Image

അമേരിക്കന്‍ തിരഞ്ഞെടുപ്പും ഇലക്ടറല്‍ കോളേജും (ജി പുത്തന്‍കുരിശ്)

Published on 26 July, 2016
അമേരിക്കന്‍ തിരഞ്ഞെടുപ്പും ഇലക്ടറല്‍ കോളേജും (ജി പുത്തന്‍കുരിശ്)
ഇലക്ടറല്‍ കോളേജ് എന്നു പറയുന്ന നിയമസംസ്ഥാപനമാണ് അമേരിക്കയിലെ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും എല്ലാ നാലു വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുക്കുന്നത്. പോര്‍ട്ടറിക്കൊ ഒഴിച്ച് അമേരിക്കയിലെ സംസ്ഥാനങ്ങളും ഡിസ്ട്‌റിക്ക് ഓഫ് കൊളംബിയായും ചേര്‍ന്നാണ് അമേരിക്കന്‍ ഇലക്ടറല്‍ കോളേജിലേക്കുള്ള ഒരോ അംഗങ്ങളേയും തിരഞ്ഞെടുക്കുന്നത്. നാനൂറ്റി മുപ്പത്തയഞ്ചു പേരടങ്ങുന്ന കോണ്‍ഗ്രസും, സെനറ്റിലെ നൂറംഗങ്ങളും, ഡിസ്ട്‌റിക്ക് ഓഫ് കൊളംബിയായിലെ മൂന്ന് അംഗങ്ങളും അടങ്ങുന്ന അഞ്ഞൂറ്റി മുപ്പത്തിയെട്ട് അംഗങ്ങളാണ് ഇലക്ടറല്‍ കോളേജിലുള്ളത്. ഇലക്ടറല്‍ കോളേജിന്റെ സംവിധാനമാകട്ടെ രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന പ്രകാരവുമാണ്. ഒരോ സംസ്ഥാനങ്ങളിലേയും ജനങ്ങളാണ് ഇലക്ടറല്‍ കോളേജിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിലും, ആര് വിജയിക്കുന്നോ അവര്‍ക്കായിരിക്കും, ആ സംസ്ഥാനത്തിലെ ഇലക്ടറല്‍ വോട്ടുകള്‍ മുഴുവനും. ഉദാഹരണമായി ടെക്‌സസില്‍ മുപ്പത്തി നാലു ഇലക്ടറല്‍ വോട്ടുകളാണുള്ളതെങ്കിലും, ഏത് പാര്‍ട്ടിയാണോ ജയിക്കുന്നത് ആ പാര്‍ട്ടിക്കായിരിക്കും വോട്ടുകളൊക്കയും. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ തന്നെയും അന്തിമമായ തീരുമാനം അതാത് സംസ്ഥാനത്തെ ജനപ്രതിനിധികളുടെ തീരുമാനമായിരിക്കും. സാധാരണ ഗതിയില്‍ മറിച്ചൊരു തീരുമാനം ഉണ്ടാകാറില്ല. പല സംസ്ഥാനങ്ങളിലും അങ്ങനെ കാലുമാറുന്നവരെ കൈകാര്യം ചെയ്യാന്‍ നിയമങ്ങളുമുണ്ട്.

ആയിരത്തി ഏഴുനൂറ്റി എഴുപത്തിയേഴില്‍ നടന്ന ഭരണഘടനാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നുള്ള വെര്‍ജീനിയായിലെ പ്രതിനിധികളുടെ നിര്‍ദേശത്തെ ആധാരമാക്കിയാണ് ഇലക്ടറല്‍ കോളേജിന് രൂപകല്പന നല്‍കിയത്. ജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന പലരുടേയും വാദത്തോട് എല്ലാവര്‍ക്കു യോജിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ വന്നാല്‍ ജന സാന്ദ്രതയുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ എന്നും പ്രസിഡന്റാകുകയും ചെറിയ സംസ്ഥാനങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുമെന്നുള്ള വാദത്തെ കണക്കിലെടുത്ത് ഇലക്ടറല്‍ കോളേജ് എന്ന ആശയത്തെ അംഗീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന കോണ്‍ഗ്രസിനാല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും തിരഞ്ഞെടുക്കപ്പെടുന്ന് എന്ന ഭരണഘടനാപരമായ സിദ്ധാന്തത്തിനു പിന്നില്‍ പ്രധാനമായുമുള്ള ഉദ്ദേശ്യം, അവര്‍ എല്ലാ സ്വതന്ത്ര സംസ്ഥാനങ്ങളും ഉള്‍പ്പെട്ട ഒരു ഫെഡറേഷന്റെ ഭരണ നിര്‍വ്വാഹകരായിരിക്കുക എന്നതാണ്. സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന സെനറ്ററുമാരും ജനസാന്ദ്രതയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസും ചേര്‍ന്നാണ് പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തിരഞ്ഞെടുക്കുന്നത്. ഇത്തരം ഒരു സംവിധാനം ഉണ്ടാക്കാന്‍ കാരണം, കോണ്‍ഗ്രസിലേയൊ, സെനറ്റിലേയൊ അംഗങ്ങള്‍ ചേര്‍ന്ന് സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി അമേരിക്കയിലെ ജനങ്ങളേയും അവരുടെ താത്പര്യങ്ങളേയും അവഗണിച്ചുകൊണ്ട് മറ്റൊരു സംവിധാനം ഉണ്ടാക്കാതിരിക്കാന്‍ വേണ്ടിയാണ്.

ജനങ്ങള്‍ ഒരോ പ്രതിനിധികള്‍ക്കും ചെയ്ത വോട്ടിന്റെ അടിസ്ഥാനത്തിലല്ല പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത.് നേരെമറിച്ച്, ഇലക്ടറല്‍ കോളേജിന്റെ ഇരുനൂറ്റി എഴുപത് വോട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റിനെ നിശ്ചയിക്കുന്നത്. അഞ്ഞൂറ്റി മുപ്പത്തി എട്ട് വോട്ടില്‍ ഇരുനൂറ്റി എഴുപത് ഇലക്ടറല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയായിരിക്കും അടുത്ത പ്രസിഡന്റ്. ഏതെങ്കിലും കാരണത്താല്‍ ഇരുനൂറ്റി എഴുപതു ഇലക്ടറല്‍ വോട്ട് നേടാതെ വന്നാല്‍ കോണ്‍ഗ്രസ് സഭ വിളിച്ചു കൂട്ടുകയും, ഭരണഘടനയുടെ പന്ത്രണ്ടാം വകുപ്പു പ്രകാരം വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ വോട്ടെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും. പ്രസിഡന്റ് അധികാരം ഏല്ക്കുന്ന ജനുവരി ഇരുപത് ഉച്ചയോടു കൂടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നില്ല എങ്കില്‍ ഭരണഘടനാ പ്രകാരം തിഞ്ഞെടുക്കപ്പെട്ട വൈസ് പ്രസിഡന്റ് താല്ക്കാലിക പ്രസിഡന്റായി സഭ പ്രഖ്യാപിക്കുകയും ചെയ്യും. ഏതെങ്കിലും കാരണത്താല്‍ ഇതും നടക്കാതെ വന്നാല്‍ സഭയിലെ സ്പീക്കര്‍ പ്രസിഡന്റാകുകയും, കോണ്‍ഗ്രസും സെനറ്റും വീണ്ടു പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ശ്രമം തുടരുകയും ചെയ്യും. അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ലെന്നുള്ളത് ആശ്വാസകരമാണ്.

രാഷ്ട്രീയത്തിലും വോട്ടു ചെയ്യുന്നതിലും നിങ്ങള്‍ക്ക് താത്പര്യം ഇല്ലെങ്കിലും, രാഷ്ട്രീയത്തിന് നിങ്ങളില്‍ താത്പര്യം ഉണ്ടെന്നു പറഞ്ഞ ഗ്രീക്ക് തത്വ ചിന്തകന്റെ വാക്കുകള്‍ നമ്മള്‍ക്ക് അവഗണിക്കാനാവില്ല. സൗഭാഗ്യം തേടി കേരളം വിട്ട് വന്നവരുടെ അടുത്ത തലമുറ ഈ രാജ്യത്തിന്റെ ജീവിത ശൈലികളേയും ഭരണ സംവിധാനങ്ങളേയും ആശ്ലേഷിച്ചു കഴിഞ്ഞു. അവരുടെ അമേരിക്കന്‍ ജീവിതം ഒരു പക്ഷേ നാം കണ്ടുകേട്ടും വളര്‍ന്നതില്‍ നിന്നും വിഭിന്നവും വെല്ലുവിളികള്‍ നിറഞ്ഞതുമാവാം ആ ചിന്തകള്‍ നമ്മെ ഭരിക്കുമ്പോള്‍ നമ്മള്‍ക്ക് എങ്ങനെ വോട്ട് ചെയ്യാതിരിക്കാന്‍ കഴിയും?

ചീത്ത മനുഷ്യരെ തിരഞ്ഞെടുത്ത് വാഷിങ്ടണിലേക്ക് അയക്കുന്നതില്‍, വോട്ട് ചെയ്യാത്ത നല്ലവരായ മനുഷ്യര്‍ക്ക് ഒരു വലിയ പങ്കുണ്ട് (വില്ല്യം ഇ സൈമണ്‍, അറുപത്തി മൂന്നാമത് ട്രഷറി സെക്ര­ട്ടറി)

ജി. പുത്തന്‍കുരിശ്
Join WhatsApp News
കാര്യസ്ഥന്‍ 2016-07-26 14:51:25
Please allow me to correct an error in this article. “ഒരോ സംസ്ഥാനങ്ങളിലേയും ജനങ്ങളാണ് ഇലക്ടറല്‍ കോളേജിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെങ്കിലും, ആര് വിജയിക്കുന്നോ അവര്‍ക്കായിരിക്കും, ആ സംസ്ഥാനത്തിലെ ഇലക്ടറല്‍ വോട്ടുകള്‍ മുഴുവനും.” This is not true; In all but two states, the candidate who wins the majority of votes in a state wins that state's electoral votes. In Nebraska and Maine, electoral votes are assigned by proportional representation, meaning that the top vote-getter in those states wins two electoral votes (for the two Senators) while the remaining electoral votes are allocated congressional district by congressional district. These rules make it possible for both candidates to receive electoral votes from Nebraska and Maine, unlike the winner-take-all system in the other 48 states.
ജി. പുത്തൻകുരിശ് 2016-07-27 04:02:26
ഇലക്ടറൽ വോട്ടിങ്ങിൽ നബറാസ്‌ക മെയ്ൻ എന്നീ രണ്ടു സംസ്ഥാനങ്ങൾക്ക് ഉള്ള പ്രത്യകത ചൂണ്ടികാണിച്ച 'കാര്യസ്ഥന് ' നന്ദി.  കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കിലും ആയിരത്തി തൊള്ളായിരത്തി അറുപത്തിനാലിന് ശേഷം രണ്ടായിരത്തി എട്ടിൽ പ്രസിഡ. ഒബാമയും ജോൺ മക്കയിനും മത്സരിച്ച സമയത്താണ് ഇത് ആദ്യമായി നടന്നത്.  ഒമഹായും അതിന്റെ പ്രാന്തപ്രദേശങ്ങളും ഉൾപ്പെട്ട സെക്കൻഡ് കൺഗ്രഷനൽ ഡിസ്‌ട്രിക്ട്ടിൽ വിജയിച്ചുകൊണ്ട് ഒബാമ ഒരു ഇലക്ട്രൽ വോട്ട്കൂടി നേടി. 

Anthappan 2016-07-27 07:38:37

American Malayalees needs to get involved in the American Politics.  E-Malayalees is doing a fantastic job by publishing informative article like this to educate ourselves to get familiarize with the political process  of the  country where we live.   Our next generations are going to face a tough time in this country with their education, job opportunities, and social security.   It is imperative for us as parents to get out and vote for your candidate of choice.

My choice for 2016 is Hillary Clinton

Those who have listened to the witness of many people in the DNC platform can easily understand that Hillary is a person of compassion and care.   She understands the dream and hope of emigrants.   If you believe the garbage spitting out by the Trump, then you and your next generation is heading towards disaster.   I don’t need to explain further about him because the writing is on the wall.   Even the Republican hates him and majority of them will be voting for Hillary this upcoming election.   GOP has been trying to tarnish the image of Hillary as a untrustworthy person and now some of the crooks in GOP trust more than their untrustworthy presidential candidate Trump.    So I urge my Malayalee brothers and sisters to learn more about the political process in this country and go out and vote for Hillary Clinton the next President  of United States of America. 

andrew 2016-07-28 15:09:08

Slavery -the worst evil of all - what can it do to you

if anyone thinks Slavery is over, unfortunately it is not true.

Slavery rules in every aspect of human life; slavery in the name of god, nation, politics to family. Slavery makes you addicted to it so deep and you accept it as natural.

Light skin colored subjugated us for centuries. So it was easy for the European Nations and Missionaries to take control of us. They cunningly and successfully changed the sun burned Palestinian Jesus to a white man. Why, they knew mass psychology of slavery as they were slave owners. 'if they hung a dark skinned Jesus on the cross; Christianity would not have spread out to the present level'. This is the impact of white color on all humans world wide.

Now we carried the chains and balls of slavery where ever we went. Many of us are blindly as a reflexive reaction salute to white skin. When a person of Indian heritage support the notorious demagogue by name trump you are accepting your slavery. You still is a slave to the hollow male ego. That is why you cannot accept the most qualified candidate -a woman.

To all my friends of E malayalee readers : put your ego to rest. Vote for Democrats for the future of your children. I am campaigning for Democrats knocking on doors to bring voters out. Tell your friends and relatives to vote for Democrats from the Village to White House. Study politics, do not simply accept what CNN, MSNBC, Fox News broadcast. They twist the facts to support the Republicans the rich few. Democrats are not perfect but we can expect more from Democrats for immigrants and their children.



VOTE FOR DEMOCRATS,

VOTE FOR HILARY

& be a part of History.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക