Image

ലിബിയയില്‍ റഷ്യന്‍ എംബസിക്കുനേരെ ആക്രമണം, പതാക അഴിച്ചുമാറ്റി

Published on 06 February, 2012
ലിബിയയില്‍ റഷ്യന്‍ എംബസിക്കുനേരെ ആക്രമണം, പതാക അഴിച്ചുമാറ്റി
ട്രിപ്പൊളി: ലിബിയയില്‍ റഷ്യന്‍ എംബസിക്കുനേരെ സിറിയയിലെ വിമതരെ അനുകൂലിക്കുന്നവര്‍ നടത്തിയ ആക്രമതത്തില്‍ എംബസിക്ക്‌ കേടുപാടുകളുണ്ടായതായി റിപ്പോര്‍ട്ട്‌. ഇന്നലെയാണ്‌ സംഭവം. പ്രതിഷേധക്കാര്‍ എംബസിയിലേയ്‌ക്കു ഇരച്ചുകയറുകയും റഷ്യന്‍ പതാക അഴിച്ചുമാറ്റുകയും ചെയ്‌തു.

എന്നാല്‍ ആക്രമണത്തില്‍ എംബസി ജീവനക്കാര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ലിബിയന്‍ ഭരണകൂടം, സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തുമെന്നും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും അറിയിച്ചതായി റഷ്യന്‍ പ്രതിനിധി പറഞ്ഞു.

ജനാധിപത്യ പ്രക്ഷോഭകരെ കൊന്നൊടുക്കുന്ന സിറിയക്കെതിരെ യുഎന്‍ കൊണ്ടുവന്ന ഉപരോധം റഷ്യയും ചൈനയും വീറ്റോ ചെയ്‌തതിനു പിന്നാലെയാണ്‌ ആക്രമണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക