Image

കുടിയേറ്റത്തിനു വഴിയൊരുക്കിയത് നേഴ്‌­സുമാര്‍ :ബിനോയ് വി­ശ്വം

അനില്‍ പെണ്ണുക്കര Published on 27 July, 2016
കുടിയേറ്റത്തിനു വഴിയൊരുക്കിയത് നേഴ്‌­സുമാര്‍ :ബിനോയ് വി­ശ്വം
അമേരിക്ക കണ്ടു പിടിച്ചത് കൊളംബസ് ആണെങ്കില്‍ അമേരിക്കയിലേക്ക് കുടിയേറ്റത്തിനു വഴിയൊരുക്കിയത് മലയാളി നേഴ്‌­സുമാര്‍ ആണെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം .ഏഷ്യാനെറ്റ് ന്യൂസില്‍ ഡോ:ടി.പി ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന വിദേശവിചാരം പരിപാടിയില്‍ അതിഥി ആയി എത്തി സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

അമേരിക്കയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ വഴികാട്ടികളാണ് നേഴ്‌­സുമാര്‍ .അവര്‍ മലയാളിക്കു ഉണ്ടാക്കിയ മാന്യത വളരെ വലുതാണ്.യൂറോപ്പിലും അമേരിക്കയിലും കുടിയേറിയ നേഴ്‌­സുമാര്‍ വലിയ സംഭാവനയാണ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രത്തിനു നല്‍കിയത്.എം.മുകുന്ദന്റെ ഒരു നോവലില്‍ നേഴ്‌­സുമാരുടെ കഥാതന്നെ അവതരിപ്പിക്കുന്നു.അവരുടെ ജീവിതത്തിന്റെ സഹനം തുടങ്ങിയവ.അമേരിക്കന്‍മലയാളികള്‍ക്കു ഇന്ന് ഉണ്ടായ സാംസകാരിക സംഘടനാ ഗുണങ്ങള്‍ ഒക്കെ മലയാളി നേഴ്‌­സുമാരുടെ സംഭാവനയാണ് എന്ന് പറഞ്ഞാലും തെറ്റില്ല .

ഫൊക്കാനാ ഫോമാ കണ്‍വന്‍ഷനുകളില്‍ പങ്കെടുത്ത ബിനോയ് വിശ്വത്തിന്റെ രണ്ടു കണ്‍വന്‍ഷനുകളുടെയും കുറിച്ചുള്ള വിലയിരുത്തല്‍ കൂടി ആയിരുന്നു വിദേശവിചാരം.

ഫൊക്കാനാ ,ഫോമാ സംഘടനകളുടെ യോജിപ്പ് ഇനിയും സാധയമാകാത്ത വിഷയം ആണെങ്കിലും യോജിക്കാവുന്ന വിഷയങ്ങളില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കുവാന്‍ ഇരു സംഘടനകളും ശ്രമിക്കണമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു .അമേരിക്കന്‍ രാഷ്ട്രീയ രംഗത്തു സജീവമാകാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് സാധിക്കണം.ഒരു കോക്കസ് ആകാന്‍ സാധിച്ചാല്‍ രാഷ്ട്രീയമായി അത് അമേരിക്കന്‍ മലയാളികള്‍ക്ക് അത് നേട്ടമാകും.രാഷ്ട്രീയമായി ചലനങ്ങള്‍ ഉണ്ടാക്കുവാന്‍ മലയാളികള്‍ക്കു സാധിക്കണം.പലര്‍ക്കും അമേരിക്കന്‍ പൊളിറ്റിക്‌­സില്‍ താല്പര്യം ഉണ്ടെങ്കിലും പലരും അത്തരം കാര്യങ്ങളില്‍ ഇടപെടുന്നില്ല.

2002 മുതല്‍ ഫൊക്കാന കണ്‍വന്ഷനിലും,2008 മുതല്‍ ഫോമയുടെ കണ്‍വന്‍ഷനിലും താന്‍ പങ്കെടുക്കുന്നു.ഫൊക്കാനയുടെ പിളര്‍പ്പ് മാനസികമായി വലിയ വേദന ഉണ്ടാക്കി.ഇപ്പപ്പോള്‍ ഫൊക്കാനാ,ഫോമാ നേതാക്കള്‍ തമ്മില്‍ ശത്രുതയില്ല എന്ന് പറയുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു.ക്യൂബ യുമായി ശത്രുത ഉണ്ടായിരുന്ന അമേരിക്ക ഇപ്പോള്‍ അതൊക്കെ മാറ്റിയിട്ടുണ്ട്.അപ്പോള്‍ ഇവിടെയും മാറ്റം ഉണ്ടാകണം.
ഫോമാ ജനകീയ പ്രശനങ്ങളില്‍ സജീവമായി ഇടപെടുന്നു എന്ന് ഡോ:ടി.പി ശ്രീനിവാസന്‍ പറഞ്ഞു .ഉദാഹരണമായി ഫോമയുടെ ആര്‍ സി സി പ്രോജക്ട് ഫോമയുടെ വലിയ പദത്തി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ഒരു വലിയ തുക കുട്ടികളുടെ കാന്‍സര്‍ വാര്‍ഡിനു ഫോമാ നല്‍കി മാതൃക ആയി.ഫൊക്കാനയും ഇത്തരം പരിപാടികള്‍ക്ക് നേതൃത്വം നല്കിയിട്ടുണ്ടന്നു ബിനോയ് വിശ്വവും പറഞ്ഞു.ഫൊക്കാന മുന്കാലങ്ങളില്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ ഉദാഹരണമായി ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
മലയാളത്തിലെ ജനപ്രിയ ചാനലിലെ ജനപ്രിയ പരിപാടി ആയ വിദേശ വിചാരത്തില്‍ ഫൊക്കാനയ്ക്കും ഫോമയ്­ക്കും ലഭിച്ച ആദരവ് കൂടി ആയിരുന്നു ഈ ചര്‍ച്ച.
Join WhatsApp News
Malayalee 2016-07-28 18:52:35
Why does Mr. Binoy Viswam, a communist(?) who or whose party alleges US as a antilabor and facist country, worry about American Malayalees. He is reported to have canvased for Hillary Clinton in the FOMA convention. I doubt if he is an US citizen. Beware, these are the kind of politicians who preach their ideology to instigate criminal behavior in youngsters in Kerala while sending their own children to US, UK or Australia for education and career. (paadaththu kotuththal varambil kittum)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക