Image

ദൈവ­ത്തിന്റെ ഗുണ്ട­കളോട് ദൈവം ചോദി­ക്കുമോ'?

ജയ­മോ­ഹ­നന്‍ എം Published on 27 July, 2016
ദൈവ­ത്തിന്റെ ഗുണ്ട­കളോട് ദൈവം ചോദി­ക്കുമോ'?
"ദൈവം ചോദി­ക്കു­മെ­ന്ന­ത്' എപ്പോഴും എല്ലാ­യ്‌പ്പോഴും സാധാ­ര­ണ­ക്കാ­രന്റെ ആശ്വാ­സ­വാ­ക്കാ­ണ്. അക്ര­മവും അനീ­തിയും നട­ത്തു­ന്ന­വര്‍ക്കെ­തി­രെ­യാണ് ഈ പ്രയോഗം പൊതു­വില്‍ നട­ത്തു­ന്ന­ത്. നീ തെറ്റ് ചെയ്താല്‍ കുറ­ഞ്ഞ­പക്ഷം നിന്നോട് ദൈവമെങ്കിലും ചോദി­ക്കാ­നു­ണ്ടാവും എന്നതാണ് ഇവിടെ അര്‍ഥ­മാ­ക്കു­ന്ന­ത്. എന്നാ­ലിന്ന് ലോക­മെ­മ്പാടും ദൈവ­ത്തിന് വേണ്ടി കൊല്ലാനും കൊല­വി­ളി­ക്കാനും പകരം വീട്ടാനും നട­ക്കു­ന്ന­വ­രുടെ അക്ര­മ­ങ്ങ­ളാ­ണ്. ഫ്രാന്‍സില്‍ കൂട്ട­ക്കു­രുതി നട­ത്തു­ന്നത് ഐ.­എസ് ചാവേ­റു­ക­ളെ­ങ്കില്‍ മധ്യ­പ്ര­ദേ­ശില്‍ ഗോമാ­താ­വി­നായി തീവ്ര­ഹി­ന്ദു­ത്വ­വാ­ദി­കള്‍ കുറു­വ­ടി­യെ­ടു­ക്കു­ന്നു. പല­യി­ട­ങ്ങ­ളില്‍ അവര്‍ക്ക് പല രൂപ­ങ്ങള്‍.

സ്വന്തം ദൈവ­ത്തിന്റെ ജന്മ­സ്ഥലം വീണ്ടെ­ടു­ക്കാന്‍ ഭക്തന്‍മാര്‍ അക്രമം അഴി­ച്ചു­വി­ട്ടത് പോലെ­യുള്ള കോമഡികള്‍ കണ്ട രാജ്യ­മാ­ണി­ത്. അങ്ങ­നെ­യാണ് ബാബറി മസ്ജിദ് തകര്‍ക്ക­പ്പെ­ട്ട­ത്. അതി­നേ­ക്കാള്‍ വലുത് എന്താണ് ഇനി വരാ­നു­ള്ളത് എന്ന് ന്യയ­മായും ചോദി­ക്കാം. പക്ഷെ ബാബറി മസ്ജി­ദിനെ തകര്‍ത്ത മാന­സി­കാ­വ­സ്ഥ­യില്‍ നിന്നും ഏ­റെ­യൊന്നും പുരോ­ഗ­മി­ച്ചി­ട്ടില്ല ഇവി­ടെ­യുള്ള സമൂ­ഹ­ങ്ങള്‍. ഏറെ പുരോ­ഗ­മ­ന­മെന്ന് നടി­ക്കുന്ന കേര­ള­ത്തില്‍പ്പോലും അത്ര ലളി­ത­മല്ല കാര്യ­ങ്ങള്‍. കോളജ് അധ്യാ­പ­കന്റെ കൈവെട്ടിമാറ്റിയ ഭീക­രത സംഭ­വി­ച്ചി­ട്ടുള്ള കേര­ള­ത്തില്‍ കാര്യ­ങ്ങള്‍ ഇപ്പോഴും ലളി­ത­മ­ല്ല. അതിന്റെ ഏറ്റവും ഒടു­വി­ലത്തെ ഉദാ­ഹ­ര­ണ­മാണ് പി. ജിംഷാര്‍. മുഖ്യ­ധാര മാധ്യ­മ­ങ്ങള്‍ ജിംഷാ­റിന് വേണ്ടത്ര പ്രസക്തി നല്‍കി­യി­ട്ടില്ല എന്നു തന്നെ കരു­ത­ണം.

ചല­ച്ചിത്ര സഹ­സം­വി­ധാ­യ­കനും എഴു­ത്തു­കാ­ര­നു­മാണ് തൃശ്ശൂര്‍ സ്വദേ­ശി­യായ ജിംഷാര്‍. ജിം­ഷാ­റിന്റെ ഒരു കഥ­യു­ണ്ട്. അതിന്റെ പേരാണ് "പട­ച്ചോന്റെ ചിത്ര­പ്ര­ദര്‍ശ­നം'. ഈ കഥ­യുള്‍പ്പെടെ ജിംഷാ­റിന്റെ കഥ­ക­ളുടെ സമാ­ഹാരം ഡി.സി ബുക്‌സ് പുറ­ത്തി­റ­ക്കാന്‍ പോകു­ക­യാ­ണ്. സമാ­ഹാ­ര­ത്തിന്റെ പേരി­ട്ടത് പട­ച്ചോന്റെ ചിത്ര­പ്ര­ദര്‍ശനം എന്നു തന്നെ. സര്‍ഗാ­ത്മ­ക­മായ ഒരു ടൈറ്റില്‍ എന്ന­തില്‍ കവിഞ്ഞ് ഇതി­ലൊ­ന്നു­മില്ല തന്നെ. മാത്രമല്ല എന്തെ­ങ്കിലും തര­ത്തി­ലുള്ള മത­വി­മര്‍ശ­നവും കഥ­യിലോ കഥാ­സ­മാ­ഹാ­ര­ത്തിലോ തീര്‍ച്ച­യായും ഇല്ല.

പക്ഷെ കഴിഞ്ഞ ദിവസം രാത്രി തന്റെ ഇറ­ങ്ങാന്‍ പോകുന്ന പുസ്ത­ക­ത്തിന്റെ ടൈറ്റി­ലിന്റെ പേരില്‍ ജിംഷാ­റിനെ ഒരു സംഘം അക്ര­മി­കള്‍ ക്രൂര­മായി മര്‍ദ്ദിച്ച് അവ­ശ­നാ­ക്കി. പട­ച്ചോന്റെ ചിത്ര­പ്ര­ദര്‍ശനം എന്ന കഥാ സമാ­ഹാ­ര­ത്തിന്റെ പേരാണ് അക്ര­മി­കളെ പ്രകോ­പി­ത­രാ­ക്കി­യ­ത് എന്ന് ജിംഷാര്‍ പോലീ­സിന് മൊഴി നല്‍കി­യി­ട്ടു­ണ്ട്. സംഭ­വ­ത്തില്‍ പോലീസ് കേസെ­ടു­ത്തി­ട്ടു­ണ്ടെ­ങ്കിലും ഈ ലേഖനം എഴു­തു­ന്നത് വരെ ആരെയും അറസ്റ്റ് ചെയ്ത­തായി അറി­വി­ല്ല. തീവ്ര­മ­ത­ചി­ന്താ­ഗ­തി­ക്കാ­ര­ണ് അക്ര­മ­ത്തിന് പിന്നി­ലെന്ന് ജിംഷാ­റിന്റെ സുഹൃ­ത്തു­ക്കള്‍ പറ­യു­ന്നു. ഈ സംഭ­വത്തെ തുടര്‍ന്ന് ജിംഷാര്‍ ചികി­ത്സ­യി­ലാ­ണ്. സംഭ­വ­ത്തില്‍ വന്‍ പ്രതി­ഷേധം തന്നെ­യാണ് അല­യ­ടി­ക്കു­ന്ന­ത്. ചല­ച്ചിത്ര സംവി­ധാ­യ­ക­നായ ആഷിക് അബു­വിന്റെ നേതൃ­ത്വ­ത്തില്‍ ജിംഷാ­റിനെ മര്‍ദ്ദിച്ചവര്‍ക്കെ­തിരെ വന്‍ പ്രതി­ഷേധം നട­ക്കു­ന്നു. ഇടത് യുവ­ജന സംഘ­ട­ന­യായ ഡിവൈ­എ­ഫ്‌ഐ വമ്പിച്ച പ്രതി­ഷേധ കൂട്ടായ്മ തന്നെ ജിംഷാ­റിന് വേണ്ടി സംഘ­ടി­പ്പി­ച്ചു. ഓണ്‍ലൈ­നില്‍ മത­തീ­വ്ര­വാ­ദ­ത്തി­നെ­തിരെ വലിയ ക്യാംപെ­യിന്‍ ആരം­ഭി­ച്ചി­ട്ടു­ണ്ട്.

പക്ഷെ ആവി­ഷ്കാര സ്വാത­ന്ത്ര്യ­ത്തി­നെ­തിരെ ഇത്ര­ത്തോളം വാളോ­ങ്ങുന്ന അസ­ഹി­ഷ്ണു­ത­യു­ള്ള­വ­രാ­കുന്ന ഒരു സമൂ­ഹ­മായി, തൊട്ട­തിനും പിടി­ച്ച­തിനും മത­വി­കാരം വൃണ­പ്പെ­ടുന്ന ഭ്രാന്തന്‍ സമൂ­ഹ­മായി കേര­ള­ത്തിലെ ജന­ത­ മാറുന്ന കാഴ്ച ഞെട്ടി­പ്പി­ക്കു­ന്ന­താ­ണ്. പണ്ട് എം.ടി വാസു­ദേ­വന്‍ നായര്‍ നിര്‍മ്മാല്യം എന്ന ചല­ച്ചിത്രം ഒരു­ക്കി­യ­പ്പോള്‍ അതില്‍ വെളി­ച്ച­പ്പാ­ടിന്റെ കഥാ­പാത്രം ഭഗ­വ­തി­യുടെ മുഖത്ത് തുപ്പു­ന്നു­ണ്ട്. അന്ന് ആരും സിനിമ നിരോ­ധി­ക്ക­ണ­മെന്ന് വാശി­പി­ടി­ച്ചി­ല്ല. എം.­ടി­ക്കെ­തിരെ ആരും വാളോ­ങ്ങി­യി­ല്ല. പക്ഷെ ഇന്ന് എം.ടിക്ക് അങ്ങ­നെ­യൊരു സിനിമ ചെയ്യാ­നുള്ള ധൈര്യ­മു­ണ്ടാ­കുമോ എന്ന് സംശ­യം.

മത­വി­ശ്വാ­സ­ത്തിന്റെ പേരില്‍ ഗുണ്ടാ­യിസം കാട്ടു­ന്ന­വ­രുടെ ആള്‍ക്കൂ­ട്ട­ങ്ങള്‍ പെരുകി വരുന്ന നാടായി കേരളം മാറു­ന്നു­വെ­ന്നത് ആശങ്കാജന­ക­മായ കാര്യ­മാ­ണ്. ആരും ഇക്കാ­ര്യ­ത്തില്‍ വ്യത്യ­സ്ത­രല്ല എന്ന­താണ് സത്യം. പ്രതി­ക­ര­ണ­ങ്ങളുടെ സ്വഭാ­വവും തീവ്ര­തയും ഏറിയും കുറ­ഞ്ഞു­മി­രി­ക്കുന്നു എന്നു മാത്രം.

ഒരു ജനാ­ധി­പത്യ രാജ്യ­ത്തില്‍ മത­വി­ശ്വാ­സി­കള്‍ക്ക് മത­ത്തില്‍ വിശ്വ­സി­ക്കാ­നുള്ള സ്വാത­ന്ത്ര്യ­ത്തേ­ക്കാള്‍ വലു­താണ് അവി­ശ്വാ­സിക്ക് മതത്തെ വിമര്‍ശി­ക്കാ­നുള്ള സ്വാത­ന്ത്ര്യം. വിമര്‍ശി­ക്കാ­നുള്ള അവ­കാശം ജനാ­ധി­പത്യം ഉറ­പ്പു­വ­രു­ത്തുന്ന അഭി­പ്രായ സ്വാത­ന്ത്ര്യ­ത്തില്‍ വരു­ന്ന­താണ്. അങ്ങനെ വരു­മ്പോള്‍ മതത്തെ വിമര്‍ശി­ക്കുന്ന­വരെ അക്ര­മി­ച്ചി­ല്ലാ­താ­ക്കു­മെന്ന നില­പാട് ഏതെ­ങ്കിലും മത­ത്തിന്റെ ആരാ­ധ­കര്‍ സ്വീക­രി­ക്കു­മ്പോള്‍, വിമര്‍ശി­ക്ക­പ്പെ­ട്ടാല്‍ വിശ്വാ­സി­കള്‍ക്ക് വികാരം വ്രണ­പ്പെ­ടു­മെന്ന അവസ്ഥ വരു­മ്പോള്‍ അവര്‍ക്ക് ജനാ­ധി­പ­ത്യ­ത്തില്‍ ഇട­മി­ല്ലാ­താ­കു­ക­യാണ് വേണ്ട­ത്. യുക്തി­പ­ര­മായി ചിന്തി­ക്കാ­നുള്ള മനു­ഷ്യന്റെ അവ­കാശം മത­ത്തിന്റെ ഔദാ­ര്യ­ത്തില്‍ നില­നില്‍ക്കുന്ന ഒന്ന­ല്ല. മറിച്ച് യുക്തി­ഹീ­ന­നായി ജീവി­ക്കാ­നുള്ള മത­തീ­വ്ര­വാ­ദി­ക­ളുടെ അവ­കാശം യുക്തി­പ­ര­മായി ചിന്തിക്കുന്ന ജന­ത­യുടെ ഔദാ­ര്യ­മാ­ണ്. അതു­കൊണ്ടു തന്നെ മതവും വിശ്വാ­സവും വിമര്‍ശ­ന­ത്തിന് അതീതമാണ് എന്ന അവസ്ഥ ജനാ­ധി­പത്യ സമൂ­ഹ­ത്തില്‍ ഭൂഷ­ണ­മ­ല്ല.

അറി­യ­പ്പെ­ടുന്ന നിരീ­ശ്വ­ര­വാ­ദി­യായ കമ­ല­ഹാ­സന്‍ പറ­ഞ്ഞി­ട്ടുള്ള ഒരു കാര്യ­മു­ണ്ട്. എന്തു­കൊ­ണ്ടാണ് സമൂ­ഹവും ഭര­ണ­കൂ­ടവും വിശ്വാ­സി­ക­ളുടെ വികാ­രത്തെ മാത്രം പരി­ഗ­ണി­ക്കു­ന്ന­ത്. അവി­ശ്വാ­സി­കള്‍ക്കും വികാ­ര­മു­ണ്ട്. മത­ത്തിലും ദൈവ­ത്തിലും വിശ്വ­സി­ക്കാ­തി­രി­ക്കുക എന്നത് യുക്തി­വാ­ദി­ക­ളു­ടെയും നിരി­ശ്വ­ര­വാ­ദി­ക­ളു­ടെയും അവ­കാ­ശ­മാ­ണ്. അവ­രുടെ ചെവി­യി­ലേക്ക് മത­സ്തു­തി­കള്‍ അടി­ച്ചേല്‍പ്പി­ക്കു­മ്പോള്‍ വൃണ­പ്പെ­ടു­ന്നത് നിരീ­ശ്വര വാദി­ക­ളുടെ വികാ­ര­ങ്ങ­ളാ­ണ്.

രണ്ട് മണി­ക്കൂ­റുള്ള സിനി­മ­യി­ലൂടെ അല്ലെ­ങ്കില്‍ നാല് പേജുള്ള കഥ­യി­ലൂടെ തങ്ങ­ളുടെ ദൈവ­ത്തിന് എന്തെ­ങ്കിലും സംഭ­വി­ക്കു­മെന്ന് ദൈവ­ത്തിന്റെ ആരാ­ധ­കര്‍ കരു­തു­ന്നത് തന്നെ ദൈവം എന്ന സങ്ക­ല്പ­ത്തോ­ടുള്ള അവ­ഹേ­ള­ന­മല്ലേ. അത്രയ്ക്ക് ചെറു­താണോ ദൈവം എന്ന സങ്ക­ല്പം. ആ ദൈവ­ത്തിന് വേണ്ടി നിസാ­ര­നായ മനു­ഷ്യന്‍ ഗുസ്തി­ക്കി­റ­ങ്ങു­മ്പോള്‍ വില­കു­റഞ്ഞു പോകു­ന്നത് ദൈവ­ത്തിന് തന്നെ­യാ­ണ്. അപ­മാ­നി­ക്ക­പ്പെ­ടു­ന്നത് മത­ങ്ങളും മത­ങ്ങ­ളുടെ നല്ല മൂല്യ­ങ്ങ­ളു­മാ­ണ്.

ഇനിയും ജിംഷാ­റു­മാര്‍ ആവര്‍ത്തി­ക്ക­പ്പെ­ടാ­തി­രി­ക്കാന്‍ ആവി­ഷ്കാര സ്വാത­ന്ത്ര്യ­ത്തി­നെ­തി­രെ­യുള്ള ഈ കടന്നു കയ­റ്റ­ങ്ങളെ യുക്തി­യോടെ ചെറു­ക്കേ­ണ്ട­തു­ണ്ട്. അതിനായി ജനാ­ധി­പത്യ സമൂഹം അടി­യ­ന്ത­ര­മായി ഉണര്‍ന്ന് പ്രവര്‍ത്തി­ക്കേ­ണ്ട­തു­ണ്ട്. അങ്ങനെ സംഭ­വി­ച്ചി­ല്ലെ­ങ്കില്‍ ദൈവ­ത്തി­നായി ഗുസ്തി­ക്കി­റ­ങ്ങു­ന്ന­വ­രോട് ദൈവം ചോദിക്കുമെന്ന് ആശ്വ­സി­ക്കുക മാത്രമേ വഴി­യു­ള്ളു.
Join WhatsApp News
Anthappan 2016-07-28 07:37:40

Gundayism is part of life everywhere.  See, what is happening in USA.  All the evangelists, Christians, Republicans and their God   Trump think that they can make people strong (billionaires) and eliminate the weak.   If you are an uneducated person like Trumps followers, then you will most likely become his goonda and attack your neighbor for his or her color, creed, religion, look, dressing and many other things which you think inappropriate.   There is a criminal syndicate working every part of the world.  They pretend like your guardians and protectors.  But their main goal is suck your blood and throw you for dead.   Now it is very important to learn about this people who promises paradise before you chose them as leaders.   Wealth and power play a big role on this earth and the people who control it is wealthy people with the help of politicians and religious leaders.  Religious leaders and Politicians are well of financially everywhere in the world. It is true in kerala, Middile East, and in USA.  These two group of people are elite class gondaas working between the wealthy and middleclass and classless.   Wealthy, Politicians, and Bishops are one closely knit family working for the comfort of each other.   The separation of Government and church sounds good but actually it is a preconditioned separation.   And the condition is that, “if you help I will help you in the form of Tax break” .  Look at the religious institutions around the world benefiting out of this tax break; Look at their life style!   While you and I struggle to make both end meet, these people having fun pursuing their fun filled life and it could be homosexuality, raping the lower cast and sleeping with virgins on earth.  Whereas,  some addle  headed idiots are told that they would get to sleep with much better virgins in heave if they would kill so many innocent people and kill themselves.   I can write in volume about this but stopping here to draw your attention to American election.  

 There is a clear choice for us in this upcoming election and that is Hillary Clinton with her proven record of working with ordinary people like you and me.    Taking out the terrorist groups like isis is not that easy.  It needs plan intelligence, coordination and execution.  She has that capability.  Don’t brush aside that she is woman and cannot do such things.  If America take out these thugs from there safe heaven and I am pretty sure it is going ripple across the world and root out the menace in Kerala.  Some my fellow Malayalees let us streghten the hand of Hillary Clinton and make her the President of USA .  Trump will betray us all and that is more and more evident from his invitation to Russia to hack into the systems of America.  Who would do that?  Only a sick person can do it. Do you need him in helm of this powerful nation who keeps the thugs at bay ?

 

Hillary for President of USA

 

andrew 2016-07-27 18:30:34

Like a clear pool -life

Life begins like a clear pool with sandy bottom.

You throw a pebble, it make ripples and sink to the bottom

but you throw a dirt ball daily, yes it ripples and goes down and cover up the clear sand.

Now you throw a stone it ripples but make the pool muddy and dark until it settle down.

Life is like that, from the time we are born; parents, relatives, society,schools all throw dirt balls into you. Now you are full of it. All you need is a slight provocation to be a mad man. The provoker will say 'oh all i said is only this much but you flipped as if i did something very nasty'

ya for you it is only a joke or silly tease, but people like you filled me with your sh..

Now i am full and i cannot tolerate or take any more. When you throw a stone at me you are stirring the dirt you threw in me for years.

May be i should have thrown it back at you from the very beginning !

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക