Image

കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു

Published on 26 July, 2016
കോടിയേരിയുടെ പയ്യന്നൂര്‍ പ്രസംഗം പരിശോധിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു

തിരുവനന്തപുരം: അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ വിവാദ പ്രസംഗം പരിശോധിക്കും

പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. ഇതിനായി പ്രത്യേക സംഘത്തെയും ഡി.ജി.പി നിയോഗിച്ചിട്ടുണ്ട്.


ഈ സംഘം പ്രസംഗം പരിശോധിച്ചശേഷം ഡി.ജി.പി അടക്കമുള്ളവര്‍ ഇക്കാര്യം വിലയിരുത്തും. അതിനുശേഷമേ അന്വേഷണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കൂ.

 കോടിയേരിക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
സി.പി.ഐ.എമ്മിന്റെ ശക്തി കേന്ദ്രമായ പയ്യന്നൂരില്‍ വെച്ച് കോടിയേരി നടത്തിയ പ്രസംഗമാണ് വിവാദമായത്. 

സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്കൊപ്പം ചേര്‍ന്നാണ് പൊലീസിന്റെ പ്രവര്‍ത്തനം. അക്രമികളെ പ്രതിരോധിക്കാന്‍ യുവാക്കള്‍ക്കു കായിക പരിശീലനം നല്‍കുമെന്നു പറഞ്ഞ കോടിയേരി, അക്രമങ്ങള്‍ക്ക് അപ്പോള്‍ തന്നെ തിരിച്ചടി നല്‍കാനും ആഹ്വാനം ചെയ്തു.

പാടത്ത് പണി വരമ്പത്ത് കൂലി എന്ന കോടിയേരിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. അക്രമികള്‍ക്കു തിരിച്ചടി നല്‍കാന്‍ ഇനി കാത്തുനില്‍ക്കേണ്ടതില്ലെന്നും ബഹുജനക്കൂട്ടായ്മയില്‍ കോടിയേരി ആഹ്വാനം ചെയ്തിരുന്നു.

 ഇതിനിടെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും വിഷയത്തില്‍ കോടിയേരിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക