Image

കാലത്തിനപ്പുറം അബ്ദുല്‍ കലാം (കവിത: മനോജ് തോമസ്, അഞ്ചേരി)

Published on 25 July, 2016
കാലത്തിനപ്പുറം അബ്ദുല്‍ കലാം (കവിത: മനോജ് തോമസ്, അഞ്ചേരി)
രാമേശ്വരത്തെ നിലാവെളിച്ചത്തില്‍
നീല കടല്‍ കണ്ടുവളര്‍ന്ന ബാലന്‍
കാലം വളര്‍ത്തിയ കനക താരം
കര്‍മ മണ്ഡലേ വിളങ്ങി ഭൂവില്‍
മമ ഭാരത നാടിന്‍ അഭിമാനമായി
ഭൂവില്‍ മനുജര്‍ക്ക് മാര്‍ഗദീപമയ്
ഭാരത മണ്ണില്‍ പിറന്ന താരം കലാം.

ഭാവിയെ മാറ്റാനാകില്ല മക്കളേ
എന്നാല്‍ നിങ്ങള്‍ക്ക് മാറ്റം ശീലങ്ങളെ
മാറ്റിയ ശീലങ്ങള്‍ നിങ്ങടെ ഭാവിയെ
മാറ്റി മറിച്ചു നേര്‍വഴി അക്കും നിച്ചയം
എന്ന് ഉരചെയ്യ്‌തൊരു താരം കലാം.

ഭൗതികാര്‍ത്ഥത്തില്‍ എനിക്കില്ലവകാശി
എന്‍ കഥ എന്നോടൊപ്പം കഴിഞ്ഞിടും
എനിക്കായ് നേടിയതില്ല, നിര്‍മ്മിച്ചതില്ല
പിന്തുടര്ച്ചകായ് കുടുംബവും ഇല്ല
എന്ന് ഉരചെയ്യ്‌തൊരു താരം കലാം .

ഭാരതാബ തന്‍ ആത്മാവു തൊട്ടറിഞ്ഞ
മമ നാടിന്‍ അഭിമാനാമം പ്രദമ പൌരന്‍
ഒരു കയ്യില്‍ നവ ഗഗന ശാസ്ത്രവും
മറു കയ്യില്‍ നിസ്വാര്‍ഥ ജനസേവനം
ഇട്ട് അമ്മാനമാടിയ കര്‍മയോഗി
ഇല്ല മരിക്കില്ല നിന്നുടെ ഓര്‍മ്മകള്‍
ഭാരതമെന്ന നാട് ഉള്ള കാലത്തോളം.
കാലമുള്ള കാലത്തോളം താരം കലാം!.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക