Image

പുസ്തകമെഴുതിയതിന് ആക്രമിക്കപ്പെട്ട ' ജിംഷാറിനു പിന്തുണയുമായി ബെന്ന്യാമിന്‍

Published on 26 July, 2016
പുസ്തകമെഴുതിയതിന്  ആക്രമിക്കപ്പെട്ട ' ജിംഷാറിനു പിന്തുണയുമായി ബെന്ന്യാമിന്‍
തൃശൂര്‍: 'പടച്ചോന്റെ ചിത്രപ്രദര്‍ശനം' എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട യുവ നോവലിസ്റ്റ് ജിംഷാറിന് പിന്തുണയുമായി സാഹിത്യലോകം. 

ജിംഷാറിനെതിരായ ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രമുഖ സാഹിത്യകാരന്‍ സച്ചിദാനന്ദന്‍ പ്രതികരിച്ചു.

അസഹിഷ്ണുത ഏതുവിശ്വാസത്തിന്റെ പേരിലായാലും അത് അപലപിക്കുക തന്നെ വേണമെന്ന് നോവലിസ്റ്റ് ടി.ഡി രാമകൃഷ്ണന്‍ പ്രതികരിച്ചു. 


ജിംഷാറിനുവേണ്ടി നാം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്ന് എഴുത്തുകാരന്‍ ബെന്ന്യാമിന്‍ അഭിപ്രായപ്പെട്ടു.
'വകതിരിവില്ലായ്മയെ മതമെന്ന് വിളിക്കരുത്. ജിംഷാറിനു വേണ്ടി നാം ഒന്നിച്ച് ശബ്ദമുയര്‍ത്തുക.' ബെന്ന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക