Image

ഡെമോക്രാറ്റിക് നാഷനല്‍ കണ്‍ വന്‍ഷന്‍: ഇന്ത്യക്കാരുടെ യോഗത്തില്‍ കോറി ബുക്കറും, അംബാസഡര്‍ അരുണ്‍ സിംഗും

Published on 27 July, 2016
ഡെമോക്രാറ്റിക് നാഷനല്‍ കണ്‍ വന്‍ഷന്‍: ഇന്ത്യക്കാരുടെ യോഗത്തില്‍ കോറി ബുക്കറും, അംബാസഡര്‍ അരുണ്‍ സിംഗും
ഫിലാഡല്‍ഫിയ: ഡെമോക്രാറ്റിക്  നാഷണല്‍ കണ്‍വന്‍നോടനുബന്ധിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ഇംപാക്ട് പ്രോജക്റ്റ് സംഘടിപ്പിച്ചയോഗത്തില്‍ സെനറ്റര്‍ കോറി ബുക്കര്‍ (ന്യൂജേഴ്‌സി), ഇന്ത്യന്‍ അംബാസഡര്‍ അരുണ്‍ സിംഗ് എന്നിവരടക്കം ഒട്ടേറെ പേര്‍ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന സെനറ്റര്‍ കോറി ബുക്കര്‍ ഡൊാള്‍ഡ് ട്രമ്പ് പ്രതിനിധീകരിക്കുന്ന ചിന്താഗതികളെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. നിര്‍ഭയരായ മനുഷ്യര്‍ ജീവിക്കുന്ന നാട് എന്ന ആശയത്തിലധിഷ്ഠിതമായ രാജ്യമാണിത്. അതു വെള്ളക്കാര്‍ക്ക് മാത്രമല്ല എല്ലാ വിഭാഗത്തിനും ബാധകമാണ്.രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തള്ളിപ്പറയുകയാണ് ട്രമ്പ്. ഇതംഗീകരിക്കാനാവില്ല.

ഇന്ത്യന്‍ സമൂഹത്തിന്റെ രാഷ്ട്രീയ രംഗത്തെ പിന്നോക്കാവസ്ഥയിലും അദ്ദേഹം പരിതപിച്ചു. വിചാരിക്കുന്നതില്‍ കൂടുതല്‍ ശക്തരാണ് നിങ്ങള്‍. പക്ഷെ അത് ഉപയോഗപ്പെടുത്തുന്നില്ല. പുതിയ കമ്പനികള്‍ തുടങ്ങുന്നതില്‍ 45 ശതമാനം ഇന്ത്യക്കാരാണ്. പക്ഷെ രാഷ്ട്രീയ രംഗത്ത് ആ സ്വാധീനം കാണുന്നില്ല. ഇന്ത്യന്‍ അമേരിക്കന്‍ ഗവര്‍ണര്‍മാരുംസെനറ്റര്‍മാരും ഉണ്ടാവണം.പ്രാദേശിക നേതൃത്വത്തിലും പ്രാതിനിധ്യമുണ്ടാകണം. രാഷ്ട്രീയ രംഗത്തു വന്നില്ലെങ്കില്‍ ഇന്ത്യന്‍ സമൂഹം പിന്നീട് ദുഖിക്കേണ്ടി വരും.

ന്യൂനപക്ഷങ്ങള്‍ക്ക് എതിരേ ട്രമ്പിന്റെ നിലപാടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. നല്ല മനുഷ്യര്‍ മിണ്ടാതിരിക്കുന്നതാണ് ഏറ്റവും വലിയ അപകടമെന്ന ചൊല്ല് ഓര്‍ക്കേണ്ടതുണ്ട്.

വലിയ തുകകളല്ല ചെറിയ സംഭാവനകളാണ് ബര്‍ണി സാന്‍ഡേഴ്‌സന്റെ പ്രചാരണത്തെ സഹായിച്ചതെന്നു വിസ്മരിക്കരുത്. എലിയ പ്രവര്‍ത്തനങ്ങളും മാറ്റങ്ങല്‍ക്ക് വഴിയൊരുക്കും- ബുക്കര്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ക്ലീവ് ലന്‍ഡില്‍ റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തത് അംബാസിഡര്‍ അരുണ്‍ സിംഗ് അനുസ്മരിച്ചു. ഇന്ത്യാ അമേരിക്ക ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇരു സമ്മേളനങ്ങളിലും പങ്കെടുക്കുന്നത്. ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനു വലിയ പങ്കു വഹിക്കാനാകും.ഇരു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുന്നത് അമേരിക്കയിലുള്ള ഇന്ത്യക്കാര്‍ക്കും നേട്ടങ്ങളുണ്ടാക്കും-അദ്ദേഹം പറഞ്ഞു.

ഇല്ലിനോയിയില്‍ നിന്നു കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന രാജാ കൃഷ്ണമൂര്‍ത്തി തനിക്ക് ലഭിക്കുന്ന പിന്തുണയെപ്പറ്റി സംസാരിച്ചു. പ്രസിഡന്റ് ഒബാമ എന്‍ഡോഴ്‌സ് ചെയ്ത മൂന്നു കോണ്‍ഗ്രസ് അ സ്ഥാനാര്‍ത്ഥികളിലൊരാളാണ് താന്‍. 60 ശതമാനം വോട്ടോടുകൂടിയാണ് െ്രെപമറി ജയിച്ചത്.

താന്‍ മത്സരിക്കുന്നതിന്റെ കാരണം നിങ്ങളാണെന്ന് സദസിനെ നോക്കി അദ്ദേഹം പറഞ്ഞു. ഞാന്‍ ജയിച്ചാല്‍ നിങ്ങളുടെ ശബ്ദമായി ഞാന്‍ പ്രവര്‍ത്തിക്കും. ഞാന്‍ പോകുന്നിടത്തൊക്കെ നിങ്ങളും ഉണ്ടാകും.

ന്യൂജേഴ്‌സിയില്‍ നിന്നു കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് സ്വാതന്ത്ര്യം ആരും വെറുതെ തരില്ലെന്നു ചൂണ്ടിക്കാട്ടി. അതു പോരാടി നേടണമെന്നണു ജോര്‍ജ് വാഷിംഗ്ടണും മാര്‍ട്ടിന്‍ ലൂതര്‍ കിംഗും ഗാന്ധിജിയുമൊക്കെ പഠിപ്പിക്കുന്നത്.

ന്യൂജേഴ്‌സിയിലെ അസംബ്ലിമാന്‍ രാജ് മുക്കര്‍ജി, സമൂഹത്തെ വിഭജിക്കാനുള്ള ട്രമ്പിന്റെ നിലപാടുകളെപ്പറ്റി ജാഗ്രത വേണമെന്നു ചൂണ്ടിക്കാട്ടി.

പെന്‍സില്‍വേനിയയില്‍ നിന്നു സ്റ്റേറ്റ് ഹൗസിലേക്ക് മത്സരിക്കുന്ന നീല്‍ മക്കിജ വെള്ളക്കാര്‍ മാത്രമുള്ള ഡിസ്ട്രിക്ടില്‍ നിന്നു മത്സരിക്കുന്നതിന്റെ വെല്ലുവിളി ചൂണ്ടിക്കാട്ടി. രാജ് മുക്കര്‍ജിയാണ് തനിക്ക് ധൈര്യം തന്നത്. െ്രെപമറിയില്‍ താന്‍ വിജയിച്ചു.

ഹിലരി ക്ലിന്റന്റെ കാമ്പെയിനിലെ നേതൃരംഗത്തു പ്രവര്‍ത്തിക്കുന്ന മിനി ടിമ്മരാജുവും പ്രസംഗിച്ചു.

കാന്‍സസിലെ മുന്‍ അസംബ്ലിമാന്‍ രാജ് ഗോയല്‍, ദീപക് രാജ് എന്നിവരായിരുന്നു സംഘാടകര്‍. മലയാളിയായ അറ്റോര്‍ണി അജയ് രാജുവാണ് വേദി ലഭിക്കുന്നതിന് സഹായിച്ചത്.
ഡെമോക്രാറ്റിക് നാഷനല്‍ കണ്‍ വന്‍ഷന്‍: ഇന്ത്യക്കാരുടെ യോഗത്തില്‍ കോറി ബുക്കറും, അംബാസഡര്‍ അരുണ്‍ സിംഗും
Ambassador Arun Singh
ഡെമോക്രാറ്റിക് നാഷനല്‍ കണ്‍ വന്‍ഷന്‍: ഇന്ത്യക്കാരുടെ യോഗത്തില്‍ കോറി ബുക്കറും, അംബാസഡര്‍ അരുണ്‍ സിംഗും
Senator Cory booker
ഡെമോക്രാറ്റിക് നാഷനല്‍ കണ്‍ വന്‍ഷന്‍: ഇന്ത്യക്കാരുടെ യോഗത്തില്‍ കോറി ബുക്കറും, അംബാസഡര്‍ അരുണ്‍ സിംഗും
Peter Jacob
ഡെമോക്രാറ്റിക് നാഷനല്‍ കണ്‍ വന്‍ഷന്‍: ഇന്ത്യക്കാരുടെ യോഗത്തില്‍ കോറി ബുക്കറും, അംബാസഡര്‍ അരുണ്‍ സിംഗും
Attorney Ajeyaraju

Arun Singh, Vincent emmanuel

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക