Image

ആന്‍ഡ്രിക്‌സ്‌ റിപ്പോര്‍ട്ട്‌ സമ്പൂര്‍ണ്ണം, വ്യക്തിവൈരാഗ്യമില്ല: .രാധാകൃഷ്‌ണന്‍

Published on 06 February, 2012
ആന്‍ഡ്രിക്‌സ്‌ റിപ്പോര്‍ട്ട്‌ സമ്പൂര്‍ണ്ണം, വ്യക്തിവൈരാഗ്യമില്ല: .രാധാകൃഷ്‌ണന്‍
ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ്‌ദേവാസ്‌ വിവാദ കരാര്‍ സംബന്ധിച്ച്‌ ഐഎസ്‌ആര്‍ഒ പുറത്ത്‌ വിട്ട റിപ്പോര്‍ട്ട്‌ സമ്പൂര്‍ണ്ണവും എന്നാല്‍ അത്‌ ആര്‍ക്കെതിരേയും വ്യക്തിവൈരാഗ്യം തീര്‍ക്കലല്ലെന്നും ഐ.എസ്‌.ഐര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്‌ണന്‍ പറഞ്ഞു. ആന്‍ട്രിക്‌സ്‌ ദേവാസ്‌ ഇടപാട്‌ സംബന്ധിച്ച പ്രത്യുഷ്‌ സിന്‍ഹ അന്വേഷണസമിതി റിപ്പോര്‍ട്ടിലെ മുന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ക്കെതിരായ ആരോപണത്തില്‍ വ്യക്തി വൈരാഗ്യമില്ലെന്നും അദ്‌ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട്‌ കെ. രാധാകൃഷ്‌ണന്‍ സമിതിയെ സ്വാധീനിച്ച്‌ എഴുതിച്ചതാണെന്നായിരുന്നു മാധവന്‍ നായരുടെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക