച്ച മലയാളികൾ 
ഒത്തുവന്നിതെങ്ങനെ എ ന്തൊരത്ഭുതം!
പച്ച നുണ പറഞച്ഛനെന്നെ 
കൊച്ചു സ്‌കൂളിൽ ചേർത്തൊരുനാൾ  
വർഷങ്ങൾ പിന്നിട്ടൊരു ദിനം വന്നു 
ഹർഷമോടെ അമേരിക്കയിൽ  പോകുവാൻ 
വേണംമവർക്ക് യഥാർത്ഥ ജനന തീയതി 
കാണണം പഞ്ചായത്തിൻ സാക്ഷിപത്രം
കാണുവാൻ പോയി ഞാൻ പഞ്ചായത്തിലൊരുത്തനെ 
വേണം അവനു പണമുടൻ തീയതി മാറ്റുവാൻ
വച്ച്കൊടുത്ത് ഫയലിനകത്തു ഞാൻ 
പച്ച നോട്ടുകൾ നൂറിന്റെ കുറെ 
വെട്ടിതിളങ്ങി അവന്റ കണ്ണിൽ ഒളി 
വെട്ടി തിരുത്തി തരാം തീയതി ഉടൻതന്നെയെന്നവൻ  
എത്തിക്കാം  അമേരിക്കയിൽ വേഗതന്നെ 
എത്രപേരെ എത്തിച്ചവരാണ് ഞങ്ങൾ 
ഇല്ല പറയുന്നില്ല അഭിപ്രായമൊന്നുമേ 
എല്ലാം നുണയെന്ന് പറയും പറഞ്ഞാലുടൻ 
കല്ലു വച്ച  നുണകളാൽ ജനം -
എല്ലാം കെട്ടിപെടുക്കുന്നു  ജീവിതം
  
വിദ്യാധരൻ 2016-07-27 07:06:38
കാലങ്ങൾ മുന്നോട്ട് പോകുന്ന നേരത്ത് 
രൂപഭാവങ്ങൾ മാറുന്നോ കവിതയ്ക്കുമിങ്ങനെ ?
 സാമ്പാറുപോലുള്ള കവിതയെക്കാൾ 
അവിയല് കവിതയാണുത്തമം 
ഇന്നലെ എന്റെ ഭാര്യയ്ക്കു വേണം 
അവിയല് കവിത ഒരെണ്ണം 
"ഇന്ന് നിങ്ങളു തന്നെയുണ്ടാക്കണം 
അവിയലിന് കവിത കേട്ടോ പറഞ്ഞത്/?
ചുമ്മാ ഇരുന്നു മൂക്ക് മുട്ടെ അടിച്ചിട്ട് 
അഭിപ്രായം മാത്രം പറഞ്ഞാൽ പോരാ 
ഇന്നാ കിടക്കുന്നു പച്ചക്കറികളൊക്കയും 
നാന്നായൊരുക്കുക ആവിയെലേലൊന്നു 
തപ്പി ഞാൻ അവിയൽ കവിത കുറിക്കുവാൻ 
മിസ്സിസ് കെഎം മാത്യുവിൻ പാചകവിധി 
തപ്പിപോകും ഏതൊരുത്തനും 
വിധി ശരിയല്ലെങ്കിൽ രക്ഷാമാർഗ്ഗമറിയാതെ . 
നല്ല ഒന്ന് രണ്ടുരള കിഴങ്ങെടുക്കണം 
നാന്നായി തൊലിചെത്തിക്കളയണം 
പിന്നതിനെ ചിതമായി മുറിക്കണം 
ശീമമുള്ളങ്കി കിഴങ്ങു വേണം രണ്ടു 
തൊലി ചെത്തി മുറിക്കണമതിനെയും 
ഏത്തക്ക , മുരിങ്ങക്ക, കോവക്ക 
പടവലങ്ങ കൂടാതെ കുമ്പളങ്ങ
എല്ലാം മോടിയിൽ ചെത്തിമുറിക്കണം
കിട്ടുന്ന പച്ചക്കറികളൊക്കയും തട്ടണം 
കീറണം പച്ചമുളക് രണ്ട്മൂന്നെണ്ണം 
(കീറട്ടെ അടുക്കളയിൽ കേറാതെ 
മൂക്കുമുട്ടം അടിക്കാൻ മേശയിൽ 
വന്നിരിക്കുന്ന മീശയുള്ള ഭർത്താക്കന്മാർ- ഭാര്യ പറഞ്ഞതാണ്  )
എല്ലാം ഒരുമിച്ചിട്ടു ഇളക്കണം മഞ്ഞളും 
ഉപ്പും ഇട്ട് നന്നായി വേവിക്കണം 
പാതിവെന്തുകഴിയുമ്പോൾ ചേർക്കണം 
കട്ടിയുള്ള തൈരും ചിരകിയ തേങ്ങയും 
നന്നായി വെന്തു കഴിയുമ്പോൾ വാങ്ങണം 
അങ്ങനെ വാങ്ങിയ ചൂടുള്ളവിയിലും 
കൂട്ടി മൃഷ്ടാനം കഴിക്കണം ഉച്ചക്കൊരൂണ് 
എന്നാലും ഈ നുണ കവിതക്കുള്ളിൽ 
സാമ്പാറും അവിയലും 
വന്നെതെന്തന്നറിയാതെ 
ഏമ്പക്കം വിട്ടു ഞാനൊന്നുറങ്ങട്ടെ 
കാവ്യമോൻ 2016-07-27 08:44:11
വേണ്ടാ പരിപ്പിടേണ്ട സാമ്പാറിൽ 
വേണ്ടാത്ത സമയത്തു പൊട്ടി തെറിക്കും വയറ്റിൽ 
പിന്നെ ഗ്യാസിന്റെ പ്രവാഹമായിരിക്കും 
അല്ല നുണ യല്ലിതു സത്യമാ - കാവ്യമോൻ 
Thampy Antony 2016-07-29 18:09:47
അമ്മമാർ സാധാരണ പറയുന്നതു നിന്നെയൊക്കെ പത്തുമാസം ചുമന്നതാനെന്നോർക്കണം എന്നാണു വിദ്യാധരൻ മാഷേ
വിദ്യാധരൻ 2016-07-30 07:54:38
'അമ്മ പറഞ്ഞ നുണ 
ഒട്ടേറെയുണ്ട് 'തമ്പി' യനിയാ 
തള്ള ചവുട്ടിയാൽ പിള്ളക്ക് 
കേടില്ലെന്നു പറഞ്ഞതും 
അമ്മയെ തല്ലിയാൽ രണ്ടുണ്ട്-
 പക്ഷം എന്ന് പറഞ്ഞതും 
അമ്മയെ തല്ലുമ്പോൾ 
നോക്കി നിൽക്കുന്ന മക്കളും 
പത്തു മാസം ചുമന്നു 
'അമ്മ പെറ്റെന്നു പറഞ്ഞതും 
എല്ലാം കല്ല് വച്ച നുണ-
യായി വാഴുമ്പോൾ
അച്ഛൻ വെറും വിശ്വാസ-
മായി നിൽക്കുമ്പോൾ  
ഉണ്ടൊരു അനിഷേധ്യ
 സത്യം പ്രപഞ്ചത്തിൽ 
'അമ്മ' മാത്രമേ
 സത്യമായുള്ളെന്ന സത്യം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക