Image

ശ്രീ നാരായണ മിഷന്‍ മെല്‍ബണിന്റെ കര്‍ക്കിടകവാവു ബലി ഓഗസ്റ്റ് രണ്ടിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 27 July, 2016
ശ്രീ നാരായണ മിഷന്‍ മെല്‍ബണിന്റെ കര്‍ക്കിടകവാവു ബലി ഓഗസ്റ്റ് രണ്ടിന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 മെല്‍ബണ്‍: ശ്രീ നാരായണ മിഷന്‍ മെല്‍ബണിന്റെ ആഭിമുഖ്യത്തില്‍ 
ഓഗസ്റ്റ് രണ്ടിനു നടത്തുന്ന കര്‍ക്കിടക വാവുബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. കര്‍ക്കിടക ദിവസത്തിലെ കറുത്തവാവു ദിനത്തില്‍ പിതൃബലിക്കും തര്‍പ്പണത്തിനുമായി ശ്രീ നാരായണ മിഷന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്. 

രാവിലെ 6.30 മുതല്‍ 10.30 വരെ മണ്‍മറഞ്ഞ പൂര്‍വികരെ അനുസ്മരിക്കുന്നതിനായി മെല്‍ബണ്‍ മുരുകന്‍ ടെമ്പിളിലെ ഓം കലാമന്ദിര്‍ ഹാളിലാണ് കര്‍ക്കിടക വാവുബലി നടത്തുന്നത്.

ആദ്യ മൂന്നു ബാച്ചുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുകയും നാലാമത് ബാച്ചിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും സംഘാടകര്‍ അറിയിച്ചു. ചടങ്ങുകള്‍ക്കുശേഷം പ്രാതല്‍ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 

വിവരങ്ങള്‍ക്ക്: സന്തോഷ് 0450964057, രൂപ്‌ലാല്‍ 0432839807, ഷാജു 0413568701, അരുണ്‍ 0425067500, വിഷ്ണു 0470206090.

റിപ്പോര്‍ട്ട്: വിഷ്ണു കുമാര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക