Image

ഈ അമ്മയെ അറിയാതെ ആരും കൈ കൂപ്പും....

അനില്‍ പെണ്ണുക്കര Published on 26 July, 2016
ഈ അമ്മയെ അറിയാതെ ആരും കൈ കൂപ്പും....
ഇന്ന് ഫേസ് ബുക്കില്‍ കിട്ടിയ ഒരു കുറിപ്പ്.ആരുടേയും ഹൃദയത്തെ തൊടുന്ന ഒരു കുറിപ്പ്..ഇന്ദിര എന്ന അമ്മയില്‍ നാം ദൈവത്തെ കാണും.ഉറപ്പ്. ആമുഖങ്ങള്‍ ഇല്ലാതെ വായനക്കാര്‍ക്കായി ഈ കുറിപ്പ് സമര്‍പ്പിക്കുന്നു.

1996 ഡിസംബര്‍ 6,സഹോദരി തങ്കമ്മയുടെ മകള്‍ ഗംഗ ആശുപത്രിയില്‍ പ്രസവിച്ച വിശേഷമറിഞ്ഞാണു ഇന്ദിര ആലപ്പുഴ ജില്ലയിലെ ഒരു താലൂക്ക്­ ആശുപത്രിയിലെത്തിയത്­, തിരക്കുള്ള ആശുപത്രി വരാന്തയിലൂടെ പുറത്തേക്കു നടന്ന് പോകുന്ന ആശുപത്രി ജീവനക്കാരന്റെ കയ്യിലെ ബക്കറ്റിലേക്ക്­ മറ്റുള്ളവര്‍ അറപ്പോടെ ഉറ്റുനോക്കുന്നതും കണ്ട്­ ഇന്ദിരയും ഒന്ന് നോക്കി,
ബക്കറ്റില്‍ ഒരു മാംസപിണ്ഠം . ചോര പുരണ്ട ഒരു കുഞ്ഞിന്റെ രൂപം, ഇന്ദിരയുടെ തലയിലെക്ക്­ രക്തം ഇരച്ചു കയറി, അയാളുടെ പിന്നാലെ നടന്നു, ആശുപത്രിയുടെ പിന്നില്‍ പുതിയതായ്­ കുഴിച്ച കുഴിയുടെ അരികില്‍ അയാള്‍ നിന്നു, പിന്നാലെ ഇന്ദിരയും, ആ മാംസപിണ്ഠം അയാള്‍ ആ കുഴിയിലേക്ക്­ സാവധാനം ഇട്ടു,
"ഇന്നലെ അബോര്‍ഷന്‍ നടന്നതാ ­ ചാപിള്ള " മരവിച്ച മനസാക്ഷിയുടെ ശബ്ദം ആ ആശുപത്രിജീവനക്കാരില്‍ നിന്ന് ഇന്ദിര കേട്ടു, എവിടെയോ കൊളുത്തിവലിച്ച സംശയം തീര്‍ക്കാന്‍ ഇന്ദിര കുഴിയില്‍ കിടന്ന കുഞ്ഞിന്റെ കാലില്‍ ഒന്ന് തൊട്ടു,

ചൂടുള്ള ശരീരത്തിന്റെ സ്പര്‍ശ്ശമേറ്റതും തണുത്ത ആ കാലുകള്‍ ഒന്ന് വിറച്ചു, ആ വിറയല്‍ ഇന്ദിരയുടെ കൈകളിലൂടെ ഹൃദയത്തിലേക്ക്­ തരംഗമായ്­ എത്തി, ഇതിനു ജീവനുണ്ട്­ ­ അറിയാതെ തന്നെ നാവില്‍ ശബ്ദമായെത്തി, ആശുപത്രിജീവനക്കാരന്‍ ആശയക്കുഴപ്പത്തിലായി,
ഈ കുഞ്ഞിനെ എനിക്ക്­ തരുമോ ­ അമ്മയാവാന്‍ വെമ്പുന്ന ഇന്ദിരയുടെ ചോദ്യം ആശുപത്രി ജീവനക്കാരനെ വീണ്ടും കുഴപ്പത്തിലാക്കി,
"ചത്തെന്ന് ഡോക്ടര്‍ പറഞ്ഞ കുഞ്ഞാ, നിങ്ങളായിട്ട്­ കുഴപ്പമുണ്ടാക്കരുത്­, കുഴിച്ചിടാന്‍ ഇതിന്റെ തള്ള എനിക്ക്­ 200 രൂപ തന്നിറ്റുണ്ട്­," ജീവനക്കാരന്റെ ശബ്ദം ചാപിള്ളയായ്­ പുറത്തുവന്നു,
"എനിക്ക്­ കുഞ്ഞുങ്ങളില്ല ഞാനെടുത്തോളാം, പുറത്താരുമറിയില്ല, "കയ്യിലുണ്ടായിരുന്ന 200 രൂപ കൂടി ജീവനക്കാരന്റെ കയ്യില്‍ പിടിപ്പിച്ചതോടെ ഇന്ദിരക്ക്­ ഒരു മകള്‍ ജനിച്ചു, ,
ശല്യമൊഴിവാക്കാന്‍ അമ്മ കൊല്ലാനേല്‍പ്പിച്ച കുഞ്ഞിനെയും കൊണ്ട്­ എന്തുചെയ്യണമെന്നറിയാതെ ഇന്ദിര മുന്നോട്ട്­ നടന്നു, ഭര്‍ത്താവ്­ സേതുനാഥക്കുറിപ്പിന്റെ വീട്ടിലെത്തി പെങ്ങളോട്­ കാര്യം പറഞ്ഞു,ദേഷ്യം കൊണ്ട്­ ചുവന്ന കണ്ണുമായ്­ നില്‍ക്കുന്ന സേതുനാഥക്കുറിപ്പ്­ പെണ്‍കുഞ്ഞ്­ ആണെന്നറിഞ്ഞപ്പോള്‍ കുഞ്ഞിനെയും കൊണ്ട്­ എങ്ങോട്ടെങ്കിലും പൊക്കോളാന്‍ പറഞ്ഞു, കുഞ്ഞിനെ ഒരു നോക്ക്­ കാണാന്‍ പോലും കൂട്ടാക്കിയില്ല !.

ഓട്ടോറിക്ഷ പിടിച്ച്­ ഇന്ദിര അടുത്തുള്ള സ്വകാര്യ ആശുപത്രികളിലെല്ലാം കയറിയിറങ്ങി, മാസം തികയാതെ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെയും കൊണ്ട്­ ഇവിടേക്ക്­ വന്നാല്‍ പോലീസിനെ കൊണ്ട്­ പിടിപ്പിക്കും, എല്ലായിടത്തും ഒരേ പല്ലവി, കുഞ്ഞിനു കൊടുക്കാന്‍ ഒരിറ്റ്­ ചൂടുവെള്ളം ചോദിച്ചതിന്റെ പേരില്‍ കടകളില്‍ നിന്ന് പോലും ആട്ടിയിറക്കി, ഒടുവില്‍ ഓട്ടൊറിക്ഷാ െ്രെഡവര്‍ക്കു മനസ്സലിഞ്ഞു, അയാള്‍ക്ക്­ പരിചയമുള്ള ഒരു ശിശുരോഗ വിദഗ്­ദന്റെ അടുത്ത്­ കൊണ്ടി­റക്കി.

കുഞ്ഞിനെ ഡോക്ടര്‍ വിശദമായ്­ പരിശോദിച്ചു, മാസം തികയാതെ ജനിച്ച കുഞ്ഞായതിനാല്‍ ജീവന്‍ രക്ഷിക്കുന്ന കാര്യം കഷ്ടമാണു, ഭാരം
ഒരു കിലോഗ്രാം മാത്രം, ഇന്‍ക്യുബേറ്ററില്‍ കിടത്തണം പക്ഷെ അതിനു പണമെവി­ടെ?.

ഒടുവില്‍ ഡോക്ടര്‍ സഹായം ചെയ്തു, തന്റെ ആശുപത്രിയില്‍ തന്നെ ശിശുരോഗവിഭാഗത്തില്‍ ഒരു പ്രത്യേക മുറി കുട്ടിക്കായ്­ ഒരുക്കി, അവിടെ ഗ്ലുക്കോസ്­ ഡ്രിപ്പ്­ മാത്രം നല്‍കി 10ദിവസം അതീവ സുരക്ഷിതമായ്­ കുഞ്ഞിനെ പരിപാലിച്ചു, പത്താം ദിവസം വീട്ടിലേത്തി,
അതിനുശേഷമുള്ള ദിവസങ്ങള്‍ അതികഠിനമായിരുന്നു, ഗ്ലുക്കോസ്­ കുപ്പിയില്‍ ചൂടുവെള്ളം നിറച്ച്­ ഇന്ദിര കുഞ്ഞിന്റെ ഇരുവശങ്ങളിലേക്കും കാലിലേക്കും ചൂടു നല്‍കികൊണ്ടിരുന്നു, ഇടവേളകളില്‍ കൃത്യമായ ഈ പരിചരണത്തിനൊപ്പം അഞ്ചുദിവസത്തിലൊരിക്കല്‍ ആശുപത്രിയിലെത്തി പരിശോധിക്കണം,
ഗര്‍ഭം നശിപ്പിക്കാന്‍ വേണ്ടി ചെയ്തതിനാല്‍ കുഞ്ഞിന്റെ പൊക്കിള്‍ കൊടി ഉള്‍പ്പടെ ഉള്ളവ വേണ്ടവിധം മുറിക്കുകയും പരിചരണം നല്‍കുകയും ചെയ്തിരുന്നില്ല, അതിനാല്‍ കാറ്റ്­ തൊടുക പോലും ചെയ്യാതെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും വീട്ടില്‍ പരിചരിക്കുകയും ചെയ്യുക എന്നത്­ ശ്രമകരമായ ദൗത്യമായിരുന്നു ഇന്ദിരക്ക്­,
120 ദിവസം കണ്ണും കരളും കുഞ്ഞില്‍ മാത്രം അര്‍പ്പിച്ച്­ ഇന്ദിര കാവലിരുന്നു, കുഞ്ഞിനു ഓരോ അഞ്ചു ദിവസം കൊണ്ട്­ അഞ്ചു ഗ്രാമില്‍ കൂടുതല്‍ ഉണ്ടാകരുതെന്ന നിര്‍ദ്ദേശം ഡോക്ടര്‍ നല്‍കിയിരുന്നു, 120 ദിവസം.കഴിഞ്ഞാണു വായിലൂടെ നേരിട്ട്­ വെള്ളം നല്‍കിയ­ത്­.

ആട്ടിറക്കിയെങ്കിലും സേതുനാഥക്കുറുപ്പ്­ കുഞ്ഞിനെ കാണാന്‍ വന്നു, കണ്ടുകണ്ടു കുഞ്ഞിനെ സ്‌നേഹിക്കാന്‍ തുടങ്ങി, കാര്‍ത്തികജാതര്‍ കീര്‍ത്തിമാന്മാര്‍ ആയിരിക്കുമെന്ന വിശ്വാസത്തില്‍ കുഞ്ഞിനു പേരിട്ടു­ കീര്‍ത്തി, പിറക്കാതെ പോയ സ്വന്തം മകളെ കീര്‍ത്തിയില്‍ കണ്ട കുറുപ്പ്­ പേരില്‍ ചേലുള്ളൊരു തിരുത്ത്­ വരുത്തി ­ കീര്‍ത്തി എസ്­ കുറുപ്പ്­,
120 ദിവസത്തെ പരിചരണത്തില്‍ കീര്‍ത്തിക്ക്­ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല, ഒരു വയസ്സയപ്പോഴും കീര്‍ത്തി മറ്റ്­ കുട്ടികളെപ്പോലെ വളര്‍ന്നില്ല, മുട്ടിലിഴഞ്ഞില്ല, പിടിച്ചെണീക്കാന്‍ തുടങ്ങിയില്ല, അമ്മക്ക്­ ആധിയായി, ഡോക്ടറെ വീണ്ടും കണ്ടു,
മാസം തികയാതെ ജനിച്ച്­, തുടക്കത്തിലെ വേണ്ടത്ര പരിചരണമില്ലാത്തതിനാല്‍ ഫിസിയൊതെറാപ്പി ചെയ്യണം, ചികില്‍സക്കായ്­ കോട്ടയത്തേക്ക്­ താല്‍ക്കാലികമായ്­ താമസം മാറ്റി ഇന്ദിരയും കീര്‍ത്തിയും, ശരീരം.ഭാഗികമായ്­ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും എണീറ്റുനില്‍ക്കാന്‍ കാലുകള്‍ക്ക്­ ശേഷിയുണ്ടായില്ല, ഇപ്പോഴും വീല്‍ ചെയറിലാണു ജീവിതം,
വൈകല്യങ്ങള്‍ ഉണ്ടെങ്കിലും മകളെ പഠിക്കാന്‍ വിട്ടു, പ്ലസ്­ റ്റു പാസായി, ഇതിനിടയില്‍ കുറുപ്പ്­ ക്യാന്‍സര്‍ ബാധിച്ചു മരിച്ചു, അഞ്ചുവര്‍ഷം ചികില്‍സക്കായി ഇന്ദിരയുടെ പേരിലുള്ള വസ്തുവകകളൊക്കെ വില്‍ക്കേണ്ടിവന്നു , ചെറിയ മുറുക്കാന്‍ കടയിലെ വരുമാനം കൊണ്ട്­ ഇന്ന് ഇരുവരും ജീവിക്കുന്നു, മൂന്ന് സെന്റ്­ ഭൂമിയിലെ ഒരു കുടിലില്‍ ആണു താ­മസം.മഴക്കാലമായാല്‍ ഈ കുടിലിനു ചുറ്റും വെള്ളം കെട്ടും, അപ്പോള്‍ സഹോദരങ്ങളുടെ വീട്ടിലേക്ക്­ ഇവര്‍ താമസം മാറും, പ്ലസ്­ റ്റു പാസ്സായ കീര്‍ത്തി കമ്പ്യുട്ടര്‍ ഡിപ്ലോമ നേടി തന്നെ ജീവിതത്തിലേക്ക്­ തിരിച്ചെടുത്ത അമ്മക്ക്­ എന്നും താങ്ങായി ഒപ്പം ഒരു വീടും വക്കണമെന്നാണു ആഗ്രഹം,

( കഥ വായിച്ചറിഞ്ഞ നടന്‍ ദിലീപ്­ വീട്­ നല്‍കാമെന്ന് ഏറ്റിറ്റുണ്ട്­ . )
(ഫോട്ടൊയില്‍ ഇന്ദിരയും കീര്‍ത്തിയും)
ഈ അമ്മയെ അറിയാതെ ആരും കൈ കൂപ്പും....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക