Image

ബൈബിള്‍ കലോത്സവം 2016: ആധ്യാത്മിക ഉണര്‍വു നല്‍കി

Published on 26 July, 2016
ബൈബിള്‍ കലോത്സവം 2016: ആധ്യാത്മിക ഉണര്‍വു നല്‍കി

 മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ബൈബിള്‍ കലോത്സവം 2016 കുട്ടികള്‍ക്ക് ആധ്യാത്മിക ഉണര്‍വും ചൈതന്യവും നല്‍കി. 

മെല്‍ബണിലെ ക്ലയിറ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഹാളില്‍ നടന്ന ബൈബിള്‍ അധിഷ്ഠിത കലാമത്സരങ്ങളുടെ ഉദ്ഘാടനം മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സജി ഇല്ലിപറമ്പില്‍ നിര്‍വഹിച്ചു. ബൈബിള്‍ കലോത്സവം പോലുള്ള ആധ്യാത്മിക പരിപാടികള്‍ ക്രിസ്തുവിനെക്കുറിച്ചും വിശുദ്ധ ബൈബിളിനെക്കുറിച്ചും ഉള്ള അറിവുകള്‍ മനസിലാക്കി സഭയോടും സമുദായത്തോടും ചേര്‍ന്നു വളരുവാന്‍ സഹായിക്കുമെന്നു അദ്ദേഹം പറഞ്ഞു. 

മതാധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് പൗവ്വത്തേല്‍, സിജോ ജോണ്‍ എന്നിവര്‍ സംസാരിച്ചു. 

തുടര്‍ന്നു നടന്ന കലോത്സവത്തില്‍ വിവിധയിനം ബൈബിള്‍ അധിഷ്ടിത പരിപാടികള്‍ അരങ്ങേറി. കലോത്സവം മികവുറ്റതാക്കിതീര്‍ത്ത മതാധ്യാപകര്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, മാതാപിതാക്കള്‍ എന്നിവരെ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലെയിന്‍ ഫാ. തോമസ് കൂമ്പുക്കല്‍ അഭിനന്ദിച്ചു. മിഷന്റെ പ്രഥമ ചാപ്ലെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, മിഷന്‍ ലീഗിന്റെ ഡയറക്ടര്‍ സജിമോള്‍ അനില്‍ എന്നിവര്‍ സംസാരിച്ചു. 

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജോസ്-സ്മിത, സജീവ്-മിനി എന്നീ കുടുംബങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക