Image

കബാലിയില്‍ രജനിയുടെ പ്രതിഫലം 80 കോടി?

Published on 26 July, 2016
കബാലിയില്‍ രജനിയുടെ പ്രതിഫലം  80 കോടി?


സ്റ്റെെല്‍മന്നന്‍ രജനികാന്തിനെ നായകനാക്കി പാ ര‍‍ഞ്ജിത്ത് ഒരുക്കിയ കബാലി തേരോട്ടം തുടരുകയാണ്. പല ബോക്സ് ഒാഫീസ് റെക്കോര്‍ഡുകളും കബാലി തരംഗത്തില്‍ പഴങ്കഥയായി. റിലീസിന് മുമ്പ് 223 കോടി നേടിയ ചിത്രം റിലീസ് ദിവസം 250 കോടിയാണ് സ്വന്തമാക്കിയത്. ഇതിനെല്ലാം കാരണം രജനികാന്ത് എന്ന നടന്റെ താരമൂല്യമാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലെെപുലി എസ് താണുവാണ് കബാലി നിര്‍മ്മിച്ചത്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഏവരും അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നുണ്ട്. മറ്റൊന്നുമല്ല രജനികാന്തിന് ചിത്രത്തിലെ പ്രതിഫലം എത്രയെന്ന്. 110 കോടി മുതല്‍മുടക്കിലാണ് കബാലി എത്തിയത്. ഇതില്‍ 35 കോടിയാണ് രജനിയുടെ പ്രതിഫലം. മാത്രമല്ല ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ ഒരു ഭാഗവും രജനിക്ക് സ്വന്തമാണ്.

ചിത്രങ്ങള്‍ കോടികള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയതോടെയാണ് രജനിയും മാറി ചിന്തിച്ചത്. പ്രതിഫലത്തിന് പുറമെ ലാഭവിഹിതത്തിന്റെ ഒരു ഭാഗം. അതേസമയം ചിത്രം പരാജയപ്പെട്ടാല്‍ പണം തിരികെ കൊടുക്കാനും രജനിക്ക് മടിയില്ല.

കബാലിയുടെ ആദ്യ ആഴ്ചയിലെ കലക്ഷൻ റെക്കോർഡ് നേട്ടമുണ്ടാക്കുമെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. അങ്ങനെയെങ്കിൽ ആ ലാഭത്തിൽ നിന്ന് 45 കോടി രജനിക്കായി നൽകുമെന്നും റിപ്പോർട്ടുണ്ട്. അങ്ങനെയെങ്കിൽ ഒരു ചിത്രത്തിന് വേണ്ടി മാത്രം രജനിയുടെ പ്രതിഫലം 80 കോടി രൂപ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക